സാഹോയുടെ ആക്ഷന്‍ രംഗത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

പ്രഭാസിന്‍റെ സാഹോയുടെ ആക്ഷന്‍ രംഗത്തിന്‍റെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പുറത്തുവിട്ടത് എട്ട് മിനിട്ടുളള വീഡിയോയാണ്. 37 കാറുകളും അഞ്ചു ട്രക്കുകളുമാണ് ചിത്രത്തിലെ ഒരൊറ്റ ആക്ഷന്‍ സീനിനുവേണ്ടി ചെലവഴിച്ചത്‌.

ചിത്രത്തിന്‍റെ സംവിധാനം സുജിത് ആണ്. സാബു സിറില്‍ ആണ് ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. സിനിമയ്ക്കായി പ്രത്യേക ട്രക്കുകളും കാറുകളും അദ്ദേഹം സ്വന്തമായി നിര്‍മ്മിക്കുകയായിരുന്നു.

ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തി. ഇതിലെ നായിക ശ്രദ്ധാ കപൂറാണ്. ആക്ഷന്‍ കൊറിയോഗ്രാഫറായ പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ഈ ത്രില്ലര്‍ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍.

വീഡിയോ കാണാം:

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts