സഹ പരിശീലകൻ യതീഷിനും ഭാര്യക്കുമെതിരെ പരാതി നൽകി അത്‌ലറ്റിക്‌സ് കോച്ച് ബിന്ദു റാണി

ബെംഗളൂരു: സീനിയർ കോച്ച് യതീഷിനും ഭാര്യ ശ്വേതയ്ക്കുമെതിരെ കർണാടക ജൂനിയർ അത്‌ലറ്റിക്സ് കോച്ച് ബിന്ദു റാണി സമ്പംഗി രാമ നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

കണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ച് യതീഷും ശ്വേതയും ചേർന്ന് തന്നെ ആക്രമിച്ചെന്നാണ് യുവതിയുടെ പരാതി.

ഐപിസി 504, 506 വകുപ്പുകൾ പ്രകാരമാണ് ശ്വേതയ്ക്കും യതീഷിനുമെതിരെ പൊലീസ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

  കൊടുംചൂടിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം; പവർകട്ട് ഒഴിവാക്കാൻ 'ഇലക്ട്രിസിറ്റി ബാങ്കിംഗ്' ഒരുക്കി കർണാടക

ബിന്ദുവിനെ ശ്വേത കൈയ്യേറ്റം ചെയ്യുകയും ചെരിപ്പ് കാണിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

താൻ നേടിയ കിരീടങ്ങളെയും മെഡലിനെയും കുറിച്ച് ബിന്ദു തെറ്റായ വിവരങ്ങൾ നൽകിയെന്ന് ശ്വേത ആരോപിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ ബിന്ദുവിന്റെ അത്‌ലറ്റിക്‌സ് നേട്ടങ്ങൾ ചോദ്യം ചെയ്തതിന് യതീഷിനെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് അവർ ബിന്ദുവിനെ മർദ്ദിച്ചതെന്നാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാലറിയിലെ 11 സീറ്റുകൾ ഇനി അവർക്കായി; ചിന്നസ്വാമിയിൽ കളി തുടങ്ങുമ്പോൾ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആര്‍സിബിയുടെ ആദരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us