വ്യാജ പെർമിറ്റുമായി കേരളത്തിലേക്ക് പോയ ലോറി പിടിയിൽ 

ബെംഗളൂരു: വ്യാജ ഓണ്‍ലൈന്‍ പെര്‍മിറ്റുമായി കണ്ണൂര്‍ മാക്കൂട്ടത്ത് ലോറി പിടിയില്‍. കര്‍ണാടകയില്‍ നിന്നും പച്ചക്കറിയുമായി പോയ ലോറിയാണ് വ്യാജ പെര്‍മിറ്റ് ഉപയോഗിച്ച്‌ കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ചത്.

പരിശോധനയില്‍ ഇത് വ്യക്തമായതോടെ ലോറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ ലോറി ഡ്രൈവറെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

വ്യാജ പെര്‍മിറ്റ് തട്ടിപ്പിനെ കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെര്‍മിറ്റുകള്‍ ഓണ്‍ലൈന്‍ മാര്‍ഗമാക്കിയതിനു പിന്നാലെയാണ് പഴയ പെര്‍മിറ്റുകള്‍ എഡിറ്റ് ചെയ്ത് ഇത്തരത്തില്‍ ലോറികള്‍ അതിര്‍ത്തി കടക്കുന്നത്. ഒറ്റനോട്ടത്തില്‍ വ്യാജ പെര്‍മിറ്റ് രേഖകള്‍ മനസിലാകില്ലെന്നതാണ് തട്ടിപ്പ് ആവര്‍ത്തിക്കാന്‍ കാരണവും ഉദ്യോഗസ്ഥരെ കുഴപ്പിക്കുന്നതും.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

പ്രധാനമായും കര്‍ണാടകയിലെ ഓണ്‍ലൈന്‍ കേന്ദ്രങ്ങളിലാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്. പഴയ പെര്‍മിറ്റുകളിലെ വാലിഡിറ്റി തിയതി ഉള്‍പ്പടെ ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്താണ് തട്ടിപ്പ്. പെര്‍മിറ്റുകളിലെ ക്യൂ ആര്‍ കോഡുകള്‍ ഉള്‍പ്പെടെ സൂക്ഷ്മപരിശോധന നടത്തിയാല്‍ മാത്രമേ യഥാര്‍ത്ഥ രേഖകളാണോ എന്ന് വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം വസ്തുത അറിയാതെ ലോറി ഉടമകള്‍ ഉള്‍പ്പടെ തട്ടിപ്പിന് ഇരയാകുന്നുണ്ടെന്നാണ് വിവരം. നിരവധി വാഹന ഉടമകള്‍ തട്ടിപ്പുകള്‍ക്ക് ഇരയാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
[masterslider id="10"]

Related posts