എ ഐ ഉപയോഗിച്ച് 36 വിദ്യാർത്ഥിനികളുടെ അശ്ലീലചിത്രം നിർമിച്ച് എൻജിനീയറിങ് വിദ്യാർത്ഥി; പിടിച്ചെടുത്ത് ആയിരത്തോളം ചിത്രങ്ങൾ

എ ഐ ഉപയോഗിച്ച് കോളേജിലെ വിദ്യാർത്ഥിനികളുടെ അശ്ലീല ചിത്രം നിർമിച്ച് എൻജിനീയറിങ് വിദ്യാർത്ഥി.

പിന്നാലെ ഛത്തീസ്ഗഢിലെ നയാ റായ്പൂരിലുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിലെ മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു.

കോളേജിലെ മുപ്പതിലധികം വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ എ ഐ ഉപയോഗിച്ച് യുവാവ് അശ്ലീല ചിത്രമാക്കി മാറ്റുകയായിരുന്നുവെന്നാണ് കോളേജ് അധികൃതരുടെ കണ്ടെത്തൽ.

  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

വിദ്യാർത്ഥിനികളുടെ പരാതിയെ തുടർന്ന് കോളേജ് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ചിത്രങ്ങളും വീഡിയോകളും കണ്ടെത്തിയത്. ബിലാസ്പൂർ സ്വദേശിയായ ഇയാളിൽ നിന്ന് നിരവധി ചിത്രങ്ങളും വീഡിയോകളും കോളേജ് അധികൃതർ പിടിച്ചെടുത്തു.

36 വിദ്യാർത്ഥിനികളാണ് യുവാവിനെതിരെ പരാതി നൽകിയത്. പരാതിക്ക് പിന്നാലെ അന്വേഷണത്തിന് സമിതി രൂപീകരിച്ച് വിദ്യാർത്ഥിയുടെ പക്കലുള്ള മൊബൈൽ, ലാപ്‌ടോപ്പ്, പെൻഡ്രൈവ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!
[masterslider id="10"]

Related posts