ബെംഗളൂരു : എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലിൻ്റെ അംഗീകാരം ബെംഗളൂരു കെംപെ ഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്. കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി യാത്രക്കാർ ജീവനക്കാർ എന്നിവർക്കായി ഒരുക്കിയ നവീന സംവിധാനങ്ങളാണ് കെംപെ ഗൗഡ വിമാനത്താവളത്തിന് അംഗീകാരം നേടിക്കൊടുത്തത്. സ്പർശനം ഒഴിവാക്കി ബോർഡിംഗ് പാസ്, പരിശോധന എന്നിവ ചെയ്യാനുള്ള സൗകര്യമൊരുക്കിയതിനാലാണ് അവാർഡ് എന്ന് ബി.ഐ.എ.എൽ.സി.ഒ.ഒ.അറിയിച്ചു. ആദ്യമായാണ് ഈ പുരസ്കാരം ബെംഗളൂരു വിമാനത്താവളത്തെ തേടിയെത്തുന്നത്. We are pleased to share that #BLRAirport has achieved Airport Health Accreditation by @ACIWorld, a certification that recognises…
Read MoreMonth: January 2021
കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വേഷത്തിൽ കുറഞ്ഞ വിലയ്ക്ക് സ്വർണ്ണം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മലയാളികളുൾപ്പെട്ട ഏഴംഗസംഘം പിടിയിൽ
ബെംഗളൂരു: കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ 3 മലയാളികള്‍ ഉള്‍പ്പെടെ 7 അംഗ സംഘം മൈസൂരില്‍ പിടിയില്‍. ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത സ്വര്‍ണം കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞാണ് സംഘം ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. കണ്ണൂർ തളിപ്പറമ്പ് സ്വദേശികളായ മുസ്തഫ (57), കുഞ്ഞിരാമൻ (59), കാസർകോട് ഹദൂർ സ്വദേശി മുഹമ്മദ് ഷാഫി (47), കുടക്, മടിക്കേരി സ്വദേശികളായ അബ്ദുൾ ഹക്കീം(44), ബി.പി. ഗുരുചരൺ (34), കക്കബെ സ്വദേശി കെ.എ. കാർത്തിക് (29), മൈസൂരുവിലെ ബന്നിമണ്ഡപ് നിവാസി സമീയുള്ള (47) എന്നിവരെയാണ് മൈസൂരു…
Read Moreകാറിന് പിന്നിൽ ലോറിയിടിച്ചു;2 മലയാളി യുവാക്കൾ മരിച്ചു.
ബെംഗളൂരു : മണ്ഡ്യയിലെ മലവളളിയിൽ വച്ച് ഉണ്ടായ അപകടത്തിൽ 2 മലയാളി യുവാക്കൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഗുരുവായൂർ കോട്ടപ്പടി തുലൗഞ്ചേരി കിഴക്കേവീട്ടിൽ ടി.കെ. പ്രകാശിന്റെയും ചിത്രയുടെയും മകൻ അർജുൻ പ്രകാശ് (23),എറണാകുളം നോർത്ത് കുത്തിയതോട് മണത്തറ മണവാളൻ വീട്ടിൽ ബാബുവിന്റെയും ടെസ്സിയുടെയും മകൻ ഷിബിൻ ബാബു (23) എന്നിവരാണ് മരിച്ചത്. 2 കാറുകളിലായി 10 പേർ ശിവന സമുദ്രത്തിലേക്കുള്ള യാത്രയിലായിരുന്നു, ലോറി പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. അർജ്ജുൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു ഷിബിൻ ആശുപത്രിയിലെത്തിയതിന് ശേഷമാണ് മരിച്ചത്. അർജുൻ ബസവ…
Read Moreകാത്തിരിപ്പിന് ഒടുവില്‍ ലോകത്തെ ഏറ്റവും വലിയ കുത്തിവെയ്പ്പിന് ഇന്ന് തുടക്കം; നഗരത്തിൽ 10 കേന്ദ്രങ്ങൾ
ബെംഗളൂരു: കാത്തിരിപ്പിന് ഒടുവില്‍ ലോകത്തെ ഏറ്റവും വലിയ കുത്തിവെയ്പ്പിന് ഇന്ന് രാജ്യത്ത് തുടക്കമാകും. രാവിലെ പത്തരക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിനേഷന് തുടക്കം കുറിക്കും. ഇതോടൊപ്പം വാക്‌സിനേഷന്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് വികസിപ്പിച്ച കോ-വിന്‍ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും. രാജ്യമൊട്ടാകെ സജ്ജമാക്കിയിരിക്കുന്ന 3006 ബൂത്തുകളിലൂടെ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് വാക്സീന്‍ നല്‍കുന്നത്. രാവിലെ 9 മണിമുതല്‍ വൈകീട്ട് 5 വരെയാണ് വാക്സിനേഷന്‍ സമയം. കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകളാണ് കുത്തിവെയ്ക്കുക. കോവിഷീൽഡിനാണ് മുൻഗണന. ഓരോ കേന്ദ്രത്തിലും തുടക്കത്തില്‍ 100 പേര്‍ക്ക് വീതമാണ് വാക്‌സിന്‍ നല്‍കുക.…
Read Moreപഠിക്കാം ഒരു കന്നഡ വാക്ക് ;ഇന്ന് “ലസികെ”
ബെംഗളൂരു : ഇന്നാട്ടിൽ ജീവിക്കുമ്പോൾ ഇവിടത്തെ ഭാഷ പഠിക്കുന്നത് എന്തുകൊണ്ടും നല്ലതല്ലേ… കന്നഡയിലെ ഓരോ വാക്കുകൾ ഓരോ ലേഖനങ്ങളിലൂടെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്ത് കന്നഡയിൽ സംസാരിക്കുന്ന ആളുകൾക്കിടയിലും ചാനൽ ചർച്ചകളിലും രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളിലും കേൾക്കുന്ന വാക്കാണ് “ലസികെ “. ലസികെ – എന്നാൽ രോഗ പ്രതിരോധ കുത്തിവെപ്പ്, അല്ലെങ്കിൻ വാക്സിൻ എന്ന് ഇംഗ്ലീഷ്. മലയാളത്തിൽ നമ്മൾ ഇതുവരെ വാക്സിന് ഒരു ഒറ്റ വാക്ക് കണ്ടു പിടിച്ചിട്ടില്ല, ഇനി ഉണ്ടെങ്കിൽ തന്നെ ആരും സാധാരണയായി ഉപയോഗിക്കാറില്ല. “ചുച്ചുമൊദു” എന്നാൽ…
Read Moreലോകം എന്നും അതിജീവിച്ചവരുടെ കൂടെയാണ്. ചരിത്രം അതിൽ മൻമറഞ്ഞു പോയവരുടെ കൂടെയും…
ശാസ്ത്ര ലോകം ഒരു മഹാമാരിക്ക് മുന്നിൽ പകച്ചു നിന്നപ്പോ അവിടെ നിന്നും മാനവ സമൂഹത്തിനു കൈ താങ്ങായി മുന്നിൽ നിന്നു പ്രവർത്തിച്ച ഭിഷക്വരന്മാരും ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ഭരണകർത്താക്കളും സ്വജീവിതം മാറ്റിവെച്ചു ലോക നന്മയെ മുന്നിൽ കണ്ടു ത്യാഗോജ്ജ്വലമായ പ്രവർത്തനത്തിലൂടെ മാനവരാശിക്ക് ഒരു പുതുപുലരി നൽകിയിരിക്കുകയാണ്…. ലോകത്തിനു മുന്നിൽ ഇവരാണ് യഥാര്‍ത്ഥ നായകന്മാര്‍.ലോകം ഇവരിൽ കടപ്പെട്ടിരിക്കുന്നു. വാക്‌സിൻ ജനങ്ങളിലേക്ക് എത്തുകയാണ്. ഒരുപാട് പരീക്ഷണങ്ങളിലൂടെ അതിന്റ ഗുണദോശഫല ങ്ങളുടെ അറിവോടെ തന്റെ ശരീരത്തെ ലോകത്തിനു വിട്ടുകൊടുത്ത അറിയപ്പെടാത്ത ഒരുപാട് നല്ല മനസ്സുകളുടെ ബാക്കി ഭാഗമാണ്…
Read Moreയൂട്യൂബിൽ തരംഗമായി സീ.ലാ.വി എന്ന ഹ്രസ്വ ചിത്രവും ജാസ്സി ഗിഫ്റ്റിന്റെ റാപ് സോങ്ങും
നാടിന്റെ സുഖവും സുരക്ഷിതത്വവുമുപേക്ഷിച്ചു ജീവിതം പച്ചപിടിപ്പിക്കാനായി ഖത്തറിലെ ഒരു കമ്പനിയിലേക്ക് പറിച്ചു നടപെടേണ്ടി വന്ന യുവാവാനുഭവിക്കുന്ന മാനസിക സംഘർഷങ്ങളുടെ നൂതനാവിഷ്കാരമാണ് സീ ലാ വി എന്ന ഹ്രസ്വ ചിത്രം. വർഷങ്ങളോളം ബെംഗളൂരുവില്‍ ഒരുമിച്ച് പഠിച്ച സുഹൃത്തുക്കൾ, ഇന്ന് ഖത്തറിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഈ ഒരു കൂട്ടം മലയാളീ യുവാക്കളുടെ കൂട്ടായ്മയിൽ പിറന്ന ചിത്രമാണിത് . ആദ്യമായി നിർമിക്കുന്ന ചിത്രം എന്നതിലെ അപാകതകളോ പിഴവുകളോ ഒന്നും തന്നെ നമുക്കിവിടെ കാണാൻ കഴിയില്ല .ക്യാമറകണ്ണുകളുടെ മിഴിവും വർണ്ണവിസ്മയങ്ങളും സിനിമയെ കൂടുതൽ അഴകുറ്റതാക്കുന്നു. PETRA ഗ്രൂപ്പിന്റെ ബാനറിൽ…
Read Moreഇന്നത്തെ കോവിഡ് റിപ്പോർട്ട്…
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 708 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.643 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി .0.83% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 643 ആകെ ഡിസ്ചാര്‍ജ് : 909701 ഇന്നത്തെ കേസുകള്‍ : 708 ആകെ ആക്റ്റീവ് കേസുകള്‍ : 8790 ഇന്ന് കോവിഡ് മരണം : 3 ആകെ കോവിഡ് മരണം : 12158 ആകെ പോസിറ്റീവ് കേസുകള്‍ : 930668 തീവ്ര പരിചരണ വിഭാഗത്തില്‍…
Read Moreമിനി ബസ്സും ടിപ്പറും കൂട്ടിയിടിച്ച് അപകടം; 9 സ്ത്രീകൾ ഉള്‍പ്പെടെ 11 പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: മിനി ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം; 9 സ്ത്രീകൾ ഉള്‍പ്പെടെ 11 പേർക്ക് ദാരുണാന്ത്യം. ധര്‍വാഡിന് സമീപം ഇറ്റിഗറ്റി വില്ലേജ് ബൈപ്പാസ് റോഡില്‍ ഇന്ന് പുലർച്ചെ ഏഴരയോടെയായിരുന്നു അപകടം. മിനി ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരില്‍ ഒമ്പതു പേർ സ്ത്രീകളാണ്. അഞ്ച് പേർ അപകടസ്ഥലത്തും ആറു പേർ ആശുപത്രിയിൽ വച്ചുമാണ് മരണമടഞ്ഞത്. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേർ ചികിത്സയിൽ കഴിയുകയാണ്. ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്ന് പോലീസ് വെളിപ്പെടുത്തി. ദാവനഗരിയിൽ നിന്നും ഗോവയിലേക്ക് പുറപ്പെട്ട മിനിബസാണ് അപകടത്തിൽപ്പെട്ടത്. പൂർവ്വകാല കോളജ് സുഹൃത്തുക്കളായിരുന്ന…
Read Moreബെംഗളൂരുവിലേക്ക് ടെസ്‌ല വന്നതിനു കാരണമിതാണ്
ബെംഗളൂരു: ലോകത്തെ ഏറ്റവും വലിയ ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല ബെംഗളൂരുവില്‍ ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തു. അര ഡസനിലധികം ഓട്ടോമോട്ടീവ് കമ്പനികളുള്ള ബെംഗളൂരു രാജ്യത്തെ സാങ്കേതിക, ഗവേഷണവികസന കേന്ദ്രങ്ങളുടെ ഏറ്റവും വലിയ ക്ലസ്റ്ററുകളിലൊന്നാണ്. മെഴ്‌സിഡസ് ബെന്‍സ്, ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ്, ജനറല്‍ മോട്ടോഴ്‌സ്, കോണ്ടിനെന്റല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബോഷ്, ഡെല്‍ഫി, വോള്‍വോ എന്നിവയ്ക്ക് ബെംഗളൂരുവില്‍ ഗവേഷണവികസന യൂണിറ്റുകള്‍ ഉണ്ട്. മഹീന്ദ്ര ഇലക്‌ട്രിക്, ആതര്‍ എനര്‍ജി, അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് എന്നിവയുള്‍പ്പെടെ 45 ലധികം…
Read More