കോവിഡിനെ തുടർന്ന് നിർത്തി വച്ച കെഎസ്ആർടിസി സർവീസ് പുന:രാരംഭിച്ചു 

ബെംഗളൂരു: മല്ലത്ത് നിന്ന് രാവിലെ മംഗളൂരുവിലേക്കും വൈകീട്ട് തിരിച്ചും സര്‍വീസ് നടത്തിയിരുന്ന കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് പുന:രാരംഭിക്കണമെന്ന ആവശ്യം ശക്തമായതോടെ സർവീസ് പുന:രാരംഭിച്ചു.

10 വര്‍ഷത്തോളം ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നുവെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെക്കുകയായിരുന്നു. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും അവസാനിച്ചെങ്കിലും സര്‍വീസ് പുനഃരാരംഭിക്കാത്തത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

കെഎസ്‌ആര്‍ടിസിയുടെ ലാഭകരമായ സര്‍വീസുകളില്‍ ഒന്നായിരുന്നു ഇത്. ചികിത്സയ്ക്കും മറ്റുമായി മംഗളൂരുവില്‍ പോവുന്ന രോഗികള്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം മല്ലം ക്ഷേത്രത്തിലേക്ക് തീര്‍ഥാടനത്തിന് വരുന്നവര്‍ക്കും ഗുണകരമായിരുന്നു. സര്‍വീസ് നിലച്ചതോടെ മറ്റ് യാത്രാമാര്‍ങ്ങള്‍ തേടേണ്ടി വരുന്നതിനാല്‍ പ്രായമായവര്‍, രോഗികള്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങിയവര്‍ പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts