മായാവതിക്കെതിരായ ക്രിമിനൽ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു : ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേതാവ് മായാവതി, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര എന്നിവർക്കെതിരെ 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ നടപടികൾ ഹൈക്കോടതി റദ്ദാക്കി.

ജെവർഗിയിലെ ഒരു മജിസ്‌ട്രേറ്റ് കോടതിയുടെ അധികാരപരിധിയിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ബെംഗളൂരുവിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിരുന്നു.

  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന

മായാവതിയും സതീഷ് ചന്ദ്ര മിശ്രയും പങ്കെടുത്ത യോഗത്തിൽ നിന്ന് പണം കണ്ടെത്തി എന്നാണ് പരാതി.

ഐപിസി സെക്ഷൻ 188 (പൊതു ഉദ്യോഗസ്ഥൻ യഥാവിധി പുറപ്പെടുവിച്ച ഉത്തരവിനെതിരെ പ്രവർത്തിക്കുക), 353 (പൊതു ഉദ്യോഗസ്ഥനെ തന്റെ ഡ്യൂട്ടിയിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം) എന്നിവ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഴുവൻ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മായാവതിയും മിശ്രയും ഹർജി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
[masterslider id="10"]

Related posts