നായയെ കുളിപ്പിക്കുന്നതിനിടെ മലയാളി സഹോദരങ്ങൾ മുങ്ങി മരിച്ചു 

മുംബൈ : വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ സഹോദരങ്ങൾ മുങ്ങി മരിച്ചു. ഹരിപ്പാട് സ്വദേശിയായ സഹോദരങ്ങൾ ആണ് കുളത്തിൽ മുങ്ങിമരിച്ചത് . മുംബൈ ഡോംബിവ്‌ലി വെസ്റ്റ് ഉമേഷ് നഗറിലെ സായ്‌ചരൺ ബിൽഡിംഗ് നിവാസികളായ രവീന്ദ്രൻ–ദീപ ദമ്പതികളുടെ മക്കളായ ഡോ. രഞ്ജിത്ത് (23), കീർത്തി (17) ഡോംബിവ്‌ലി ഈസ്റ്റിലുള്ള ദാവ്‌ഡിയിലെ കുളത്തിൽ മുങ്ങിമരിച്ചത്. മാതാപിതാക്കൾ ചികിത്സയുടെ ഭാഗമായി നാട്ടിലായിരുന്നു.

  ഇന്ന് നിങ്ങൾക്ക് ഇരട്ട ആഘോഷം; വിജയ്‌യുടെ ടിവികെ വിജയത്തിലൂടെ തൃഷ കൃഷ്ണന് ലഭിച്ചത്' ഏറ്റവും മികച്ച ജന്മദിന സമ്മാനം ലക്ഷ്മി മഞ്ചു

കീർത്തി കാൽ തെറ്റി കുളത്തിൽ വീണെന്നും സഹോദരിയെ രക്ഷിക്കാൻ രഞ്ജിത്ത് വെള്ളത്തിലേക്കും ചാടിയെന്നുമാണ് വിവരം. ഇരുവരും മുങ്ങിത്താഴുകയായിരുന്നു. അഗ്നിരക്ഷാസേന ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങൾ ഇന്നു നാട്ടിലെത്തിക്കും. രഞ്ജിത് നവിമുംബൈയിലെ ആശുപത്രി ഹൗസ് സർജനാണ്. കീർത്തി പ്ലസ് ടു പൂർത്തിയാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ദിര ഗ്യാരന്റി വ്യാജ ഗ്യാരന്റി; രാജീവ് ചന്ദ്രശേഖർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോക്സോ കേസ് പ്രതിയെ പെൺകുട്ടിയുടെ പിതാവും സംഘവും കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളി
[masterslider id="10"]

Related posts

Click Here to Follow Us