മെക്സിക്കോ: ഇന്റർനാഷണൽ ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ (ഐഎസ്എസ്എഫ്) ലോകകപ്പിൽ ഇന്ത്യക്കു ചരിത്ര നേട്ടം. നാലു സ്വർണവും ഒരു വെള്ളിയും നാലു വെങ്കലവുമായി ഇന്ത്യ ലോകകപ്പ് ചാമ്പ്യന്മാരായി. പുരുഷന്മാരുടെ സ്കീറ്റ് ഫൈനൽ ശേഷിക്കേയാണ് ഇന്ത്യ ലോകകപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചത്.
ഐഎസ്എസ്എഫ് ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുന്നത്. പുരുഷന്മാരുടെ 50 മീറ്റർ റൈഫിളിൽ ഇന്ത്യയുടെ അഖിൽ ഷെറോണിന്റെ സ്വർണത്തോടെയാണ് ഇന്ത്യ ലോകകപ്പിൽ നാലാം സ്വർണം നേടിയത്.
രണ്ടു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമുള്ള ചൈനയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യ നേടിയ നാലു സ്വർണത്തിൽ രണ്ടെണ്ണം പതിനാറുകാരി മനു ഭാകറുടേതാണ്. വനിതകളുടെ 10 മീറ്റർ പിസ്റ്റളിലും 10 മീറ്റർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിലുമാണ് മനു സ്വർണം നേടിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.