പശു ഇറച്ചി കൈവശം വച്ചു എന്ന ആരോപണം, യുവാവിന് ക്രൂര മർദ്ദനം 

ബെംഗളൂരു: പശു ഇറച്ചി കൈവശം വച്ചു എന്നാരോപിച്ച് യുവാവിന് ക്രൂര മർദ്ദനം. കർണാടകയിലെ ചിക്കമഗളുരുവിലാണ് സംഭവം. അസം സ്വദേശിയെ തൂണിൽ കെട്ടിയിട്ടാണ് മർദിച്ചത്.

സംഭവത്തിൽ മൂന്ന് ബജ്റംഗ് ദൾ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ഇറച്ചിയുമായി പോവുകയായിരുന്ന അസം സ്വദേശിയെ ബജ്‌റംഗ് ദൾ പ്രവർത്തകർ പിടിച്ചുവച്ച്, കയ്യിൽ പശു ഇറച്ചിയാണെന്ന് സംശയിച്ച് തൂണിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു.

  ദൈവം അവർക്ക് അർഹമായ ശിക്ഷ നൽകട്ടെ, ഉറങ്ങാൻ യോ​ഗാമാറ്റ്; മലയാളി വീട്ട്ജോലിക്കാരി നേരിട്ടത് കണ്ണീരുണങ്ങാത്ത ദുരനുഭവങ്ങൾ!

മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. മൂന്ന് പേർക്കെതിരെ കേസെടുത്തു. കൂടാതെ, പിടികൂടിയ ഇറച്ചി പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts