ആ കുഞ്ഞ് ഇനി സബിയ സഹദെന്ന പേരിൽ വളരും

ബെംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് രക്ഷിതാക്കളായ സഹദും ജീവിത പങ്കാളി സിയയും തങ്ങളുടെ കുഞ്ഞിന് പേരിട്ടു. ആ കുഞ്ഞ് ഇനി സബിയ സഹദെന്ന പേരിൽ വളരും. കോഴിക്കോട് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വർണ്ണാഭമായ ചടങ്ങിലാണ് കുഞ്ഞിന് പേരുവിളിച്ചത്.

ഫെബ്രുവരി 8 ന് രാവിലെ 9.37നാണ് ഇന്ത്യയിൽ ആദ്യമായി ട്രാൻസ് ദമ്പതികൾ മാതാപിതാക്കളായത്. കൃത്യം 28 ദിവസങ്ങൾ പിന്നീടുമ്പോൾ വനിതാദിനത്തിന്റെ സന്ധ്യ മയങ്ങിയ നേരത്ത് O7. O5 ഓടുകൂടി മാതാപിതാക്കളായ സിയയും സഹദും ആ കുഞ്ഞിന് പേര് വിളിച്ചു. സബിയ സഹദ്. മിന്നിനിറഞ്ഞ് പ്രകാശിതമായ ആ രാവിൽ കുഞ്ഞ് സബിയയുടെ പേര് കെട്ടിത്തൂക്കിയ ബലൂണുകളുടെ അലങ്കാരത്തോടെ വാനിലേക്ക് ഉയർന്നു.

  ബം​ഗാളിൽ പുതുചരിത്രം; ആദ്യ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരമേറ്റു; ചടങ്ങിൽ പങ്കെടുത്ത് മോദി

മോഡലും അഭിനേത്രിയുമായ ദിയ സന, സിനിമ -സീരിയൽ താരം റിയ ഇഷ തുടങ്ങിയവർ ഉൾപ്പെടെ സിയുടെയും സഹദിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും സംഗമിച്ച പേരിടൽ ചടങ്ങ് കലയുടെ അരങ്ങ് കൂടിയായി മാറി. മാപ്പിളപ്പാട്ടിന്റെ ശീലുകളായി വന്ന താരാട്ട് പാട്ട് കേട്ട് കുഞ്ഞു സബിയ വേദിയിലെ തൊട്ടിലിൽ പതിയെ ചായുറങ്ങി. കുഞ്ഞുറങ്ങിയ നേരത്ത് അമ്മയായ സിയ തന്റെ ഉള്ളിലെ നൃത്തവൈഭവവും വേദിയിൽ പുറത്തെടുത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിനടിയിലൂടെ 16 കിലോമീറ്റർ തുരങ്കം; ബെംഗളൂരുവിനെ മാറ്റിയെഴുതാൻ അതിവേഗ റെയിൽ വരുന്നു; ബുള്ളറ്റ് ട്രെയിൻ പാതയുടെ അലൈൻമെന്റ് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റെക്കോർഡ് മഴയും ആലിപ്പഴ വീഴ്ചയും; തകർന്നത് 23 വർഷത്തെ റെക്കോർഡ്; കനത്ത മഴയ്ക്ക് കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts