അവധിക്കാലം നാട്ടിൽ ജോറാക്കാം; കൊച്ചുവേളി-ബെംഗളൂരു റൂട്ടില്‍ സ്പെഷ്യൽ ട്രെയിന്‍ പ്രഖ്യാപിച്ചു

ബെംഗളൂരു: അവധിക്കാല യാത്രത്തിരക്ക് പരിഗണിച്ച്‌ ബെംഗളൂരു- കൊച്ചുവേളി-ബംഗളൂരു റൂട്ടില്‍ സ്പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു.ഏപ്രില്‍ 25 മുതല്‍ ജൂണ്‍ അവസാനം വരെ രണ്ടു മാസത്തേക്കാണ് സ്പെഷല്‍ ട്രെയിന്‍ സര്‍വിസ് നടത്തുക. ബെംഗളൂരു, കെ.ആര്‍ പുരം, ബംഗാര്‍പേട്ട്, തിരുപ്പത്തൂര്‍, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്ബത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.

  • കൊച്ചുവേളിയില്‍നിന്ന് ബംഗളൂരുവിലേക്കുള്ള സ്പെഷല്‍ ട്രെയിന്‍ (06083) ചൊവ്വാഴ്ച വൈകീട്ട് 6.05ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് ബെംഗളൂരുവിലെത്തും.
  വേനൽ കടുത്തു, ന​ഗരത്തിൽ ടാങ്കർ വിളികളും കൂടി; ചൂഷണം തടയാൻ വാട്ടർ ബോർഡിന്റെ മാസ്റ്റർ പ്ലാൻ! അറിയാൻ വായിക്കാം

മേയ് രണ്ട്, ഒമ്ബത്, 16, 23, 30, ജൂണ്‍ ആറ്, 13, 20, 25 എന്നീ തീയതികളിലും ഈ ട്രെയിന്‍ ബെംഗളൂരുവിലേക്ക് സര്‍വിസ് നടത്തും.

  • ബെംഗളൂരുവില്‍നിന്ന് ബുധനാഴ്ച ഉച്ചക്ക് 12.45ന് പുറപ്പെടുന്ന സ്പെഷല്‍ ട്രെയിന്‍ (06084) പിറ്റേന്ന് രാവിലെ ആറിന് കൊച്ചുവേളിയിലെത്തും.
  ക്ഷമിക്കാം, പക്ഷേ മറക്കില്ല"; ഹർഭജൻ സിംഗുമായുള്ള പഴയ വിവാദം പുകയിന്നു; മനസ്സ് തുറന്ന് ശ്രീശാന്ത്

മേയ് മൂന്ന്, 10, 17, 24, 31, ജൂണ്‍ ഏഴ്, 14, 21, 28 തീയതികളിലും ബംഗളൂരുവില്‍നിന്ന് സര്‍വിസ് നടത്തും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  500 രൂപ കൊണ്ട് ബെംഗളൂരുവിൽ ഒരു ദിവസം! 200 രൂപ ലാഭിക്കേം ചെയ്ത യുവതിയുടെ സർവൈവൽ' സ്റ്റോറി; വീഡിയോ വൈറൽ
[masterslider id="10"]

Related posts

Click Here to Follow Us