ഭാര്യ പ്രസവത്തിന് വീട്ടിലേക്ക് പോയ തക്കത്തിന് ഭർത്താവ് മുൻ കാമുകിയോടൊപ്പം ആത്മഹത്യ ചെയ്തു; മൃതദേഹങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച നിലയിൽ

ബെലഗാവിയിൽ പ്രസവത്തിനായി ഭാര്യ സ്വന്തം  വീട്ലേക്ക്പോയ സമയത്ത് ഭർത്താവ് മുൻ കാമുകിയുമായി നദിയിൽ ചാടി ആത്മഹത്യചെയ്തു . മല്ലപൂരിലെ ജഗദീഷ് കവലേക്കർ (27), ഗംഗമ്മ (26) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ജഗദീഷും ഗംഗമ്മയും പണ്ടേ പരസ്പരം പ്രണയത്തിലായിരുന്നു.

എന്നാൽ, ജഗദീഷ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കേണ്ടി വന്നു. ജഗദീഷും ഗംഗമ്മയും വിവാഹം കഴിക്കുമെന്ന് ഭാര്യ തന്നെ പറഞ്ഞിരുന്നതായാണ് റിപ്പോർട്ടുകൾ.

  ഈജിപുര മേല്‍പാലം കടമ്പകള്‍ മറികടന്ന് ലക്ഷ്യത്തിലേക്ക്; അവസാനിക്കുന്നത് 9 വര്‍ഷത്തെ കാത്തിരിപ്പ്

ബെൽഗാം ജില്ലയിലെ രാമദുർഗ താലൂക്കിലെ മല്ലപൂർ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള മാലപ്രഭ നദിയിൽ ഇന്നലെയാണ് രണ്ട്  മൃതദേഹങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച നിലയിൽ കണ്ടെത്തിയത്.

നാട്ടുകാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങൾ നദീതീരത്ത് എത്തിച്ചപ്പോൾ അവർ ജഗദീഷും ഗംഗമ്മയുമാണെന്ന് കണ്ടെത്തി.

  ബെംഗളൂരുവിലെ യാത്രാക്ലേശം പരിഹരിക്കാൻ ജനകീയ സർവേ; 'സിറ്റിസൺസ് കമ്മ്യൂട്ട് പ്രോജക്റ്റുമായി' ഊർവാണി ഫൗണ്ടേഷൻ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us