രാഹുലിന് എതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തേക്കും; അന്വേഷണ സംഘം ബെംഗളൂരുവിലേക്ക്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെപേരിൽ രജിസ്റ്റർചെയ്ത കേസിൽ തെളിവുകൾതേടി അന്വേഷണസംഘം അടുത്തദിവസം ബെംഗളൂരുവിലേക്ക് പോകും.

ആരോപണമുന്നയിച്ച യുവതി നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയമായെന്നു പറയുന്ന ആശുപത്രി കണ്ടെത്തി വിവരങ്ങൾ ശേഖരിക്കാനാണിത്.

ആശുപത്രിയിൽനിന്ന് വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ രേഖകളുടെ അടിസ്ഥാനത്തിൽത്തന്നെ യുവതിയിൽനിന്ന് നേരിട്ട് മൊഴിയെടുക്കാനാണ് തീരുമാനം.

യുവതി പരാതിയുമായി മുന്നോട്ടുപോകാൻ താത്പര്യപ്പെട്ടാൽ പുതിയ കേസ് രജിസ്റ്റർചെയ്യുകയോ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുകയോ ചെയ്തേക്കും.

  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു

നിലവിൽ കേട്ടറിവിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവർ നൽകിയ എട്ടു പരാതികളിന്മേലാണ് രാഹുലിന്റെപേരിൽ കേസ് രജിസ്റ്റർചെയ്തത്.

രാഹുലിന്റെ പേര് പറയാതെ, തെളിവുകളൊന്നുമില്ലാതെ ആരോപണവുമായി രംഗത്തുവന്ന നടിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയും പോലീസിനുമുന്നിലുണ്ട്.

ഇത്തരം ആരോപണങ്ങൾക്കുപിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന മറ്റൊരു പരാതിയുമുണ്ട്. ഈ പരാതികളും ഉൾപ്പെടുത്തിയാണ് കേസെടുക്കുന്നതിനായി പോലീസ് മേധാവി ക്രൈംബ്രാഞ്ച് മേധാവിക്ക് നിർദേശം നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts