ഓഫീസുകളിലെ ലൈംഗികാതിക്രമ പരാതികൾ പരിഹരിക്കാൻ പാനൽ രൂപീകരിച്ചു

ബെംഗളൂരു: ജോലിസ്ഥലത്തെ ലൈംഗികാതിക്രമ പരാതികൾ പരിഹരിക്കാൻ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചു.

ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ, ഡോ.എസ് രൂപശ്രീയെ കമ്മിറ്റി ചെയർപേഴ്‌സണായും വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരായ അൽമാൻ പർവീൺ താജ്, പ്രഭ അലക്സാണ്ടർ, ഷൈല, ശാന്തള, വെങ്കിട രത്‌ന എന്നിവരെ അംഗങ്ങളായും നിയമിച്ചു.

  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം

വകുപ്പിൽ പ്രവർത്തിക്കുന്ന വനിതാ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ രൂപശ്രീയുടെ അധ്യക്ഷതയിലാണ് ആഭ്യന്തര പരാതി കമ്മിറ്റി രൂപീകരിച്ചു.

വകുപ്പിൽ പ്രവർത്തിക്കുന്ന സഹപ്രവർത്തകരുടെ പീഡനം, അപമര്യാദയായ പെരുമാറ്റം, മാനസിക പീഡനം, ദുരുദ്ദേശ്യത്തോടെ ജോലി തടസ്സപ്പെടുത്തൽ, ലൈംഗികാതിക്രമം തുടങ്ങിയ സംഭവങ്ങളിൽ ലഭിക്കുന്ന പരാതികൾ പരിഹരിക്കാൻ ആഭ്യന്തര പരാതി സമിതി രൂപീകരിക്കാൻ കർണാടക സംസ്ഥാന വനിതാ കമ്മീഷൻ നിർദേശിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഴയ സോഫയും കട്ടിലും ഇനി റോഡിൽ തള്ളേണ്ട'; ബെംഗളൂരുവിനെ വൃത്തിയാക്കാൻ പുതിയ ആപ്പ് എത്തി, ഒരു ക്ലിക്കിൽ വണ്ടി എത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ തൂണുകളിൽ ഡിജിറ്റൽ പരസ്യങ്ങൾ നൽകാൻ ബിഎംആർസിഎൽ
[masterslider id="10"]

Related posts