സർക്കാർ ആശുപത്രികളിൽ രാത്രികളിൽ തങ്ങി സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ മന്ത്രി.

ബെംഗളൂരു : സർക്കാർ ആശുപത്രികളുടെ സേവന സൗകര്യങ്ങൾ നേരിൽ കണ്ടു ബോധ്യപ്പെടുന്നതിനായി ഇവിടങ്ങളിൽ രാത്രി തങ്ങാൻ തീരുമാനിച്ച് ആരോഗ്യമന്ത്രി ശ്രീരാമുലു. രോഗികളെ നേരിൽക്കണ്ട് അവരുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിന് കൂടിയാണ് ഇത്. ആരോഗ്യ സേവനരംഗത്ത് സംസ്ഥാന സർക്കാർ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട് എങ്കിലും സേവനം പൊതുജനത്തിന് കിട്ടുന്നില്ല. നിരവധി പരാതികളാണ് നിലവിലുള്ളത് ഇത് പരിഹരിക്കാനാണ് ആശുപത്രിയിൽ രാത്രി തങ്ങാൻ തീരുമാനിച്ചതെന്ന് ശ്രീരാമലു അറിയിച്ചു.

Read More

പ്ലാസ്റ്റിക് കുപ്പികള്‍ പൊടിച്ചു കളയുന്നവര്‍ക്ക് ഫ്രീ മൊബൈല്‍ റീചാര്‍ജ്ജ്!!

ന്യൂഡല്‍ഹി: പ്ലാസ്റ്റിക് കുപ്പികള്‍ പൊടിച്ചു കളയുന്നവര്‍ക്ക് ഫ്രീ മൊബൈല്‍ റീചാര്‍ജ്ജ് ചെയ്യാനൊരുങ്ങി റെയില്‍വേ. സ്റ്റേഷനുകള്‍ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്‍റെ ഭാഗമായി സ്ഥാപിക്കുന്ന യന്ത്രങ്ങളിലിട്ട് പ്ലാസ്റ്റിക് കുപ്പികള്‍ പൊടിച്ചു കളയുന്നവര്‍ക്കാണ് റീചാര്‍ജ്ജ് ചെയ്തു നല്‍കുക. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കന്‍ ഒക്ടോബര്‍ രണ്ടിനാണ് റെയില്‍വേ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ പ്ലാസ്റ്റിക് പൊടിക്കുന്ന 400 യന്ത്രങ്ങളാണ് സ്ഥാപിക്കുകയെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. യാദവ് പറഞ്ഞു. യാത്രക്കാര്‍ക്ക് പ്ലാസ്റ്റിക് പൊടിച്ചുകളയണമെങ്കില്‍ യന്ത്രത്തില്‍ അവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ അടിച്ച ശേഷം കുപ്പികള്‍ ഇട്ടാല്‍ മതി. ഈ മൊബൈല്‍ നമ്പറുകള്‍…

Read More

നഗരത്തിൽ ഇന്ന് വൈദ്യുതി തടസപ്പെടുന്ന സ്ഥലങ്ങൾ ഇവയാണ്..

ബെംഗളൂരു : അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ താഴെ കൊടുത്തിരിക്കുന്ന സ്ഥലങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി തടസപ്പെടുമെന്ന് ബെസ് കോം (ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലെ കമ്പനി) അറിയിച്ചു. ഇലക്ട്രോണിക് സിറ്റി, സിൽക്ക് ബോർഡ് ജംഗ്ഷൻ, ബൊമ്മനഹള്ളി ,ജി.ബി. പാളയ, ലക്ഷ്മി ലേഔട്ട്, രാഘവേന്ദ്ര ലേ ഔട്ട്, ബി എച്ച് ഇ എൽ, വിനായക ലേ ഔട്ട് എന്നിവിടങ്ങളിലാണ് ഇന്ന് വൈദ്യുതി മുടങ്ങുക.

Read More

ഡി.കെ.ശിവകുമാറിന്റെ മകളെ ഇ.ഡി.ഇന്ന് ചോദ്യം ചെയ്യും.

ബെംഗളൂരു : കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഐശ്വര്യയ്ക്ക് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. എട്ട് കോടി രൂപ ദില്ലിയിലെ വസതിയില്‍ നിന്നും കണ്ടെടുത്ത കേസില്‍ ഡി കെ ശിവകുമാര്‍ എന്‍ഫോഴ്സ്മെന്‍റിന്‍റെ കസ്റ്റഡിയിലാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ആരായാനാണ് ശിവകുമാറിന്‍റെ മകളെയും ചോദ്യം ചെയ്യുന്നത്. 2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച…

Read More

നല്ല റോഡുകള്‍ കാരണമാണ് അപകടങ്ങള്‍ വര്‍ധിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി

ബെംഗളൂരു: മോശം റോഡുകൾ കാരണം അപകടം സംഭവിക്കുന്നില്ലെന്നും, എന്നാൽ മികച്ചതും സുരക്ഷിതവുമായ റോഡുകൾ കാരണമാണ് അപകടങ്ങൾ സംഭവിക്കുന്നതെന്നും കർണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കജ്റോൾ. കർണാടകയിലെ ചിത്രദുർഗയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി. റോഡുകൾ മികച്ച നിലവാരത്തിലായതാണ് അപകടനിരക്ക് വർധിക്കാൻ കാരണം. നമ്മുടെ റോഡുകളിൽ ഇപ്പോൾ മണിക്കൂറിൽ നൂറു കിലോമീറ്ററിലേറെ വേഗതയിൽ വാഹനമോടിക്കാൻ കഴിയും. അതുകൊണ്ടുതന്നെയാണ് അപകടങ്ങളുടെ എണ്ണവും കൂടുന്നത്- അദ്ദേഹം വിശദീകരിച്ചു. അതേസമയം, മോട്ടോർ വാഹന നിയമത്തിലെ പിഴത്തുക കുറയ്ക്കുന്ന കാര്യത്തിൽ രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് കർണാടക ഗതാഗത മന്ത്രി ലക്ഷ്മൺ സാവഡി പറഞ്ഞു. മോട്ടോർ വാഹന…

Read More

വാഹന വിപണി നേരിടുന്ന ഇടിവിന് കാരണം ഒല, ഊബര്‍ ടാക്‌സികൾ!!

ന്യൂഡല്‍ഹി: വാഹന വിപണി നേരിടുന്ന ഇടിവിന് പുതിയ കാരണം കണ്ടെത്തി കേന്ദ്ര ധനകാര്യ മന്ത്രി  നിര്‍മല സീതാരാമന്‍! വാഹന വിപണി നേരിടുന്ന ഇടിവിന് കാരണം ഒല, ഊബര്‍ ടാക്‌സികളാണെന്നാണ് മന്ത്രിയുടെ വിലയിരുത്തല്‍. രാജ്യത്തെ പുതുതലമുറ യാത്രകള്‍ക്കായി കൂടുതലും ഒല, ഊബര്‍ ടാക്‌സികളെ ആശ്രയിക്കുന്നതാണ് ടൂ വീലര്‍, ഫോര്‍ വീലര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇടിവുണ്ടാക്കിയതെന്നാണ് മന്ത്രിയുടെ ഭാഷ്യം. രാജ്യത്ത് ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും വില്‍പ്പനയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഈ അവസ്ഥ മറിക്കടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഓട്ടോമൊബൈല്‍ മേഖലയിലെ പ്രതിസന്ധി തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള പല…

Read More

ഡി.കെ.ശിവകുമാറിന്റെ മകൾക്കും സമൻസ് അയച്ച് ഇ.ഡി; ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകാൻ നിർദ്ദേശം.

സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്‍റെ മകള്‍ക്ക് സമന്‍സ് അയച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വേണ്ടിയാണ് ഐശ്വര്യയ്ക്ക് ഇഡി സമന്‍സ് അയച്ചത്. സെപ്റ്റംബര്‍ 12 ന് ദില്ലിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം ശിവകുമാര്‍ അറസ്റ്റിലായി ഒരാഴ്ച പിന്നിട്ടപ്പോഴാണ് അദ്ദേഹത്തിന്‍റെ മകള്‍ക്ക് നേരെയും ഇഡി പിടിമുറുക്കുന്നത്. 2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്. എട്ട് കോടി രൂപയാണ് അന്ന്…

Read More

ഡെക്കാൻ കൽചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ഉത്‌ഘാടനം ചെയ്തു.

ഡെക്കാൻ കൽചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ആർ. വി. ആചാരി ഉത്‌ഘാടനം ചെയ്തു. പ്രെഡിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിച്ചു. ജി ജോയ്, ടി. കെ. കെ. നായർ, പദ്മകുമാർ, നന്ദൻ, രമ രാധാകൃഷ്ണൻ, അനിത രാജേന്ദ്രൻ, ജോസ് എബ്രഹാം, പീതാംബരൻ എന്നിവർ സംസാരിച്ചു ഡി.സി. എസ്‌ പ്രവർത്തക സമിതിക്കു വേണ്ടി ജി ജോയ് സെക്രട്ടറി,+91 9845185326 www.deccanculturalsociety.com

Read More

സാഹോയുടെ ആക്ഷന്‍ രംഗത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

പ്രഭാസിന്‍റെ സാഹോയുടെ ആക്ഷന്‍ രംഗത്തിന്‍റെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പുറത്തുവിട്ടത് എട്ട് മിനിട്ടുളള വീഡിയോയാണ്. 37 കാറുകളും അഞ്ചു ട്രക്കുകളുമാണ് ചിത്രത്തിലെ ഒരൊറ്റ ആക്ഷന്‍ സീനിനുവേണ്ടി ചെലവഴിച്ചത്‌. ചിത്രത്തിന്‍റെ സംവിധാനം സുജിത് ആണ്. സാബു സിറില്‍ ആണ് ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. സിനിമയ്ക്കായി പ്രത്യേക ട്രക്കുകളും കാറുകളും അദ്ദേഹം സ്വന്തമായി നിര്‍മ്മിക്കുകയായിരുന്നു. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തി. ഇതിലെ നായിക ശ്രദ്ധാ കപൂറാണ്. ആക്ഷന്‍ കൊറിയോഗ്രാഫറായ പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ഈ ത്രില്ലര്‍ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍…

Read More

ശിവകുമാറിന്റെ അറസ്റ്റിന് പിന്നിൽ സിദ്ധരാമയ്യയെന്ന് ബി.ജെ.പി പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ;സാമാന്യബുദ്ധിയില്ലേ എന്ന് സിദ്ധരാമയ്യ.

ബെംഗളൂരു: കള്ളപ്പണ കേസിൽ എൻഫോഴ്സ്മെൻറ് കസ്റ്റഡിയിലുള്ള കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ അറസ്റ്റിനു പിന്നിൽ കക്ഷി നേതാവ് സിദ്ധരാമയ്യ പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് നളിൻ കുമാർ കട്ടിൽ. ആരോപണം രാഷ്ട്രീയപ്രേരിതം എന്നും കട്ടിലിന് സാമാന്യബുദ്ധി ഇല്ലെന്നും സിദ്ധരാമയ്യ മറുപടി നൽകി. കോൺഗ്രസിനുള്ളിൽ ശിവകുമാർ ശക്തികേന്ദ്രമായി വളരുന്നത് തടയാനുള്ള ശ്രമമാണ് സിദ്ധരാമയ്യ നടത്തുന്നതെന്ന് കട്ടീൽ ആരോപിച്ചു. രാഷ്ട്രീയ പകപോക്കലിനെ ബിജെപി പിന്തുണയ്ക്കുന്നില്ല. അങ്ങനെ ചെയ്യാം ആയിരുന്നെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ശിവകുമാറിന് ജയിലിലടക്കാമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Read More