എടിഎമ്മിൽ നിന്നും മോഷണം, മോഷ്ടിച്ചത് സെക്യൂരിറ്റിക്കാരൻ

ബെംഗളൂരു: എടിഎമ്മില്‍ നിന്ന് ലക്ഷണക്കണക്കിന് രൂപ മോഷ്ടിച്ച 23 കാരന്‍ അറസ്റ്റില്‍. അസം സ്വദേശിയായ ദിപോങ്കര്‍ നോമോസുദ്രയെ ആണ് ബെംഗളൂരു പോലീസ് അസമിലെത്തി അറസ്റ്റ് ചെയ്തത്.

ഇയാളില്‍ നിന്ന് 14.2 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. 20 ലക്ഷം രൂപയാണ് ഇയാള്‍ എ ടി എമ്മില്‍ നിന്ന് മോഷ്ടിച്ചത്. താന്‍ ജോലി ചെയ്തിരുന്ന യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എ ടി എം കിയോസ്‌കില്‍ നിന്നാണ് ഇയാള്‍ മോഷണം നടത്തിയത്.

  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!

വില്‍സണ്‍ ഗാര്‍ഡനിലെ പതിമൂന്നാം ക്രോസിലുള്ള ബാങ്കിന്റെ എ ടി എം കിയോസ്‌കില്‍ സെക്യൂരിറ്റി ജീവനക്കാരനായി ആറ് മാസം മുന്‍പാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്. അധികം വൈകാതെ തന്നെ കാഷ് ലോഡിംഗ് സ്റ്റാഫുമായി ഇയാള്‍ സൗഹൃദത്തിലായി. ഇതിന് പിന്നാലെ എ ടി എമ്മിലെ ക്യാഷ് കാസറ്റ് തുറക്കാനുള്ള പാസ് വേർഡ് അവരുടെ ഡയറിയിൽ നോക്കിയപ്പോഴാണ് മനസിലാക്കിയതെന്നും പോലീസ് പറഞ്ഞു.

തുടര്‍ന്ന് കാമുകിയെ വിവാഹം കഴിച്ച്‌ സ്വന്തം നാടായ കരിംഗഞ്ചില്‍ താമസമാക്കാന്‍ പണം തട്ടിയെടുക്കാനുള്ള പദ്ധതി ദിപോങ്കര്‍ നോമോസുദ്ര തയ്യാറാക്കി. നവംബര്‍ 17 ന് രാത്രി 7.50 നും 8.20 നും ഇടയിലാണ് ഇയാള്‍ മോഷണം നടത്തിയത് എന്ന് പോലീസ് പറഞ്ഞു. എ ടി എമ്മില്‍ നിന്നും പണം മോഷ്ടിക്കുകയും വസ്ത്രം മാറുകയും ചെയ്യുന്ന ഇയാളുടെ ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ആ വഴിയാണ് അന്വേഷണം ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
[masterslider id="10"]

Related posts