ട്യൂഷൻ മാഫിയയ്ക്ക് പൂട്ടിടാൻ സർക്കാർ! ടീച്ചർമാർക്ക് പണിയാകും; കോച്ചിംഗ് സെന്ററുകളിൽ ഇനി എന്തൊക്കെ മാറും?

ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ കർണാടകയിലുടനീളം സ്വകാര്യ ട്യൂട്ടോറിയലുകളും കോച്ചിംഗ് സെന്ററുകളും വിദ്യാർത്ഥികളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നതിനെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ഇടത്തരക്കാരുമായ രക്ഷിതാക്കളുടെ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സർക്കാറിന്റെ ഈ നീക്കം. വ്യക്തമായ നിയമങ്ങളുടെ അഭാവം മുതലെടുത്ത് അനാവശ്യമായി പണം തട്ടുന്ന സ്ഥാപനങ്ങൾക്കെതിരെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കും.

ട്യൂഷൻ റാക്കറ്റുകളിൽ ഏർപ്പെടുന്ന അധ്യാപകർക്കെതിരെ നടപടി

സർക്കാർ, എയ്ഡഡ് കോളേജുകളിലെ ചില അധ്യാപകരും ലക്ചറർമാരും കൃത്യമായി ക്ലാസുകൾ എടുക്കാതെ വിദ്യാർത്ഥികളെ സ്വകാര്യ ട്യൂഷനുകളിലേക്കും കോച്ചിംഗ് സെന്ററുകളിലേക്കും ആകർഷിക്കുന്നതായി ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. സ്വകാര്യ സ്വാഭാവത്തിലുള്ള ഇത്തരം ട്യൂഷൻ റാക്കറ്റുകളിൽ പങ്കാളികളാകുന്ന അധ്യാപകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി.

മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് സമർപ്പിക്കും

കോച്ചിംഗ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും വിദ്യാഭ്യാസ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനുമായി നിയമസഭാ സ്പീക്കർ യു.ടി. ഖാദറിന്റെ അധ്യക്ഷതയിൽ മന്ത്രിസഭാ ഉപസമിതി യോഗം ചേർന്നു. വിദ്യാഭ്യാസ വിദഗ്ധർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരുമായി വിശദമായ കൂടിയാലോചനകൾ നടത്തിയ ശേഷം കമ്മിറ്റി ഉടൻ തന്നെ സർക്കാരിന് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും ഫീസ് നിയന്ത്രണമടക്കമുള്ള പുതിയ നിയമങ്ങൾ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരിക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts