സ്വത്തിന്റെ പേരിൽ മകനും മരുമകളും പീഡിപ്പിക്കുന്നു; പോലീസിൽ പരാതിനൽകി നടി

ബെംഗളൂരു: സ്വത്ത് തർക്കത്തിന്റെ പേരിൽ ‘മാനസികമായും, ശാരീരികമായും പീഡിപ്പിച്ചെന്നും, ബ്ലാക്ക് മെയിൽ ചെയ്‌തെന്നും ആരോപിച്ച് മകനും മരുമകൾക്കുമെതിരെ നടിയും പ്രശസ്ത സംവിധായകൻ അന്തരിച്ച സിദ്ധലംഗയ്യയുടെ ഭാര്യയുമായ ബി ശ്യാമള ദേവി പോലീസിൽ പരാതി നൽകി. പരാതിയുമായി താരം ബെംഗളൂരു പോലീസ് കമ്മീഷണറെയാണ് സമീപിച്ചത്, കേസ് ബസവനഗുഡി വനിതാ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

സ്മിത എന്ന യുവതിയുമായുള്ള മകൻ നിഥിന്റെ വിവാഹം വരെ താൻ സന്തോഷകരമായ ജീവിതം നയിച്ചിരുന്നതായി 68 കാരിയായ കന്നഡ സിനിമാ നടി പറയുന്നു. ബെംഗളൂരുവിലെ ചന്ദ്ര ലേഔട്ടിൽ മകനും മരുമകളും താമസിക്കുന്ന വീട് താൻ വാങ്ങിയതെന്നാണ് താരം അവകാശപ്പെടുന്നത്. എന്നാൽ നിഥിന്റെ വിവാഹത്തിന് ശേഷം, തന്റെ സ്വത്ത് തങ്ങളുടെ പേരിലേക്ക് മാറ്റാൻ ദമ്പതികൾ തന്നെ ‘പീഡിപ്പിക്കാൻ’ തുടങ്ങിയെന്ന് താരം പറയുന്നു .

  ബെംഗളൂരുവിൽ ടോവിങ് സംവിധാനം വീണ്ടും; പുതിയ ഫൈൻ നിരക്കുകൾ അറിയാൻ വായിക്കാം

എല്ലാ ഗാർഹിക പ്രശ്‌നങ്ങളിലും ഞാൻ പലപ്പോഴും പീഡിപ്പിക്കപ്പെടുന്നു. സ്വന്തം വീട്ടിൽ എനിക്കിഷ്ടമുള്ള ഭക്ഷണം പാകം ചെയ്യാൻ എനിക്ക് അനുവാദമില്ല. പാത്രങ്ങൾ ഉപയോഗിക്കാൻ എനിക്ക് അനുവാദമില്ല, മുറികൾ മനപ്പൂർവ്വം തടഞ്ഞു, എന്റെ വീട് അവന്റെ പേരിലേക്ക് മാറ്റണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുവെന്നും ക്രെഡിറ്റ് കാർഡും ഓൺലൈൻ ബാങ്കിംഗും എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്തതിനാൽ മകൻ പണം പിൻവലിച്ചെന്നായിരുന്നു പരാതിക്കാരിയുടെ വാദം. തന്റെ വീട്ടിൽ പ്രാഥമികാവശ്യങ്ങൾ നിഷേധിച്ചതായും നടി പരാതിയിൽ പറയുന്നു.
നടി പോലീസിൽ നൽകിയ പരാതിയിൽ എഴുതി. പീഡനം സഹിക്കാൻ വയ്യാത്തതിനാലാണ് മകനെയും ഭാര്യയെയും വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ പോലീസിനെ സമീപിച്ചതെന്ന് താരം പറഞ്ഞു. മകനും മരുമകൾക്കുമെതിരെ നടപടിയെടുക്കണമെന്ന് നടി പോലീസിനോട് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇത് ലോട്ടറി; ബെംഗളൂരുവിലെ വസ്തു ഉടമകൾക്ക് വലിയ ആശ്വാസ വാർത്ത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സർക്കാർ നൽകും 'ശക്തി', യാത്രക്കാർ നൽകണം 'പുഷ്'; കെഎസ്ആർടിസിയുടെ പുതിയ 'വ്യായാമ' പദ്ധതി!
[masterslider id="10"]

Related posts

Click Here to Follow Us