മര്യാദകൾ പാലിക്കുന്നില്ല; നിരക്ക് കൂട്ടുന്നതിനുള്ള ശുഷ്‌കാന്തി വൃത്തിയാക്കാൻ ഇല്ല; നമ്മ മെട്രോയ്ക്കെതിരെ പരാതിപ്രളയം; നിങ്ങൾക്ക് ഉണ്ടോ എന്തെങ്കിലും പരാതികൾ??

ബെംഗളൂരു: നമ്മ മെട്രോട്രെയിനുകൾക്ക് വൃത്തിയില്ലെന്നും പരാതികൾ പരിഹരിക്കപ്പെടുന്നില്ലെന്നുമാണ് യാത്രക്കാർ പരാതിപ്പെടുന്നത്. മെട്രോ നിരക്കുകൾ വർധിക്കാനുള്ള ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ നീക്കത്തിനിടെയാണ് യാത്രക്കാർ പരാതിയുമായി രംഗത്തുവന്നത്.

മെട്രോ നിരക്കിൽ ഇക്കൊല്ലം അഞ്ച് ശതമാനം വർധനവുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇത്ര തുക മുടക്കി യാത്ര ചെയ്യുന്നവർക്ക് അർഹമായ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന് ബെംഗളൂരു മെട്രോ യാത്രക്കാരുടെ അസോസിയേഷൻ പ്രതിനിധി രാജേഷ് ഭട്ട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതിനെക്കാൾ പ്രധാനം യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യുക എന്നതാവണം. പല സ്റ്റേഷനുകളിലും സൗജന്യ കുടിവെള്ളം പോലുമില്ല. ശൗചാലയങ്ങൾ ഉപയോഗിക്കുന്നതിന് പോലും പണം ഈടാക്കുന്നു.

  കൊടുംചൂടിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം; പവർകട്ട് ഒഴിവാക്കാൻ 'ഇലക്ട്രിസിറ്റി ബാങ്കിംഗ്' ഒരുക്കി കർണാടക

മെട്രോ ഗ്രീൻ ലൈനിൽ എസി സംവിധാനം പലപ്പോഴും പ്രവർത്തനരഹിതമാണ്. ട്രെയിനുകളിൽ വായുസഞ്ചാരം കുറവാണ്. കോച്ചുകളിലെ ഗ്ലാസ് പാനലുകൾക്ക് വൃത്തിയില്ല. ട്രെയിനുകളിൽ തന്നെ മെയിൻ്റനൻസ് സ്ഥാഫിനെ നിയമിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

പലരും മെട്രോ യാത്രക്കാർക്ക് വേണ്ട മര്യാദകൾ പാലിക്കുന്നില്ല. വനിതാ കോച്ചുകളിൽ പുരുഷന്മാർ അതിക്രമിച്ചുകയറുന്നു. ഉറക്കെയുള്ള സംസാാരം, ഉറക്കെ പാട്ടുവെക്കൽ, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം തുടങ്ങിയവയും മെട്രോ യാത്ര ദുഷ്കരമാക്കുന്നു.

  മരിക്കാത്ത ഓർമ്മയായി 'അപ്പു'; പുനീത് രാജ്കുമാറിന്റെ അൻപത്തിയൊന്നാം ജന്മവാർഷികം ആഘോഷമാക്കി ആരാധകർ

ബിഎംആർസിഎലിൻ്റെ കസ്റ്റമർ കെയർ സംവിധാനം കാര്യക്ഷമമല്ല. നൽകുന്ന പരാതികൾക്ക് മറുപടിയോ നടപടിയോ ലഭിക്കുന്നില്ല. പ്രശ്നപരിഹാരത്തിനായി മെട്രോ അദാലത്തുകൾ സംഘടിപ്പിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

എന്നാൽ, ഹോം ഗാർഡുകളെ ഉപയോഗിച്ച് കാര്യക്ഷമമായി പരിശോധനകൾ നടത്തുന്നുണ്ടെന്നും നിയമലംഘകർക്ക് പിഴ ഈടാക്കുന്നുണ്ടെന്നുമാണ് അധികൃതർ അവകാശപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാണാതായ ഏഴു വയസ്സുകാരനെ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി ബെംഗളൂരു പോലീസ്; മാതാപിതാക്കൾക്ക് ആശ്വാസം
[masterslider id="10"]

Related posts

Click Here to Follow Us