കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; മീഡിയ വണ്‍ വിലക്ക് സുപ്രീംകോടതി റദ്ദാക്കി

ഡൽഹി: കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായി മീഡിയ വണ്‍ വിലക്ക് റദ്ദാക്കി സുപ്രീംകോടതി. നാലാഴ്ചയ്ക്കകം ചാനലിന് ലൈസൻസ് പുതുക്കി നൽകാനും സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെതാണ് വിധി.

വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് അകാരണമെന്ന് ചീഫ് ജസ്റ്റിസ്. ചാനലിനെതിരെ നല്‍കിയ മുദ്രവെച്ച റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനം.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2

മീഡിയ വൺ ചാനലിന് സുരക്ഷാ ക്ലിയറൻസ് നിഷേധിക്കാൻ ആവശ്യമായ വസ്തുതകൾ ഹാജരാക്കാൻ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് വിലക്ക് കോടതി നീക്കിയത്. സർക്കാരിന്റെ നയങ്ങളെയും നടപടികളെയും ചാനലുകൾ വിമർശിക്കുന്നത് ദേശവിരുദ്ധമായി ചിത്രീകരിക്കാനാകില്ലെന്നും ഊർജസ്വലമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമപ്രവർത്തനം അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണിൽ കുത്തിയാൽ ഇന്ന് വിശപ്പടക്കാനാകില്ല; ഇന്ന് ഫുഡ് ഡെലിവറി കിട്ടില്ല! കാരണം ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts