ബെംഗളൂരു: മന്ത്രിസഭാ വികസനത്തിനുശേഷം മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരേ പാർട്ടിയിൽനിന്നുതന്നെ രഹസ്യ സി.ഡി-ബ്ലാക്‌മെയിലിങ് ആരോപണങ്ങൾ ഉയരുന്നു. ബി.ജെ.പിയിൽ യെദ്യൂരപ്പയുമായി ഇടഞ്ഞു നിൽക്കുന്ന എം.എൽ.എയും മുൻ മന്ത്രിയുമായ ബസനഗൗഡ പാട്ടീൽ യത്നൽ ആണ് ഈ ആരോപണമുന്നയിച്ചത്. ചില രഹസ്യ സി.ഡികൾ മുൻനിർത്തി യെദ്യൂരപ്പയെ ബ്ലാക്ക്‌മെയിൽ ചെയ്ത് മൂന്ന് എം.എൽ.എമാർ മന്ത്രിമാരായെന്നായിരുന്നു ബുധനാഴ്ച അദ്ദേഹം ആരോപിച്ചത്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ വഴിയാണ് ഇതു നടന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. .@BJP4Karnataka leaders have now come to sense about family politics of @BSYBJP. There are defacto & dejure…
Read MoreMonth: January 2021
ഈ അധ്യായന വർഷം മേയ് വരെ തുടരും; അടുത്ത അധ്യായന വർഷം ജൂലായിൽ….
ബെംഗളൂരു : കോവിഡ് കാരണം വിദ്യാർത്ഥികളുടെ ക്ലാസുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ ഈ അധ്യായന വർഷം മേയ് വരെ നീട്ടുന്നതായി വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ് കുമാർ. ക്ലാസുകൾ ഓൺലൈൻ വഴിയായതിനാൽ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ കുട്ടികൾക്ക് കൂടുതൽസമയം വേണമെന്നതിന്റെ അടിസ്ഥാനത്തിൽ എസ്.എസ്.എൽ.സി. പരീക്ഷ ജൂൺ ആദ്യവാരം നടത്താൻ നേരത്തെ തീരുമാനമെടുത്തിരുന്നു. കോവിഡ് ഭീതി കാരണം 2020 മാർച്ച് ആദ്യം അടച്ച സ്കൂളുകൾ 2021 ജനുവരി ഒന്നിനാണ് തുറന്ന് എസ്.എസ്.എൽ.സി. ക്ലാസുകൾ ആരംഭിച്ചത്.
Read Moreലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ടെക്ക് ഹബ്ബ് ?നമ്മ ബെംഗളൂരു തന്നെ.
ബെംഗളൂരു : ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഐ.ടി.ഹബ്ബായി തെരഞ്ഞെടുക്കപ്പെട്ട് നമ്മ ബെംഗളൂരു. ലണ്ടനിൽ നിന്നുള്ള ഒരു അന്താരാഷ്ട്ര സാമ്പത്തിക ഏജൻസിയുടെ പഠനങ്ങൾ ആണ് ഈ വിവരങ്ങൾ പുറത്ത് വിട്ടത്. ലണ്ടൻ, മ്യൂണിക്, ബെർലിൻ,പാരീസ് എന്നിവ തൊട്ടുപിന്നിലുണ്ട് ആറാം സ്ഥാനത്ത് ഇന്ത്യൻ നഗരമായ മുംബൈയുമുണ്ട്. കഴിഞ്ഞ 4 വർഷങ്ങളിലെ നിക്ഷേപം 5.4 മടങ്ങ് വർദ്ധിച്ച് 1.3 ബില്യൺ (2016) അമേരിക്കൻ ഡോളറിൽ നിന്ന് 7.2 ബില്യൺ ( 2020) ഡോളറായി ഉയർന്നു. അതേ സമയം ഇന്ത്യയിലെ തന്നെ ആദ്യത്തെ ടെക്നോളജിക്കൽ പാർക്ക് നിർമ്മിച്ച തിരുവനന്തപുരം…
Read Moreറിപ്പബ്ലിക് ദിന പുഷ്പ പ്രദർശനം 22 മുതൽ ലാൽ ബാഗിൽ.
ബെംഗളൂരു : ഒരു വർഷത്തിന് ശേഷം വീണ്ടും ലാൽ ബാഗിൽ പുഷ്പ പ്രദർശനം. എല്ലാ റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്രദിനത്തിലുമാണ് ലാൽബാഗിൽ പ്രശസ്തമായ പുഷ്പ പ്രദർശനം അരങ്ങേറുന്നത്. 2020ൽ കോവിഡിനെ തുടർന്ന് സ്വാതന്ത്രദിന പുഷ്പ പ്രദർശനം നടത്തിയിരുന്നില്ല. ഈ വർഷം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഉള്ള പുഷ്പ പ്രദർശനം നടക്കില്ല എന്നായിരുന്നു ആദ്യ വാർത്തകൾ. ഹോർട്ടികൾച്ചർ വകുപ്പ് മന്ത്രി നാരായണ ഗൗഡയുമായി മുഖ്യമന്ത്രി യെദിയൂരപ്പ നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് 22 മുതൽ 28 വരെ പുഷ്പമേള നടത്താൻ തീരുമാനമായത്. ലളിതമായി നടത്തുന്ന ഈ വർഷത്തെ പുഷ്പമേളയുടെ…
Read Moreപുതിയ മെട്രോ പാത ഉൽഘാടനം ചെയ്തു.
ബെംഗളൂരു : കനക് പുര റോഡിൽ ഗ്രീൻ ലൈനിൽ യെലച്ചന ഹളളി മുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെയുള്ള 6.4 കിലോമീറ്റർ പാത കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി ഓൺലൈനിലൂടെ ഉൽഘാടനം ചെയ്തു. 4:37 ഓടെ മുഖ്യമന്ത്രി യെദിയൂരപ്പ ഇതുവഴിയുള്ള ആദ്യ മെട്രോ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ಸಂಕ್ರಾಂತಿಯ ಶುಭ ಸಂದರ್ಭದಲ್ಲಿ ಇಂದು ಬೆಂಗಳೂರು ಮೆಟ್ರೋ ರೈಲು ಸೇವೆಯ ಯಲಚೇನಹಳ್ಳಿ ನಿಲ್ದಾಣದಿಂದ ರೇಷ್ಮೆಸಂಸ್ಥೆ ನಿಲ್ದಾಣದವರೆಗಿನ 6 ಕಿ.ಮೀ ವಿಸ್ತರಿತ ಮೆಟ್ರೋ ಹಸಿರು ಮಾರ್ಗದ ಲೋಕಾರ್ಪಣೆಯನ್ನು ನೆರವೇರಿಸಲಾಯಿತು. ಕೇಂದ್ರ ಸಚಿವ ಶ್ರೀ @HardeepSPuri ಅವರು…
Read Moreഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട്…
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 408 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.564 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി .0.38% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 565 ആകെ ഡിസ്ചാര്‍ജ് : 909058 ഇന്നത്തെ കേസുകള്‍ : 408 ആകെ ആക്റ്റീവ് കേസുകള്‍ : 8728 ഇന്ന് കോവിഡ് മരണം : 3 ആകെ കോവിഡ് മരണം : 12155 ആകെ പോസിറ്റീവ് കേസുകള്‍ : 929960 തീവ്ര പരിചരണ വിഭാഗത്തില്‍…
Read Moreമഡിവാളയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന മലയാളി അന്തരിച്ചു
ബെംഗളൂരു: മഡിവാളയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ശക്തി നഗറില്‍ പ്ലേഗമ്മ ക്ഷേത്രത്തിന് സമീപം ബനശങ്കരി നിവാസില്‍ താമസിക്കുന്ന ഒ ടി വിജയനാണ് (76) മരിച്ചത്. സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരത്തോടെ പനത്തൂര്‍ വൈദ്യുതി ശ്മശാനത്തില്‍ നടന്നു. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ ഊര്‍ക്കോലില്‍ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തോളമായി ബെംഗളൂരുവിലാണ് താമസം. മഡിവാളയിലെ സ്പീഡോമീറ്റര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: കെ കെ രജനി. മക്കള്‍: ഒ. വി വിജിമോന്‍, ഒ.വി. റജിമോന്‍.
Read Moreസംസ്ഥാനത്തെ കോളജുകള്‍ മലയാളി വിദ്യാര്‍ത്ഥികളുടെ സെര്‍ടിഫികെറ്റ് തടഞ്ഞുവെക്കുന്നതില്‍ കേരള സര്‍കാര്‍ ഇടപെടണമെന്ന് ആവശ്യം
ബെംഗളൂരു: സംസ്ഥാനത്തെ കോളജുകള്‍ മലയാളി വിദ്യാര്‍ത്ഥികളുടെ സെര്‍ടിഫികെറ്റ് തടഞ്ഞുവെക്കുന്നതില്‍ കേരള സര്‍കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ യുടെ സബ്മിഷന്‍. സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി നല്‍കി. കര്‍ണാടക സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മലയാളികളായ ധാരാളം വിദ്യാര്‍ത്ഥികളുണ്ട്. ഇതില്‍ അധികവും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവരാണ്. ആരോഗ്യപരമായ കാരണങ്ങളാലും അപ്രതീക്ഷിത പ്രതിസന്ധികള്‍മൂലവും പലര്‍ക്കും പഠനം നിര്‍ത്തേണ്ടി വരുന്നവരുണ്ട്. ഇങ്ങനെയുള്ള ഒരു വിദ്യാര്‍ത്ഥിയുടെയും സര്‍ട്ടിഫിക്കറ്റുകള്‍ കൈവശംവയ്ക്കുവാന്‍ ഒരു സ്ഥാപനത്തിനും അവകാശമില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കോളേജ്…
Read Moreബ്രിട്ടനിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന പ്രമുഖ മലയാള നടിക്ക് കോവിഡ് എന്ന വാർത്ത വ്യാജം; വിശദീകരണവുമായി നടി.
ബെംഗളൂരു: മലയാളി നടി ലെനയ്‍ക്ക് കൊവിഡ് ആണ് എന്ന വാർത്ത വന്നിരുന്നു. ബെംഗളൂരു വിമാനത്താവളത്തില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത് എന്നായിരുന്നു വാർത്ത. എന്നാൽ താൻ കോവിഡ് പോസിറ്റീവ് അല്ല എന്നും നഗരത്തിലെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ക്വോറൻറീനിൽ പ്രവേശിച്ചതാണ് എന്നും നടി വ്യക്തമാക്കി. കേരളത്തിലേക്ക് വരുന്നതിനിടയിലായിരുന്നു ലെന ബെംഗളൂരുവിൽ ഇറങ്ങിയത്. സിനിമ ചിത്രീകരണം കഴിഞ്ഞ് ബ്രിട്ടനില്‍ നിന്ന് നാട്ടിലേക്ക് തിരിക്കുകയായിരുന്നു ലെന. ലെന ഇപ്പോൾ നഗരത്തിൽ തന്നെയാണ് ഉള്ളത്. കുറച്ചുനാളായി ബ്രിട്ടനില്‍ ഒരു സിനിമ ചിത്രീകരണത്തിലായിരുന്നു ലെന. നതാലിയ ശ്യാം സംവിധാനം…
Read Moreനഗരത്തിൽ ക്രൈംത്രില്ലര്‍ സിനിമയെ വെല്ലുന്ന കൊലപാതകം; ഭാര്യയും കാമുകനും അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിൽ ക്രൈംത്രില്ലര്‍ സിനിമയെ വെല്ലുന്ന കൊലപാതകം; കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തി ഭാര്യ. കൊലപാതകം പുറംലോകമറിഞ്ഞത് ആറ്മാസത്തിനു ശേഷം. ബെന്നാര്‍ഗട്ടയിലെ ഹോട്ടലുടമ ശിവലിംഗ(46) യാണ് ഭാര്യയുടെ അവിഹിതം കണ്ടുപിടിച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ശോഭ(44) കാമുകന്‍ രാമു(45) എന്നിവര്‍ അറസ്റ്റിലായതോടെയാണ് സിനിമയെ വെല്ലുന്ന ക്രൂരകൃത്യം വെളിപ്പെട്ടത്. ഇരുവരും ചേര്‍ന്ന് ആറ് മാസം മുമ്പാണ് ശോഭയുടെ ഭര്‍ത്താവായ ശിവലിംഗയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. ശിവലിംഗയുടെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു രാമു. ഇയാള്‍ ശോഭയുമായി അടുത്തത് ശിവലിംഗ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്. 2020 ജൂണ്‍…
Read More