രഹസ്യ അറയിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രെമിച്ച സ്ത്രീയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: കെംപെഗൗഡ വിമാനത്താവളത്തിൽ രഹസ്യ അറയിൽ ഒരുകിലോയിലധികം സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രെമിച്ച സ്ത്രീയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. പിടികൂടിയ സ്വർണത്തിന് 56.6 ലക്ഷം രൂപ വില വരുമെന്നാണ് കസ്റ്റംസ്ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ ദുബായിൽനിന്ന് ഫ്ളൈ ദുബായ് വിമാനത്തിലെത്തിയ മഹാരാഷ്ട്ര താനെ സ്വദേശിയായ 48-കാരിയാണ് അറസ്റ്റിലായത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ ദുബായിൽ ഹ്രസ്വ സന്ദർശനത്തിന് പോയതിന്റെയും തിരിച്ച് ബെംഗളൂരുവിലിറങ്ങിയതിന്റെയും കാരണം ബോധിപ്പിക്കാൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന് വിശദമായി പരിശോധിച്ചപ്പോൾ ബാഗിലെ അറയ്ക്കുള്ളിൽ ഒരുകിലോയിലധികം സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യാത്രക്കാരിക്ക് അന്താരാഷ്ട്ര സ്വർണക്കടത്ത് സംഘവുമായി…

Read More

ഗോ​സം​ര​ക്ഷ​ക​ർ​ക്ക്​ ന​ൽ​കു​ന്ന നി​യ​മ​സം​ര​ക്ഷ​ണം സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചേ​ക്കും

ബെംഗളൂരു: സംസ്ഥാനത്ത് ഒ​ർ​ഡി​ന​ൻ​സി​ലൂ​ടെ ന​ട​പ്പാ​യ ഗോ​വ​ധ നി​രോ​ധ​ന നി​യ​മ​ത്തി​ൽ ഗോ​സം​ര​ക്ഷ​ക​ർ​ക്ക്​ ന​ൽ​കു​ന്ന നി​യ​മ​സം​ര​ക്ഷ​ണം സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചേ​ക്കും. ഗോ​വ​ധ നി​രോ​ധ​ന ബി​ല്ലി​നെ​തി​രെ സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ൽ ക​ർ​ണാ​ട​ക ഹൈ​കോടതി സർക്കാരിന്റെ  വി​ശ​ദീ​ക​ര​ണം തേ​ടി​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ സ​ർ​ക്കാ​ർ പി​ന്മാ​റ്റ​ത്തി​നൊ​രു​ങ്ങു​ന്ന​ത്. ക​ന്നു​കാ​ലി​ക​ളു​മാ​യി യാ​ത്ര​ചെ​യ്യു​ന്ന ക​ർ​ഷ​ക​രെ​യ​ട​ക്കം ത​ട​യു​ക​യും വി​ചാ​ര​ണ ചെ​യ്യു​ക​യും ചെ​യ്യാ​നു​ള്ള സാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി ജ​നു​വ​രി 18ന​കം നി​ല​പാ​ട്​ ​വ്യ​ക്ത​മാ​ക്കാ​ൻ സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. വി​വാ​ദ നി​യ​മ​ത്തി​ലെ ചി​ല നി​ബ​ന്ധ​ന​ക​ൾ സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന്​ നി​യ​മ​മ​ന്ത്രി ജെ.​സി. മ​ധു​സ്വാ​മി വ്യ​ക്ത​മാ​ക്കി. പ​ശു​ക്ക​ളെ അ​റു​ക്കാ​ൻ കൊ​ണ്ടു​പോ​വു​ന്ന​ത്​ ത​ട​യു​ന്ന സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക്​ നി​യ​മ​പി​ന്തു​ണ​യാ​ണ്​ ത​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട​തെ​ന്നും ഗോ​വ​ധ നി​രോ​ധ​ന​ത്തി​ൻറ പേ​രി​ൽ…

Read More

യെലഹങ്ക സോണിൽ താൽക്കാലികമായി മാംസ വിൽപ്പന നിരോധിച്ചു.

ബെംഗളൂരു : ഇന്ന് മുതൽ 9 വരെ ബി.ബി.എം.പി.യെലഹങ്ക സോണിൽ മാംസ വിൽപ്പന താൽക്കാലികമായി നിരോധിച്ചു. ഹോട്ടലുകളിൽ മാംസ വിഭവങ്ങൾ വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 3 മുതൽ 5 വരെ നടക്കുന്ന എയ്റോ ഇന്ത്യാ പ്രദർശനത്തിന് മുന്നോടിയായാണ് ഈ തീരുമാനം. പരിപാടിയിൽ പങ്കെടുക്കുന്ന വിമാനങ്ങളുടെ പരിശീലന പറക്കൽ ഇന്നു മുതൽ ആരംഭിക്കും.

Read More

മുന്നൂറോളം വ്യവസായ സ്ഥാപനങ്ങൾ നിലകൊള്ളുന്ന എടയാർ വ്യവസായ മേഖലയിൽ വൻതീപിടിത്തം

കൊച്ചി: മുന്നൂറോളം വ്യവസായ സ്ഥാപനങ്ങൾ നിലകൊള്ളുന്ന എറണാകുളം എടയാർ വ്യവസായ മേഖലയിൽ വൻതീപിടിത്തം. രാത്രി 12 മണിയോടെയാണ് എടയാർ വ്യവസായ മേഖലയിലെ ഒറിയോൺ എന്ന പെയിന്റ് ഉത്പന്ന കന്പനിയിൽ തീപിടിച്ചത്. ഓറിയോണിൽ നിന്നും അടുത്തുള്ള കമ്പനികളിലേക്കും തീ പടര്‍ന്നു. മുപ്പതിലധികം ഫയർ ഫോഴ്സ് യൂണിറ്റുകൾ മൂന്ന് മണിക്കൂറെടുത്താണ് തീ പൂർണമായും അണച്ചത്. പെയിന്റ് ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനികളിലും റബ്ബർ റീസൈക്ലിങ് യൂണിറ്റിലുമാണ് തീ പിടിച്ചത്. ഇടിമിന്നലിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടരുന്നത് ശ്രദ്ധയിൽ പെട്ട തൊഴിലാളികൾ ഓടി രക്ഷപെട്ടത്…

Read More

ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ വാഹനത്തിൻ്റെ പിൻഭാഗം കടുവ കടിച്ച് വലിക്കുന്ന വീഡിയോ വൈറൽ…

ബെംഗളൂരു : ബന്നാർ ഘട്ട ബയോളജിക്കൽ പാർക്കിലേത് എന്ന രീതിയിൽ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. സഫാരി യാത്രക്കാരുമായി പോകുന്ന വാഹനത്തിൻ്റെ പിൻഭാഗത്ത് ബംബറിൽ ഒരു കടുവ കടിച്ച് വലിക്കുന്നതാണ് വീഡിയോ.

Read More

സംസ്ഥാനത്ത് ആദ്യ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവര്‍ ഇവരാണ്…

ബെംഗളൂരു : സംസ്ഥാനത്ത് ഇന്ന് 243 കേന്ദ്രങ്ങളില്‍ ആണ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തിയത്.നഗരത്തിലെ 10 കേന്ദ്രങ്ങളിലും. Nagaratna, a ward attendant at Bengaluru Medical college gets the first jab of #COVID19 vaccine in Bengaluru. @CMofKarnataka @BSYBJP stands by the woman, pats her back in a wonderful gesture. pic.twitter.com/EQeZ5cMfcH — Anusha Ravi Sood (@anusharavi10) January 16, 2021 മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിക്ടോറിയ ആശുപത്രിയിലെ വാര്‍ഡ്‌ അറ്റെന്‍ഡര്‍ ആയ നാഗരത്ന…

Read More

ഇന്നത്തെ കോവിഡ് റിപ്പോർട്ട്…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 584 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.676 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.61 % കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 676 ആകെ ഡിസ്ചാര്‍ജ് : 910377 ഇന്നത്തെ കേസുകള്‍ : 584 ആകെ ആക്റ്റീവ് കേസുകള്‍ : 8694 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 12162 ആകെ പോസിറ്റീവ് കേസുകള്‍ : 931252 തീവ്ര പരിചരണ…

Read More

ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തി വെപ്പിന് രാജ്യത്ത് തുടക്കമായി.

ന്യൂഡല്‍ഹി: രാജ്യം കാത്തിരുന്ന വാക്‌സിന്‍ എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിന്‍ കുറഞ്ഞ സമയത്തിനുളളിലാണ് എത്തിയത്. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യമാണ് രാജ്യത്ത് തുടങ്ങുന്നത്. ലോകത്തിന് ഇന്ത്യ മാതൃകയാണ്. ഒന്നല്ല, രണ്ട് ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനുകളാണ് എത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. Launch of the #LargestVaccineDrive. Let us defeat COVID-19. https://t.co/FE0TBn4P8I — Narendra Modi (@narendramodi) January 16, 2021 വാക്‌സിന്‍ എന്നെത്തും എന്ന ചോദ്യത്തിനുളള ഉത്തരമാണ് ഇന്നത്തെ ദിനം. ഏറെ കാത്തിരുന്ന ചോദ്യത്തിനാണ് ഉത്തരമായിരിക്കുന്നത്. ഈ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, സൈന്യം,…

Read More

അതിതീവ്ര വൈറസ്: ബ്രിട്ടണ്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നു; ലോക്ഡൗണ്‍ പ്രഖ്യാപിച്ച്‌ ചൈന

ലണ്ടൻ: ഇനിയും തിരിച്ചറിയാന്‍ സാധിയ്ക്കാത്ത തരത്തിലുള്ള കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതോടെ ബ്രിട്ടണ്‍ അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ എല്ലാ യാത്രാ ഇടനാഴികളും അടയ്ക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ബ്രസീലില്‍ പുതിയ കൊറോണ വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് തെക്കേ അമേരിക്കയില്‍ നിന്നും പോര്‍ച്ചുഗലില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് വെള്ളിയാഴ്ച മുതല്‍ നിരോധനം നിലവില്‍ വന്നിരുന്നു. ഫെബ്രുവരി 15 വരെ പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലുണ്ടാകുമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതല്‍ എല്ലാ യാത്രാ ഇടനാഴികളും അടയ്ക്കുമെന്ന് പ്രധാനമന്ത്രി…

Read More

എയറോ ഇന്ത്യാ പ്രദർശനത്തിൻ്റെ ഒരുക്കങ്ങൾ വിലയിരുത്തി കേന്ദ്ര പ്രതിരോധ മന്ത്രി; സാധാരണ കാഴ്ചക്കാർക്ക് പ്രദർശനം ഓൺലൈനിൽ മാത്രം.

ബെംഗളൂരു : എയ്റോ ഇന്ത്യ പ്രദർശനത്തിൻ്റെ തയ്യാറെടുപ്പുകൾ വിലയിരുത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഫെബ്രുവരി 3 – 5 വരെയാണ് എയ്റോ ഇന്ത്യ ഷോ. എയ്റോ ഇന്ത്യ ആപ്പ് അദ്ദേഹം പുറത്തിറക്കി. കോവിഡ് മാനദണ്ഡങ്ങൾ കാരണം ഈ വർഷം സാധാരണ കാഴ്ചക്കാർക്ക് ഓൺലൈനിൽ മാത്രമേ പ്രദർശനം കാണാൻ അവസരമുള്ളൂ. സെമിനാറുകളിൽ പങ്കെടുക്കുവാൻ അവസരമുണ്ടാകും. ബിസിനസ് ടിക്കറ്റുകൾ വിതരണം ആരംഭിച്ചു. മുഖ്യമന്ത്രി യെദിയൂരപ്പ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത് എന്നിവർ യോഗത്തിൽ പെങ്കെടുത്തു. Asia’s largest Military Aviation exhibition…

Read More