‘മുസ്ലിം ഡെലിവറി ബോയ് വേണ്ട’ സ്വിഗ്ഗിയിൽ കസ്റ്റമർ നൽകിയ നിർദ്ദേശം വിവാദത്തിൽ

ഹൈദരാബാദ് : സ്വിഗ്ഗിയിൽ ഭക്ഷണം ഓർഡർ ചെയ്യുന്നതിനിടെ ഒരു ഉപഭോക്താവിന്റെ സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിവാദമായിരിക്കുന്നത്.

ഹൈദരാബാദിൽ ഭക്ഷണം ഓർഡർ ചെയ്യുന്നതിനൊപ്പം ഒരു ഉപഭോക്താവ് മുന്നോട്ട് വച്ച ആവശ്യം വിമർശനങ്ങൾക്ക് കാരണമാകുന്നു. സ്വിഗ്ഗി വഴി ഭക്ഷണം ഓർഡർ ചെയ്യുന്നതിനൊപ്പം തൻറെ ഭക്ഷണം ഒരു മുസ്ലീമായ ഡെലിവറി ബോയ്, ഡെലിവറി ചെയ്യരുതെന്നാണ് ഉപഭേക്താവ് ആവശ്യം ഉന്നയിച്ചത്.

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

ഇതിന്റെ സ്‌ക്രീൻ ഷോട്ട് പുറത്ത് വന്നതോടെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ഇത്തരം സന്ദേശങ്ങൾ നടപടിയെടുക്കാൻ സ്വിഗ്ഗിയോട് ആവശ്യപ്പെട്ട് തെലങ്കാന സ്റ്റേറ്റ് ടാക്സി ആൻഡ് ഡ്രൈവേഴ്സ് ജെ.ഇ.സി.ക്കെതിരെ ഷെയ്ക് സലാവുദ്ദീൻ സ്ക്രീൻ ഷോട്ട് പങ്കുവെച്ചിട്ടുണ്ട്. സ്‌ക്രീൻഷോട്ടിൽ ഒരു മുസ്ലീം ഡെലിവറി വ്യക്തിയെ വേണ്ട എന്ന് ഉപഭേക്താവ് കുറിച്ചിരിക്കുന്നത് വ്യക്തമായി കാണാം.

ഈ വിഷയത്തിൽ സ്വിഗ്ഗി ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. അതേസമയം, ഹൈദരാബാദിലെ തന്നെ സ്വിഗ്ഗി ഉപഭോക്താവ് ഒരു മുസ്ലീം ഡെലിവറി ബോയ് തനിക്കായി കൊണ്ടുവന്ന ഭക്ഷണം നിരസിച്ചുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം
[masterslider id="10"]

Related posts