വനിത ടി20 ലോകകപ്പ് ഫൈനല്‍:  നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും ആതിഥേയരായ സൗത്താഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടും

വനിത ടി20 ലോകകപ്പ് ഫൈനല്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും ആതിഥേയരായ സൗത്താഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടും. രണ്ടാം സെമി ഫൈനലില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി എത്തിയ ഇംഗ്ലണ്ടിനെ 6 റണ്‍സിന് പരാജയപ്പെടുത്തിയാണ് സൗത്താഫ്രിക്ക ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഒരു ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്താഫ്രിക്ക തസ്മിന്‍ ബ്രിസ്റ്റസിന്റെയും ലോറ വോള്‍വാര്‍ട്ടിന്റെയും തകര്‍പ്പന്‍ ഇന്നിംങ്‌സുകളുടെ പിന്‍ബലത്തിലാണ് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. ലോറ 53ഉം തസ്മിന്‍ 68 റണ്‍സുമെടുത്തു. ഇരുവരും ചേര്‍ന്ന് സമ്മാനിച്ച 96 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുക്കെട്ടാണ് സൗത്താഫ്രിക്കന്‍ ഇനിങ്‌സിന്റെ അടിത്തറ. ലോറ പുറത്തായപ്പോള്‍ തസ്മിന് പിന്തുണ നല്‍കി ക്രിസീലെത്തിയ മറിസെയ്ന്‍ കാപ്പും മികച്ച പ്രകടനം പുറത്തെടുത്തതോടെ ആതിഥേയരുടെ ഇന്നിംഗ്‌സ് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റില്‍ 164 എത്തി. വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഇംഗ്ലണ്ടിന് 158 റണ്‍സ് നേടുവാനെ സാധിച്ചുള്ളൂ. സൗത്താഫ്രിക്കയ്ക്കു വേണ്ടി അയബോംഗ കാക 4 വിക്കറ്റ് നേടിയപ്പോള്‍ ഷബ്‌നിം ഇസ്‌മൈല്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി.

  ഈസ്റ്ററിന് നാട്ടിൽ പോകാൻ; 2ന് കൊല്ലത്തേക്ക് സ്‌പെഷല്‍ ട്രെയിൻ സർവ്വീസ് പ്രഖ്യാപിച്ചു; കെആര്‍ പുരത്തും എസ്എംവിടിയിലും സ്റ്റോപ്; വിശദാംശങ്ങൾ
  കൊറച്ച് ചോറു തരോ ചേച്ചി; കട്ടിലിനടിയിൽ അപ്രതീക്ഷിത അതിഥി; വീട്ടിൽ കയറിയ പുളളിപ്പുലിയെ പുറത്തിറക്കിയത് നീണ്ട പരിശ്രമത്തിനൊടുവിൽ; വീഡിയോ കാണാം

ചരിത്രത്തില്‍ ഇതാദ്യമായാണ് സൗത്താഫ്രിക്ക ഐസിസി ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്. നാളെ നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയാണ് സൗത്താഫ്രിക്കയുടെ എതിരാളികള്‍. ആദ്യ സെമിഫൈനലില്‍ ഇന്ത്യയെ 5 റണ്‍സിന് പരാജയപെടുത്തിയാണ് ഓസ്‌ട്രേലിയ ഏഴാം തവണയും ടി20 ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അവർ “ദൈവങ്ങളോട് പോലും” നീതി കാണിച്ചില്ല; എല്‍ഡിഎഫ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡി കെ ശിവകുമാർ
[masterslider id="10"]

Related posts

Click Here to Follow Us