വനിതാ പോലീസിന് കൊവിഡ്; ബെംഗളൂരു പോലീസ് സ്റ്റേഷൻ അടച്ചിട്ടേക്കും.

ബെംഗളൂരു: ബ്യാതരായണപുര പോലീസ് സ്റ്റേഷനിലെ വനിതാ സബ് ഇൻസ്‌പെക്ടർക്ക് കോവിഡ് -19 പരിശോധനയിൽ പോസിറ്റീവ് ആണെന്ന് തെളിയുകയും അവരുടെ ദ്വിതീയ കോൺടാക്റ്റുകളായി 60 ഓളം പോലീസുകാർ ഉയർന്നുവരുകയും ചെയ്തതിനാൽ പോലീസ് സ്റ്റേഷൻ കുറച്ച് ദിവസത്തേക്ക് അടച്ചിട്ടേക്കാം.

അടുത്തിടെ മാണ്ഡ്യ ജില്ലയിലേക്കുള്ള യാത്രയെ തുടർന്ന് ജോലിയിൽ പ്രവേശിച്ച പോലീസുകാരിക്ക് പനി ബാധിച്ചിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് അവരുടെ കോവിഡ് പരിശോധന പോസിറ്റീവായത്. തുടർന്ന് വനിതാ സബ് ഇൻസ്‌പെക്ടറെ വീട്ടിൽ ക്വാറന്റൈൻ ചെയ്തിരിക്കുകയാണെന്ന് മുതിർന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us