ബെംഗളൂരുവിലെ ചിക്കൻ പ്രേമികൾക്ക് ചോർ ഇറങ്ങാൻ സാധ്യതയില്ല: നഗരത്തിലെ ചിക്കൻ കടകൾ അടച്ചിടുന്നു; കാരണം ഇത്

ബെംഗളൂരു: ബെംഗളൂരുവിലെ ചിക്കൻ ഷോപ്പുകളിൽ നിന്നുള്ള മാലിന്യം സംസ്കരിക്കുന്നതിന് കിലോയ്ക്ക് 5 രൂപ നിരക്കിൽ പുതിയ ഫീസ് നിശ്ചയിച്ച ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ (BSWML) നടപടിക്കെതിരെ കോഴി വ്യാപാരികളുടെ പ്രതിഷേധം ശക്തമാകുന്നു. ബിഎസ്ഡബ്ല്യുഎംഎല്ലിന്റെയും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെയും (GBA) ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 3, 4 (വ്യാഴം, വെള്ളി) തീയതികളിൽ നഗരത്തിലുടനീളം ചിക്കൻ കടകൾ അടച്ചിട്ട് ബന്ദ് ആചരിക്കാൻ കർണാടക പൗൾട്രി ട്രേഡേഴ്സ് അസോസിയേഷൻ ആഹ്വാനം ചെയ്തു.

മാലിന്യ സംസ്കരണത്തിനായി നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന നിരക്ക് വ്യാപാരികൾക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷൻ സമരരംഗത്തിറങ്ങുന്നത്. ബന്ദിന്റെ ഭാഗമായി ബെംഗളൂരുവിലെ ആറായിരത്തോളം മുതൽ ഏഴായിരം വരെയുള്ള ചിക്കൻ ഷോപ്പുകൾ പ്രവർത്തനം പൂർണ്ണമായി നിർത്തിവെക്കും. വരും ദിവസങ്ങളിൽ തീരുമാനം പിൻവലിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് കോഴി വ്യാപാരികളുടെ തീരുമാനം. ചിക്കൻ കടകൾ തുടർച്ചയായി രണ്ട് ദിവസം അടച്ചിടുന്നത് നഗരത്തിലെ സപ്ലൈയെയും ഉപഭോക്താക്കളെയും കാര്യമായി ബാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts