കുട എടുക്കാൻ മറക്കേണ്ട; നഗരത്തിൽ രണ്ടുദിവസംകൂടി മഴ തുടരും

ബെംഗളൂരു : നഗരത്തിൽ രണ്ടുദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നഗരത്തിലെ വിവിധയിടങ്ങളിൽ ഏപ്രിൽ ഏഴുവരെ ഒറ്റപ്പെട്ട മഴ തുടരുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.

അതേസമയം തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയും നഗരത്തിലെ വിവിധഭാഗങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ദേവനഹള്ളി, ഇലക്ട്രോണിക് സിറ്റി എന്നിവിടങ്ങളിൽ മഴ പെയ്തതെയോടെ ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

  വേനൽ ചൂടിന് ശമനമേകാൻ 'പാവപ്പെട്ടവന്റെ ഫ്രിഡ്ജ്'; മൺപാത്ര വിപണി സജീവമാകുന്നു

ബൊമ്മസാന്ദ്ര, ആനേക്കൽ, ബന്നാർഘട്ട തുടങ്ങിയ പ്രദേശങ്ങളിലും മഴപെയ്തു. ചൊവ്വാഴ്ച 33 ഡിഗ്രി സെൽഷ്യസാണ് നഗരത്തിൽ അനുഭവപ്പെട്ട കൂടിയ താപനില.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീട് ഒഴിഞ്ഞാൽ ഡിപ്പോസിറ്റ് മറന്നേക്കൂ ; ലാൻഡ്‌ലോർഡ് സ്കാമിൽ കുടുങ്ങി യുവതി നിയമപോരാട്ടത്തിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us