കോളേജുകൾ വീണ്ടും തുറക്കുന്നു; കോവിഡ് ലക്ഷണങ്ങളില്ലാത്ത വിദ്യാർഥികൾക്ക് പരിശോധന നിർബന്ധമല്ല

ബെംഗളൂരു: സംസ്ഥാനത്ത് കോളേജുകൾ വീണ്ടും തുറക്കുന്നു; കോവിഡ് ലക്ഷണങ്ങളില്ലാത്ത വിദ്യാർഥികൾക്ക് കോവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടതില്ല. ബിരുദ, ബിരുദാനന്തര, എൻജിനിയറിങ്‌, ഡിപ്ലോമ കോഴ്‌സുകളിലെ വിദ്യാർഥികൾക്കുള്ള ക്ലാസുകളാണ് 15-ന് പുനരാരംഭിക്കുന്നത്. അവസാനവർഷ ബിരുദ, ബിരുദാനന്തര ക്ലാസുകൾ നേരത്തേ തുടങ്ങിയിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷവും വൈസ് ചാൻസലർമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമാണ് കോളേജുകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ സി.എൻ. അശ്വത് നാരായൺ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ വിദ്യാർഥികൾക്ക് ചികിത്സിക്കാൻ കഴിയുന്ന ഏറ്റവും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കണ്ടെത്തിവെയ്ക്കാനും കോളേജ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.…

Read More

നഗരത്തിൽ ജോലി തേടി വന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: നഗരത്തിൽ ജോലി തേടി വന്ന മലയാളി യുവാവ് മരിച്ചു. ആലപ്പുഴ പണ്ടങ്കേരി കിളിരൂർചിറയിൽ ശിവന്റെ മകൻ സുനിൽ (36) ആണ് കുഴഞ്ഞുവീണു മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് എച്ച്.എസ്.ആർ. ലേഔട്ട് ഭാഗത്തുള്ള റോഡിൽ തളർന്നു വീണ സുനിൽ ബുധനാഴ്ച ഉച്ചയ്ക്ക് സ്വകാര്യാശുപത്രിയിലാണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്കുമുമ്പ് ജോലിതേടി ബെംഗളൂരുവിലെത്തിയ സുനിൽ സുഹൃത്തുക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. കെ.എം.സി.സി. പ്രവർത്തകരുടെ നേതൃത്വത്തിൽ ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. അമ്മ: രാധമ്മ. ഭാര്യ: സുനിത, മക്കൾ: കാത്തു, കണ്ണൻ.

Read More

വയോധികന്റെ സമയോചിത ഇടപെടൽ: അഞ്ച് ലക്ഷം രൂപയ്ക്ക് ഒരു കിലോ “സ്വർണം” വിൽക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ.

വിജയനഗർ: കഴിഞ്ഞ ജനുവരി എട്ടാം തീയതി ബെംഗളൂരു വിക്റ്റോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു ബന്ധുവിനെ കാണാൻ എത്തിയതായിരുന്നു ഇദ്ദേഹം. ആശുപത്രിയുടെ ഭക്ഷണശാല യ്ക്ക് പരിസരത്ത് വെച്ച് അപരിചിതരായ രണ്ടുപേർ അദ്ദേഹത്തിനോട് അടുത്തു കൂടുകയും പരിചയപ്പെടുകയും ചെയ്തു. തുടർന്ന് അവരുടെ പക്കൽ ഏകദേശം ഒരു കിലോയോളം വരുന്ന സ്വർണനാണയങ്ങൾ ഉണ്ടെന്നും കൃഷിസ്ഥലം കുഴിച്ചപ്പോൾ കിട്ടിയ നിധിയാണ് ഇതെന്നും പറഞ്ഞു. അതിൽ നിന്നുള്ള നാണയം ആണെന്ന് വിശ്വസിപ്പിച്ച് ഒരു നാണയം ഇദ്ദേഹത്തെ കാണിക്കുകയും ചെയ്തു. 5 ലക്ഷം രൂപയ്ക്ക് മുഴുവൻ നാണയങ്ങളും നൽകാമെന്നും അടുത്ത ദിവസം ഇതേ…

Read More

സ്കൂൾ അധികൃതർ നേരിട്ടുള്ള ക്ലാസ്സുകൾക്ക് വിദ്യാർത്ഥികളെ നിർബന്ധിക്കുന്നതായി രക്ഷിതാക്കളുടെ പരാതി.

ബെംഗളൂരു: സ്കൂളുകളിൽ ആരംഭിച്ച ക്ലാസ്സുകൾക്ക് നേരിട്ട് ഹാജരാകണമെന്ന് സ്കൂൾ അധികൃതർ വിദ്യാർഥികളെ നിർബന്ധിക്കുന്നതായി രക്ഷിതാക്കളുടെ പരാതി. പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പഠനം സാധാരണനിലയിലേക്ക് പുനസ്ഥാപിക്കാൻ സ്കൂളുകൾക്ക് സർക്കാർ അനുവാദം നൽകിയിരുന്നു. അതുപ്രകാരം നേരിട്ടുള്ള ക്ലാസുകൾ ആരംഭിച്ച സാഹചര്യത്തിൽ ഓൺലൈനായി നടന്നുകൊണ്ടിരുന്ന ക്ലാസുകൾ നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സ്കൂളുകൾ തുറക്കുന്നതിനുള്ള അനുവാദം സർക്കാർ നൽകിയപ്പോൾ വിദ്യാർഥികൾക്ക് അവരവരുടെ സാഹചര്യങ്ങൾക്കനുസൃതമായി നേരിട്ടുള്ള ക്ലാസുകളോ ഓൺലൈൻ ക്ലാസുകളോ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുള്ള അവസരം നൽകണമെന്ന് നിഷ്കർഷിച്ചിരുന്നു. എന്നാൽ ഓൺലൈനായി നടന്നുവന്നിരുന്ന ക്ലാസുകൾ നിർത്തലാക്കിയ ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കുള്ള ഈ അവസരം…

Read More

നഗര പരിധിക്കു പുറത്തുള്ള സ്ഥലങ്ങൾക്കും കെട്ടിടങ്ങൾക്കും വിലകൂടും.

ബെംഗളുരു: ബൃഹത് ബാംഗ്ലൂർ മഹാനഗര പാലികയുടെ പരിധിക്ക് പുറത്തുള്ള സ്ഥലങ്ങൾക്കും കെട്ടിടങ്ങൾക്കും നികുതി വർധിപ്പിക്കാൻ കർണാടക സർക്കാർ പദ്ധതി തയ്യാറാക്കി. 1976 ൽ നിലവിൽവന്ന കർണാടക മുനിസിപ്പൽ കോർപ്പറേഷൻ ആക്ട് ഭേദഗതി ചെയ്തു കൊണ്ടാണ് നികുതി പുനർ നിർണയിക്കുന്നത് . നിലവിൽ കെട്ടിടങ്ങൾക്കു മാത്രമായിരുന്നു നികുതി ചുമത്തിയിരുന്നത് എങ്കിൽ ഇനിമുതൽ ശൂന്യമായി കിടക്കുന്ന തരിശു സ്ഥലങ്ങൾക്കും നികുതി അടക്കേണ്ടി വരും. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം നികുതി പുനർ നിർണയ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകി. നിലവിൽ കെട്ടിട നികുതി നൽകേണ്ടിയിരുന്നത് 0.3% മുതൽ 1%…

Read More

നോർക്ക ക്ഷേമപദ്ധതികൾക്ക് കർണാടക മലയാളികളിൽ താല്പര്യമേറുന്നു.

ബെംഗളൂരു : 2020 ലെ കണക്കുകൾ പ്രകാരം കേരള സർക്കാർ നോർക്ക റൂട്സ്  വഴി നടപ്പാക്കുന്ന പ്രവാസി മലയാളികൾക്കായുള്ള ക്ഷേമ പദ്ധതികൾ  പ്രയോജനപെടുത്തുവാൻ അനേകം പേർ താല്പര്യപൂർവ്വം മുന്നോട്ടു വരുന്നുണ്ട് . നോർക്കയുടെ അപകട ഇൻഷുറൻസ് തുക രണ്ടു ലക്ഷത്തിൽ നിന്നും നാല് ലക്ഷമായി സർക്കാർ  ഉയർത്തിയതും ലോക്ക് ഡൗൺ സമയത്തു ബെംഗളൂരു,കലബുരഗി,മൈസൂരു,മംഗളൂരു ,ഹോസപെട്ട് ,ബെല്ലാരി,ദാവനഗെരെ തുടങ്ങിയ മേഖലകളിൽ  നിന്നുള്ള മുപ്പതിലധികം  മലയാളി സംഘടനകളുമായി ചേർന്ന് നടത്തിയ ഹെല്പ് ഡെസ്ക് പ്രവർത്തനങ്ങളും മാധ്യമ സഹകരണവുമാണ് നോർക്ക റൂട്ട്സിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മലയാളികളുടെ അറിവിലേക്ക് എത്തിക്കുവാൻ സാധിച്ചത് എന്ന് നോർക്ക ഓഫിസർ…

Read More

ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട്‌…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 746 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.765 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.65% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 765 ആകെ ഡിസ്ചാര്‍ജ് : 908494 ഇന്നത്തെ കേസുകള്‍ : 746 ആകെ ആക്റ്റീവ് കേസുകള്‍ : 8887 ഇന്ന് കോവിഡ് മരണം : 3 ആകെ കോവിഡ് മരണം : 12152 ആകെ പോസിറ്റീവ് കേസുകള്‍ : 929552 തീവ്ര പരിചരണ വിഭാഗത്തില്‍…

Read More

യെദിയൂരപ്പ മന്ത്രിസഭയില്‍ 7 പുതിയ മന്ത്രിമാര്‍ കൂടി…

ബെംഗളൂരു : കുറെ കാത്തിരിപ്പിന് ശേഷം 17 മാസം പ്രായമായ യെദിയൂരപ്പ മന്ത്രിസഭാ വികസിപ്പിച്ചു,7 പുതിയ മന്ത്രിമാര്‍ ഗവര്‍ണര്‍ വാജുബായി വാലക്ക് മുന്‍പില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പുതിയ മന്ത്രിമാരുടെ പേര് മണ്ഡലം ബ്രാക്കറ്റില്‍: ഉമേഷ്‌ കട്ടി (ഹുക്കേരി), എസ്.അങ്കാര (സുള്ളിയ), മുരുഗേഷ് നിരാനി (ബില്ഗി), അരവിന്ദ് നിംബവാലി (മഹാദേവപുര), എം.എല്‍.സി.കള്‍ ആയ ആര്‍ ശങ്കര്‍, എം.ടി.ബി.നാഗരാജ്, സി.പി.യോഗേശ്വര്‍ എന്നിവര്‍ ആണ് പുതിയ മന്ത്രിമാര്‍. ഇതില്‍ ആര്‍.ശങ്കര്‍ ,എം.ടി.ബി.നാഗരാജ് എന്നിവര്‍ മുന്‍ മന്ത്രിസഭയിലും മന്ത്രിമാര്‍ ആയിരുന്നു. സംസ്ഥാനത്തെ ബി.ജെ.പി ചുമതലയുള്ള സെക്രട്ടേറി അരുണ്‍ സിംഗ്,പാര്‍ട്ടി…

Read More

കന്നുകാലി കശാപ്പ് നിരോധന നിയമം;ആദ്യ അറസ്റ്റ്…

ബെംഗളൂരു: കര്‍ണാടകയില്‍ ഗോവധ നിരോധന, സംരക്ഷണ നിയമ പ്രകാരം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് പേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ശ്രിങ്കേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലാണ് സംഭവം നടന്നത്. ജനുവരി അഞ്ച് മുതലാണ് സംസ്ഥാനത്ത് ഗോവധ നിരോധന നിയമം ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ അംഗീകാരം നല്‍കിയതോടെ പ്രാബല്യത്തില്‍ വരുന്നത്. ബില്ല് നിയമമായതോടെ പശു, കാള, പോത്ത് തുടങ്ങിയ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതും അനധികൃതമാി കടത്താന്‍ ശ്രമിക്കുന്നതും നിയമവിരുദ്ധമായി. ചിക്കമംഗളൂരു ജില്ലയിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്ലീനറാണ് അറസ്റ്റിലായത്. അനധികൃതമായി…

Read More

കൊത്താനോങ്ങിയ കൂറ്റന്‍ രാജവെമ്പാലയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു

ബെംഗളൂരു: രാജവെമ്പാലയുടെ ആക്രമണത്തില്‍ നിന്ന് പാമ്പു പിടിത്തക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ശിവമോഗയിലാണ് സംഭവം. കൊത്താന്‍ ആഞ്ഞ രാജവെമ്പാലയുടെ തല കൈ കൊണ്ട് തട്ടിമാറ്റി  ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്ന പാമ്പ് പിടിത്തക്കാരന്റെ വീഡിയോ വൈറലാകുന്നു. രാജവെമ്പാലയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് പിടിത്തക്കാരന് നേരെ പാമ്പ് തിരിഞ്ഞത്. #WATCH | A reptile expert narrowly escapes being bitten by a Cobra snake while trying to catch the animal Shivamogga, #Karnataka pic.twitter.com/czTc7Zv7pu — ANI (@ANI) January 12, 2021 വെള്ളത്തില്‍…

Read More