അമിത ഹോംവർക്ക് നൽകി അധ്യാപകനെതിരെ പോക്സോ കേസ് എടുത്ത് പോലീസ്

ബെംഗളൂരു : ധാരാളം ഹോംവർക്ക് കൊടുക്കുന്നുവെന്ന പേരിൽ കണക്ക് അധ്യാപകനെതിരെ പോക്സോ കേസ്. ഹോംവർക്ക് ചെയ്തില്ലെങ്കിൽ ക്ലാസിൽ ശകാരിക്കുകയും ഇംപോസിഷൻ നൽകുകയും ചെയ്യുമെന്ന് പരാതിയിൽ പറയുന്നു.

ചിക്കനായകനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗൊഡെകെരെ ഗവ. ഹൈസ്കൂളിലെ അദ്ധ്യാപകനായ എച്ച്.എസ്. രവിക്ക് എതിരെയാണ് പൊലീസ് പോക്സൊ വകുപ്പ് ചുമത്തി കേസെടുത്തത്.

  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?

രവി മാഷ് ക്ലാസെടുക്കുന്ന കുട്ടികൾ ഇംപോസിഷൻ ഭയന്ന് സ്കൂളിൽ പോവുന്നത് കുറഞ്ഞു. കാരണം തിരക്കിയ രക്ഷിതാക്കളോട് വിദ്യാർത്ഥികൾ കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts