ലെസ് ട്രാഫിക് ദിനത്തിൽ വായുമലിനീകരണത്തിൽ 15% കുറവ്.

ബെംഗളൂരു : ലെസ് ട്രാഫിക് ദിനത്തിൽ നഗരത്തിലെ വായുമലിനീകരണത്തിൽ 15 ശതമാനത്തിന്റെ കുറവുണ്ടായതായി കർണാടക മലിനീകരണ നിയന്ത്രണ ബോർഡ്. ഹെബ്ബാൾ, സിൽക്ക് ബോർഡ്, നിംഹാൻസ്, സിറ്റി റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ പരിശോധനയിലാണ് മലിനീകരണ തോത് കുറഞ്ഞതായി കണ്ടെത്തിയത്.

സ്വകാര്യവാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗതമാർഗങ്ങളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ലെസ് ട്രാഫിക് ദിനം തുടർച്ചയായ രണ്ടാമത്തെ മാസമാണ് നഗരത്തിൽ നടക്കുന്നത്. ഓരോ മാസത്തേയും രണ്ടാമത്തെ ‍ഞായറാഴ്ചയാണ് ലെസ് ട്രാഫിക് ദിനമായി ആഘോഷിക്കുന്നത്.

  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഴയ സോഫയും കട്ടിലും ഇനി റോഡിൽ തള്ളേണ്ട'; ബെംഗളൂരുവിനെ വൃത്തിയാക്കാൻ പുതിയ ആപ്പ് എത്തി, ഒരു ക്ലിക്കിൽ വണ്ടി എത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts