ബിജെപിയെക്കാൾ കോൺഗ്രസിന് മുൻതൂക്കം നൽകുന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി കർണാടക മുഖ്യമന്ത്രി ബൊമ്മൈ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയെക്കാൾ കോൺഗ്രസിന് മുൻതൂക്കം നൽകുന്ന എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി. തന്റെ പാർട്ടി വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്തു.

ഉയർന്ന വോട്ടിംഗ് ശതമാനം എല്ലായ്‌പ്പോഴും ബിജെപിക്ക് അനുകൂലമാണെന്നും ചില എതിരാളികൾ അവകാശപ്പെടുന്നതുപോലെ കോൺഗ്രസിനല്ലെന്നും അദ്ദേഹം പറഞ്ഞു. “എക്സിറ്റ് പോളുകൾ എക്സിറ്റ് പോളുകളാണ്. അവ 100 ശതമാനം ശരിയാകില്ല. മുഴുവൻ സാഹചര്യവും മാറ്റാൻ കഴിയുന്ന വ്യതിയാനങ്ങൾ ഉണ്ടാകും,” ബൊമ്മൈ തന്റെ സ്വന്തം മണ്ഡലമായ ഷിഗ്ഗാവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഞങ്ങൾ കേവല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഞങ്ങളുടെ ഗ്രൗണ്ട് റിപ്പോർട്ട് പറയുന്നു. വോട്ടെണ്ണൽ നടക്കുന്ന മെയ് 13 വരെ നമുക്ക് കാത്തിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭർത്താവും മരിച്ചു
  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts