പ്ലാറ്റ്‌ഫോം മാറി ട്രെയിൻ പോയി; ” പ്ലിങ് ” ആയി കാത്തുനിന്ന യാത്രക്കാർ

ബെംഗളൂരു: കലബുറഗി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം മാറ്റത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്കാൻ അധികൃതർ മറന്നതോടെ യാത്രക്കാർക്ക് ട്രെയിൻ നഷ്ടമായി. ഹുബ്ബള്ളി സെക്കന്തരാബാദ് എക്സ്പ്രസിലെ (17319 ) യാത്രക്കാരാണ് റെയിൽവേ അധികൃതരുടെ അനാസ്ഥയെ തുടർന്ന് ആശയക്കുഴപ്പത്തിലായത്.

സ്ഥിരം എത്തുന്ന ഒന്നാം പ്ലാറ്റ്‌ഫോമിൽ ട്രെയ്‌നിനായി യാത്രക്കാർ കാത്തുനിന്നെങ്കിലും യാതൊരു മുന്നറിയിപ്പും കൂടാതെ ട്രെയിൻ മറ്റൊരു പ്ലാറ്റ്‌ഫോമിലൂടെ കടന്നുപോയി.
പ്ലാറ്റ്‌ഫോം മാറ്റം സംബന്ധിച്ച് മുന്നറിയിപ്പ് നൽകാൻ അധികൃതരും മറന്നു.

  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ

സ്റ്റേഷനിലെ ഡിസ്പ്ലേ ബോർഡുകളിലും പ്ലാറ്റ്‌ഫോം മാറ്റം സൂചിപ്പിച്ചില്ല. തെറ്റ് സംഭവിച്ചതായി സമ്മതിച്ച അധികൃതർ ഹുസൈൻ സാഗർ എക്സ്പ്രസിൽ 21701 ഇവർക്ക് യാത്ര അനുവദിച്ചു. സംഭവത്തിൽ സെൻട്രൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts