ഇനിയൊന്നും നേടാനില്ല; വിരമിക്കൽ സൂചനയുമായി മെസ്സി

പാരിസ്:  ഖത്തറിൽ ലോകകപ്പും നേടി ഉന്നതങ്ങളിൽ നിൽക്കുകയാണ് അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് വാർത്തകൾ വരുന്നതായി റിപ്പോർട്ടുകൾ. ലോകകപ്പിന് ശേഷം മെസി ഫുട്‌ബോൾ മതിയാക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും ഇനിയും കളിക്കാനാണ് താത്പര്യമെന്ന് താരം തന്നെ വ്യക്തമാക്കിയതോടെ അഭ്യൂഹങ്ങൾ കെട്ടടങ്ങി. ഇപ്പോഴിതാ മെസി തന്നെയാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ദേശീയ ടീമിനായി എല്ലാം നേടിയെന്നും ഇനി ഒന്നും ബാക്കിയില്ലെന്നും മെസി പറയുന്നു.

  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം

‘ഞാനിപ്പോൾ കരിയറിന്റെ അവസാനത്തിലാണ്, ഞാൻ സ്വപ്‌നം കണ്ടതെല്ലാം ദേശീയ ടീമിന് വേണ്ടി സ്വന്തമാക്കിക്കഴിഞ്ഞു. വ്യക്തിപരമായും അങ്ങനെത്തന്നെ. കരിയർ തുടങ്ങുമ്പോൾ ഇതെല്ലാം സംഭവിക്കുമന് വിചാരിച്ചിരുന്നില്ല. ഇപ്പോൾ ലഭിക്കുന്നതെല്ലാം ആസ്വദിക്കുന്നു. ആരോടും പരിഭവമോ പരാതിയോ ഇനിയും എന്തെങ്കിലും കൂടുതലായി ചോദിക്കാനോ ഇല്ല’ എന്നും മെസി പറഞ്ഞു. ഒരു റേഡിയോ അഭിമുഖത്തിനിടെയാണ് മെസി ഇക്കാര്യങ്ങള്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
[masterslider id="10"]

Related posts