ചെലവ് കുറയ്ക്കാൻ പന്ത്രണ്ടായിരം ജീവനക്കാരെ പിരിച്ചുവിടൽ; വീണ്ടും നടപടികൾ കടുപ്പിച്ച് ഗൂഗിള്‍

google

ചെലവ് കുറയ്ക്കലിന്റെ ഭാഗമായി പന്ത്രണ്ടായിരം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് കടന്ന് ഗൂഗിള്‍. ഇതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് നല്‍കുന്ന ആപ്പിള്‍ മാക്ബുക്ക് ലാപ്‌ടോപ്പ് ഇനി എഞ്ചിനീയറിംഗ് ടീമിന് മാത്രമായി നല്‍കും. അതേസമയം എഞ്ചിനീയറിംഗ് ഇതര വിഭാഗത്തിലെ ജീവനക്കാര്‍ക്ക് ക്രോംബുക്ക് ലാപ്‌ടോപ്പുകള്‍ നല്‍കും.

ഹൈബ്രിഡ് വര്‍ക്ക് മോഡലിന് അനുയോജ്യമായ രീതിയില്‍ ബിസിനസ്സ് ഓഫീസ് സേവനങ്ങള്‍ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന്, ഗൂഗിളിന്റെ ഫിനാന്‍സ് മേധാവി റൂത്ത് പോരാറ്റ് അറിയിച്ചു. ഇതോടൊപ്പം ഫുഡ് അലവന്‍സു പോലുള്ള സേവനങ്ങളും ആനുകൂല്യങ്ങളും ഗൂഗിള്‍ വെട്ടികുറച്ചിട്ടുണ്ട്. ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റ ്12,000 പേരെ പിരിച്ചുവിടുമെന്ന് ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. ആകെ തൊഴിലാളികളുടെ ആറ് ശതമാനത്തെയാണ് കമ്പനി പിരിച്ചുവിടുന്നത്. ഈ തീരുമാനം അറിയിച്ചു കൊണ്ട് ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ ജീവനക്കാര്‍ക്ക് മെയില്‍ അയച്ചിരുന്നു.

  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു

പുതിയ സാമ്പത്തിക സാഹചര്യത്തില്‍ അനിവാര്യമായ തീരുമാനമാണ് കമ്പനി എടുത്തിരിക്കുന്നതെന്നും ഈ സാഹചര്യത്തിലേക്ക് എത്തിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും സുന്ദര്‍ പിച്ചൈ ആഭ്യന്തര മെമ്മോയില്‍ പറഞ്ഞു. ഇന്ത്യയിലെ ജീവക്കാരെയും ഗൂഗിള്‍ പിരിച്ചുവിട്ടു. വിവിധ വകുപ്പുകളിലായി ജോലി ചെയ്യുന്ന 453 ജീവനക്കാരെയാണ് പുറത്താക്കിയത്. ഗൂഗിള്‍ ഇന്ത്യയുടെ ഹെഡും വൈസ് പ്രസിഡന്റുമായ സഞ്ജയ് ഗുപ്ത ജീവനക്കാര്‍ക്ക് പിരിച്ചുവിട്ടത് അറിയിച്ചുകൊണ്ടുള്ള ഇമെയില്‍ അയച്ചതായാണ് സൂചന.

  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്

അതേസമയം, സാമ്പത്തിക മാന്ദ്യത്തിന്റെ പേരിലുള്ള പിരിച്ചുവിടലിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ പാക്കേജുകള്‍ നല്‍കുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. ഓരോ സ്റ്റാഫിന്റെയും സേവനകാലയളവ് ഉള്‍പ്പെടെയുളള ഘടകങ്ങള്‍ പരിഗണിച്ച് വ്യക്തിപരമായിട്ടായിരിക്കും പാക്കേജുകള്‍ തീരുമാനിക്കുക. മാത്രമല്ല, ജോബ് പ്ലേസ്മെന്റ്, ഹെല്‍ത്ത് കെയര്‍ ഇന്‍ഷുറന്‍സ് എന്നിവയില്‍ സഹായം നല്‍കുമെന്നും കമ്പനി അറിയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
[masterslider id="10"]

Related posts