യുക്രൈയ്‌നിൽ കുടുങ്ങിയ 240 ഇന്ത്യക്കാരുമായി ആറാമത്തെ വിമാനം ബുഡാപെസ്റ്റിൽ നിന്ന് പുറപ്പെട്ടു

ന്യൂഡൽഹി : യുക്രൈയ്‌നിൽ കുടുങ്ങിയ 240 ഇന്ത്യൻ പൗരന്മാരുമായി ആറാമത്തെ വിമാനം ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു.

“240 ഇന്ത്യൻ പൗരന്മാരുമായി ഡൽഹിയിലേക്ക്. ഒഴിപ്പിക്കൽ ശ്രമങ്ങൾ ശക്തമായി തുടരുകയാണ്,” ജയശങ്കറിന്റെ ട്വീറ്റ് കുറിച്ച്

അതിനിടെ, യുക്രൈയ്‌നിൽ റഷ്യൻ സൈനിക നീക്കങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് കേന്ദ്രമന്ത്രിമാരെ യുക്രൈയ്‌നിലെ അയൽരാജ്യങ്ങളിലേക്ക് അയയ്‌ക്കും. ഒഴിപ്പിക്കൽ ദൗത്യം ഏകോപിപ്പിക്കുന്നതിനും വിദ്യാർത്ഥികളെ സഹായിക്കുന്നതിനുമായി ജനറൽ (റിട്ട) വികെ സിംഗ് യുക്രൈയ്‌നിലെ അയൽരാജ്യങ്ങളിലേക്ക് പോകും,” സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

സംഘർഷഭരിതമായ യുക്രൈയ്‌നിൽ കുടുങ്ങിയ വിദ്യാർത്ഥികളെയും ഇന്ത്യൻ പൗരന്മാരെയും തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഓപ്പറേഷൻ ഗംഗ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, കീവിൽ വാരാന്ത്യ കർഫ്യൂ പിൻവലിച്ചതായി യുക്രൈയ്‌നിലെ ഇന്ത്യൻ എംബസി അറിയിച്ചു. പലായനം ചെയ്യുന്നതിനായി യുക്രൈൻ റെയിൽവേ പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തുന്നുണ്ടെന്നും പടിഞ്ഞാറൻ ഭാഗങ്ങളിലേക്കുള്ള യാത്രയ്ക്കായി എല്ലാ വിദ്യാർത്ഥികളോടും റെയിൽവേ സ്റ്റേഷനിലേക്ക് പോകണമെന്നും എംബസി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
[masterslider id="10"]

Related posts