നവീകരിച്ച മർഗൊണ്ടനഹള്ളി തടാകം പൊതുജനങ്ങൾക്കായി തുറന്നു

ബെംഗളൂരു: ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ പുതുതായി പുനഃസ്ഥാപിച്ച മർഗൊണ്ടനഹള്ളി തടാകം തിങ്കളാഴ്ച പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. തടാക പുനരുദ്ധാരണവും പുനരുജ്ജീവനവും പദ്ധതി 2021 ഒക്‌ടോബറിൽ ആനന്ദ് മല്ലിഗാവാദ് വിഭാവനം ചെയ്‌തു, പദ്ധതിച്ചെലവ് 1.9 കോടി രൂപ ജെഎസ്‌ഡബ്ല്യു ഗ്രൂപ്പാണ് ധനസഹായം നൽകിയത്. തടാകത്തെക്കുറിച്ചുള്ള പ്രാഥമിക പഠനത്തിൽ 10 മുതൽ 12 അടി വരെ മലിനജലവും 9 അടി വരെ ചെളിയും 40 വർഷമായി ശേഖരിക്കപ്പെട്ടിട്ടുണ്ടെന്ന് മല്ലിഗവദ് പറഞ്ഞു. കളകളുടേയും പായലുകളുടേയും വ്യാപനം ജലത്തിൽ ഉയർന്ന അളവിലുള്ള മീഥെയ്‌നിലേക്ക് നയിച്ചു.പുനരുദ്ധാരണം ശേഷം തടാകത്തിൽ ഒരു ലക്ഷം ക്യുബിക് മീറ്റർ…

Read More

മുകേഷ് അംബാനിക്കും കുടുംബത്തിനും ഇന്ത്യയിലും വിദേശത്തും ഇസെഡ് പ്ലസ് സെക്യൂരിറ്റി

മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും ഇന്ത്യയിലും വിദേശത്തും ഇസെഡ് പ്ലസ് സെക്യൂരിറ്റി ലഭ്യമാക്കണമെന്ന് സുപ്രീംകോടതി. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമുളള സുരക്ഷയുടെ ചെലവുകള്‍ അംബാനി തന്നെ വഹിക്കണം. മുകേഷ് അംബാനിയും കുടുംബവും ഇന്ത്യയിലാണെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാരും രാജ്യത്തിന് പുറത്താണെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമാണ് സുരക്ഷ ഉറപ്പാക്കേണ്ടതെന്നും ജസ്റ്റിസുമാരായ കൃഷ്ണ മൂര്‍ത്തിയും അമാനുളളയും അടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. അംബാനിക്കും കുടുംബത്തിനും ലഭിച്ചിട്ടുളള ഭീഷണി കത്തുകള്‍ സംബന്ധിച്ച യഥാര്‍ഥ ഫയലുകള്‍ ഹജാരാക്കുവാനായി ആഭ്യന്തര മന്ത്രാലയത്തോട് ത്രിപുര ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ഹര്‍ജിയില്‍…

Read More

കുറുക്കനെ വളർത്തിയ യുവാവ് പിടിയിൽ

വന്യ ജീവി സംരക്ഷണ നിയമം ലംഘിച്ച് തുക്കരുവിലെ തോട്ടത്തിൽ കുറുക്കനെ വളർത്തിയ യുവാവ് അറസ്റ്റിൽ. ഹെബ്ബുരിൽ കോഴി വളർത്ത് ഫാം നടത്തുന്ന ലക്ഷ്മി കാന്താണ് അറസ്റ്റിലായത്. കുറുക്കനെ കണ്ടി കാണുന്നത് ഐശ്വര്യം കൊണ്ടുവരുമെന്ന അന്ധവിശ്വാസം സംസ്ഥാനത്തെ ചില ഗ്രാമങ്ങൾക്ക് ഇടയിലുണ്ട്. ഇതിനിടെയാണ് ഹൊബ്ബുരിലെ നദിക്കരയിൽ നിന്നും ആഴ്ച്ചകൾക്ക് മുൻപ് രജനി കാന്തിന് കുറുക്കന്റെ കുഞ്ഞിനെ കിട്ടിയത്.തുടർന്ന് ഇയാൾ ഇതിനെ വളർത്തുകയായിരുന്നു.

Read More

ട്രെയിൻ ടിക്കറ്റുകൾ തീർന്നു: വിഷു-ഈസ്റ്റർ അവധിയ്ക്ക് നാട്ടിലേക്ക് എത്താൻ പാടുപെടും

ബെംഗളൂരു : ഈസ്റ്റർ അവധിക്ക് ഇനി ഒരുമാസത്തിലേറെ ബാക്കിനിൽക്കേ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് തീർന്നു. ഏപ്രിൽ ഒമ്പതിന് ഈസ്റ്ററും 15-ന് വിഷുവും വരുന്നതിനാൽ ഏപ്രിൽ ആദ്യവാരം മുതൽ മലയാളികൾ നാട്ടിലേക്ക് യാത്ര ആരംഭിക്കും.ഈ ദിവസങ്ങളിലെ മിക്ക തീവണ്ടികളും വെയ്റ്റിങ് ലിസ്റ്റിലാണ്. അവധിയോടനുബന്ധിച്ച് റെയിൽവേപ്രത്യേക സർവീസ് നടത്തിയില്ലെങ്കിൽ ബെംഗളൂരു മലയാളികളുടെ വേനലവധിയാത്ര ദുരിതമാകും. രാവിലെ 6.10-ന് പുറപ്പെടുന്ന എറണാകുളം എക്സ്പ്രസിലും (12677) രാത്രി 9.47-ന് പുറപ്പെടുന്ന കണ്ണൂർ എക്സ്പ്രസിലും (16511) ഈസ്റ്റർവരെ ഏതാനും ടിക്കറ്റുകൾ ലഭ്യമാണ്. വിഷുവിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ തീവണ്ടികൾ വെയ്റ്റിങ് ലിസ്റ്റിലാണ്.…

Read More
Click Here to Follow Us