:റോഡരികിൽ കിടന്ന് ഉറങ്ങിയിരുന്ന രണ്ട് വയസുകാരിക്ക് നേരെ കാര്‍ പാഞ്ഞുകയറി ദാരുണാന്ത്യം. മുംബൈ കലാച്ചോവ്കിയില്‍ നടന്ന അപകടത്തില്‍ ചന്ദ്ര വജന്‍ദാരാണ് കൊല്ലപ്പെട്ടത്. ചന്ദ്രയുടെ 11 വയസുകാരനായ മൂത്ത സഹോദരന്‍ ഷൈലു വജന്‍ദാറിനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. പ്രസിദ്ധമായ ലാല്‍ബഗ്ച രാജാ ഗണപതി മണ്ഡലിന് മുന്നിലാണ് അപകടം നടന്നത്. കാറിന്റെ അതിവേഗതയാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപകടത്തിന് പിന്നാലെ കാര്‍ നിര്‍ത്താതെ പോയെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന് ശേഷം ഇരുവരെയും കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചന്ദ്രയെ രക്ഷിക്കാനായില്ല. അപകടം വരുത്തിയ കാറിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായുള്ള…
Read MoreMonth: September 2025
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഭവിച്ചത് കണക്കിൽ എടുക്കണം; ജംബൂ സവാരി സമയത്ത് സുരക്ഷയും സൗകര്യങ്ങളും ഒരുക്കുക: മുൻ മേയർ സന്ദേശ് സ്വാമി
ബെംഗളൂരു: ദസറ ഹംബൂസവാരി ഘോഷയാത്ര കാണാൻ പൊതുജനങ്ങൾക്ക് ശരിയായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കണമെന്ന് മുൻ മേയർ സന്ദേശ് സ്വാമി മൈസൂരു ജില്ലാ ഭരണകൂടത്തോട് അഭ്യർത്ഥിച്ചു. “എല്ലാ വർഷവും വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ നാല് മുതൽ അഞ്ച് ലക്ഷം വരെ ആളുകൾ ദസറ ജംബോ സവാരി കാണാൻ ഒത്തുകൂടുന്നു. ആളുകൾക്ക് ഇരുന്ന് ജംബൂ സവാരി കാണാൻ ടൗൺ ഹാൾ പരിസരത്ത് മൾട്ടി-ടയർ ഗാലറികൾ ഒരുക്കിയിട്ടുണ്ട്. കൃഷ്ണരാജ (കെആർ) ആശുപത്രി പോലുള്ള സ്ഥലങ്ങളിൽ റോഡിന്റെ ഇരുവശത്തും (രാജ മാർഗ) സമാനമായ ഇരിപ്പിടങ്ങൾ ജില്ലാ ഭരണകൂടം ഒരുക്കണം, അതിനാൽ…
Read Moreസംവിധായകൻ സനൽകുമാർ ശശിധരനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു
പ്രശസ്ത സംവിധായകൻ സനൽകുമാർ ശശിധരനെ മുംബൈ വിമാനത്താവളത്തിൽ വെച്ച് ഇമിഗ്രേഷൻ വിഭാഗം തടഞ്ഞു. അമേരിക്കയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹത്തെ തടഞ്ഞത്. നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ കൊച്ചി പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് ഈ നടപടിയെന്ന് സനൽകുമാർ ശശിധരൻ തന്റെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. മഞ്ജു വാര്യരുടെ പരാതിയെ തുടർന്നാണ് പൊലീസ് സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കൊച്ചിയിൽ നിന്ന് പൊലീസ് സംഘം മുംബൈയിൽ എത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുമെന്ന് സൂചനയുണ്ട്
Read Moreഎംബിബിഎസ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ
ഛത്തീസ്ഗഡിലെ കോർബയിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. 24 വയസ്സുള്ള ഹിമാൻഷു കശ്യപാണ് ആത്മഹത്യ ചെയ്തത്. പരീക്ഷാ സമ്മർദ്ദമാണ് മരണകാരണമെന്ന് പൊലീസ് പ്രാഥമികമായി വിലയിരുത്തുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സഹപാഠികൾ ആണ് കശ്യപിനെ ഹോസ്റ്റൽ മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അധികാരികളെയും പൊലീസിനെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം മുറിയിൽനിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.
Read Moreഇന്ത്യക്കെതിരേ വീണ്ടും പണിയാൻ ഒരുങ്ങി ‘ട്രംപൻ ‘ എന്ന് സൂചന: ഇത്തവണ പണി ഐടി മേഖലയ്ക്ക്
വാഷിങ്ടൺ: ഇന്ത്യക്കെതിരേ വീണ്ടും ‘ട്രംപൻ പണി’ വരുന്നതായി സൂചന. ഇത്തവണ ഐടി മേഖല ലക്ഷ്യമിട്ടാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കം. യുഎസ് ഐടി കമ്പനികളിൽനിന്ന് ഇന്ത്യൻ ഐടി കമ്പനികളിലേക്ക് നടത്തി വരുന്ന ഔട്ട് സോഴ്സിങ് നിർത്തലാക്കാൻ ട്രംപ് ഒരുങ്ങുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തീരുവ വർധിപ്പിച്ച് വ്യാപാര യുദ്ധം പ്രഖ്യാപിച്ച ട്രംപ് വീണ്ടും ഇന്ത്യക്കെതിരേ തിരിയുകയാണ്. ട്രംപ് ഭരണകൂടം തീരുമാനം നടപ്പിലാക്കിയാൽ ഇന്ത്യൻ ഐടി മേഖലയ്ക്ക് ഇത് വൻ തിരിച്ചടിയായിരിക്കും. യുഎസ് ഐടി സ്ഥാപനങ്ങളിൽ നിന്നുള്ള ഔട്ട് സോഴ്സിങ് കരാറുകളെ വളരെയധികം…
Read Moreബസവണ്ണയെപ്പോലെ പ്രവാചകൻ മുഹമ്മദ് പോരാടിയത് സമത്വത്തിനായി : മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു : ഇസ്ലാം എന്നാൽ സമാധാനം, മുഹമ്മദ് നബി എന്നാൽ സമാധാനത്തിന്റെ ദൂതൻ എന്നാണ് അർത്ഥമാക്കുന്നത്. ബസവണ്ണയെപ്പോലെ പ്രവാചകനും സമാധാനത്തിനും സമത്വത്തിനും വേണ്ടിയാണ് പോരാടിയതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച പറഞ്ഞു. പാലസ് ഗ്രൗണ്ടിൽ മിലാദ് കമ്മിറ്റി സംഘടിപ്പിച്ച ‘അന്താരാഷ്ട്ര മീലാദുന്നബി സമ്മേളനത്തിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് മതങ്ങളോടുള്ള സഹിഷ്ണുതയാണ് ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യം, ഭരണഘടന പാലിക്കുക എന്നത് നമ്മുടെ എല്ലാവരുടെയും ലക്ഷ്യമായിരിക്കണം. പ്രവാചകന്റെ പഠിപ്പിക്കലുകൾ മനുഷ്യചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു. മുഴുവൻ മനുഷ്യരാശിക്കും നീതിയുടെയും സമത്വത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും പാത അദ്ദേഹം കാണിച്ചുകൊടുത്തു. ബസവണ്ണ നയിച്ച…
Read Moreകെആർ മാർക്കറ്റ് പാർക്കിംഗ് ഏരിയ ദുബായ് ശൈലിയിലുള്ള നവീകരിക്കാൻ ജിബിഎ തീരുമാനം: ആദ്യം മാലിന്യം വൃത്തിയാക്കണമെന്ന് ജനങ്ങൾ
ബെംഗളൂരു: ആയിരക്കണക്കിന് ആളുകൾ ദിവസവും നടന്നുപോകുന്ന ഒരു മാർക്കറ്റ് ആണ് കെ ആർ മാർക്കറ്റ് . ആ സ്ഥലത്ത് ഒരു ജീർണിച്ച കെട്ടിടം പോലെയായിരുന്ന പാർക്കിംഗ് സ്ഥലം പുനരുജ്ജീവിപ്പിക്കാൻ ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി തീരുമാനം. ദുബായ് മാതൃകയിൽ ഹൈ-ഫൈ പാർക്കിംഗ് നടത്താൻ ജിബിഎ തയ്യാറാണ്. പാർക്കിംഗ് ജോലികൾ ആരംഭിച്ചാൽ ഗതാഗത പ്രശ്‌നമുണ്ടാകും, അതിനാൽ ജിബിഎ ചെയ്യാൻ പോകുന്ന ജോലികൾക്ക് തുടക്കത്തിൽ തന്നെ എതിർപ്പ് ഉയർന്നിട്ടുണ്ട്. സിലിക്കൺ സിറ്റി ബെംഗളൂരുവിന്റെ ഭരണം ഏറ്റെടുക്കുന്ന ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി, ജിബിഎ നടപ്പിലാക്കിയതിനുശേഷം ഒരു വലിയ ജോലി നിർവഹിക്കാൻ…
Read Moreക്ഷേത്രത്തിലേക്കുള്ള റോപ്‌വേ പൊട്ടിവീണ് അപകടം, ആറ് മരണം
അഹമ്മദാബാദ്: ക്ഷേത്രത്തിലേക്കുള്ള കാര്‍ഗോ റോപ്‌വേ കേബിള്‍ പൊട്ടിവീണുണ്ടായ അപകടത്തില്‍ ആറ് മരണം. ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ പ്രശസ്തമായ പാവഗഡ് ക്ഷേത്രത്തിലേക്കുള്ള റോപ്‌വേ ആണ് പൊട്ടിവീണത്. ആറ് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് ഹരേഷ് ദുധത്തിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശനിയാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു അപകടം. മരിച്ചവരില്‍ മൂന്ന് പേര്‍ പ്രദേശവാസികളും രണ്ട് പേര്‍ കശ്മീരില്‍ നിന്നുള്ളവരും ഒരാള്‍ രാജസ്ഥാനില്‍ നിന്നുള്ളയാളുമാണ്. അപകടസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും പൊലീസും അഗ്‌നിശമന സേനയും സജീവമായി രംഗത്തുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം…
Read Moreലോകമെമ്പാടും ഇന്ന് സമ്പൂര്‍ണ ചന്ദ്രഗ്രഹണം; ഇന്ത്യയില്‍ എപ്പോള്‍?, എത്ര മണിക്കൂര്‍ നീണ്ടുനില്‍ക്കും?
ഏഷ്യയിലും യൂറോപ്പിലുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കാത്തിരുന്ന പ്രതിഭാസമായ സമ്പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന് രാത്രി. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. സെപ്റ്റംബര്‍ 7-8 തീയതികളിലാണ് ചന്ദ്രഗ്രഹണം അല്ലെങ്കില്‍ ബ്ലഡ് മൂണ്‍ എന്നറിയപ്പെടുന്ന പ്രതിഭാസം ദൃശ്യമാകുക. ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ എത്തുകയും ചന്ദ്രോപരിതലത്തില്‍ ഭൂമിയുടെ നിഴല്‍ വീഴ്ത്തുകയും ചെയ്യും. ഇത് ചന്ദ്രന് അതിശയിപ്പിക്കുന്ന കടും ചുവപ്പ്-ഓറഞ്ച് തിളക്കം നല്‍കുന്നതാണ് പ്രതിഭാസം. ഇന്ത്യൻ സമയം രാത്രി 8.58ന് ഭൂമിയുടെ നിഴൽ ചന്ദ്രനുമേൽ വീണ് തുടങ്ങും. രാത്രി 11.41 ഓടെയാകും ചന്ദ്രൻ…
Read Moreരാഹുലിന് എതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തേക്കും; അന്വേഷണ സംഘം ബെംഗളൂരുവിലേക്ക്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെപേരിൽ രജിസ്റ്റർചെയ്ത കേസിൽ തെളിവുകൾതേടി അന്വേഷണസംഘം അടുത്തദിവസം ബെംഗളൂരുവിലേക്ക് പോകും. ആരോപണമുന്നയിച്ച യുവതി നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയമായെന്നു പറയുന്ന ആശുപത്രി കണ്ടെത്തി വിവരങ്ങൾ ശേഖരിക്കാനാണിത്. ആശുപത്രിയിൽനിന്ന് വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ രേഖകളുടെ അടിസ്ഥാനത്തിൽത്തന്നെ യുവതിയിൽനിന്ന് നേരിട്ട് മൊഴിയെടുക്കാനാണ് തീരുമാനം. യുവതി പരാതിയുമായി മുന്നോട്ടുപോകാൻ താത്പര്യപ്പെട്ടാൽ പുതിയ കേസ് രജിസ്റ്റർചെയ്യുകയോ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുകയോ ചെയ്തേക്കും. നിലവിൽ കേട്ടറിവിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവർ നൽകിയ എട്ടു പരാതികളിന്മേലാണ് രാഹുലിന്റെപേരിൽ കേസ് രജിസ്റ്റർചെയ്തത്. രാഹുലിന്റെ പേര് പറയാതെ, തെളിവുകളൊന്നുമില്ലാതെ ആരോപണവുമായി രംഗത്തുവന്ന നടിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയും പോലീസിനുമുന്നിലുണ്ട്.…
Read More