മൊബൈല്‍ കണക്ഷന് ആധാര്‍ നിര്‍ബന്ധമില്ല: കേന്ദ്ര ടെലികോം മന്ത്രാലയം

ന്യൂഡല്‍ഹി: മൊബൈല്‍ കണക്ഷന് ഇനി ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. മൊബൈല്‍ കണക്ഷന് ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി കാര്‍ഡ് തുടങ്ങിയവ തിരിച്ചറിയല്‍ രേഖകകളായി പരിഗണിക്കാമെന്ന് മന്ത്രാലയം കമ്പനികളെ അറിയിച്ചു.

ആധാര്‍ ഇല്ലാത്തതിനാല്‍ സിം കാര്‍ഡ് ലഭിക്കുന്നില്ലെന്ന പരാതികള്‍ ധാരളം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഈ വിഷയത്തില്‍ പരിശോധന നടത്തുകയും ഇത്തരത്തിലൊരു തീരുമാനത്തിലെത്തുകയുമായിരുന്നുവെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു. കൂടാതെ ഉത്തരവ് എത്രയും വേഗത്തില്‍ നടപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

കൂടാതെ മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ആധാറിന്‍റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് മൊബൈല്‍ കണക്ഷനു ആധാര്‍ നിര്‍ബന്ധമാക്കി ടെലികോം മന്ത്രാലയം ഉത്തരവിറക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts