ഗതാഗത കുരുക്ക്: സർജാപുരയിൽ ഡബിൾ ഡക്കർ മേൽ പാലം വേണമെന്ന ആവശ്യം ശക്തം

ബെംഗളൂരു: സർജാപുരയിൽ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഡബിൾ ഡക്കർ മേൽ പാലം വേണമെന്ന ആവശ്യം ശക്തം. ഔട്ടർ റിങ് റോഡിനു സമീപം സർജാപുര സിഗ്നൽ മുതൽ ദൊമ്മസന്ദ വരെ 7.5 കി ലോമീറ്റർ ദൂരത്തിൽ രണ്ടു തട്ടുള്ള മേൽപാലം നിർമിക്കണമെ ന്നാണ് ആവശ്യം.നമ്മ മെട്രോ സർജാപുര ഹെബ്ബാൾ പാത വരുന്നതോടെ നിലവിലുള്ള റോഡിന്റെ വീതി കുറയുമെന്നും ഇതു ഗതാഗത കുരുക്ക് രൂക്ഷമാകുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

  വികസനത്തിന്റെ 'വാൾ' വീഴുന്നു; അഞ്ച് ദേശീയപാത പദ്ധതികൾക്കായി 560 മരങ്ങൾ മുറിച്ചുനീക്കാൻ നീക്കം

വിപ്രോ സെസ്, വൈഷ്ണവി ഉൾപ്പെടെ ടെക്പാർക്കുകളുള്ള ഇവിടെ തിരക്ക് വർധിപ്പിക്കും. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച സർജാപുര-ഹെബ്ബാൾ മെട്രോ പാതയുടെ വിശദ പദ്ധതി രേഖ തയാറാക്കി വരികയാണ്. യെലോ ലൈനിൽ ബൊമ്മ സന്ദ്ര ആർവി റോഡ് പാതയിൽ ഉൾപ്പെടുന്ന സിൽക്ക് ബോർഡ് റാഗിഗ്ഗുഡ ഡബിൾ മേൽപാലത്തിന്റെ നിർമാണം അടുത്ത മാസം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ, സാരക്കി, ഇട്ടമാഡു ജംക്ഷനുകളിൽ 507 കോടി രൂപ ചെലവഴിച്ച് മേൽ പാലങ്ങൾ നിർമിക്കുന്ന പദ്ധതി യും ബിഎംആർസി പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കെടുതിയിൽ നശിച്ച് വാഹനങ്ങൾ; നഗരത്തിലെ വർക്ക്‌ഷോപ്പുകളിൽ 'ഹൗസ് ഫുൾ'; മെക്കാനിക്കുകളെ കിട്ടാനില്ല, നെട്ടോട്ടമോടി വാഹന ഉടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ യുവതിയുടെ മുന്നിൽ വെച്ച് ഉബർ ക്യാബ് ഡ്രൈവർക്ക് സംഘം ചേർന്ന് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts