ബെംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനും പരാതികൾ സമർപ്പിക്കാനുമായി ജില്ലാ ഭരണകൂടം കാന്തായ ഭവനിൽ ഹെൽപ്‌ലൈൻ തുറന്നു. കലക്ടർ കെ.എ.ദയാനന്ദ ഉദ്ഘാടനം ചെയ്തു. ആനേക്കാൽ, ബാംഗ്ലൂർ സൗത്ത്, മഹാദേവപുര, ബയട്രായണപുര, യെലഹങ്ക, ദാസറഹള്ളി, യശ്വന്ത്പുര നിയോജകമണ്ഡലങ്ങളിലെ വോട്ടർമാർക്ക് ഇവിടെ പരാതി സമർപ്പിക്കാം. പരാതി ലഭിച്ചാലുടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇത് ഉടനടി കൈമാറും. എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സെന്ററിൽ ഓരോ ഷിഫ്റ്റിലായി മൂന്നുവീതം ജീവനക്കാർ ഉണ്ടാകും. ഹെൽപ്‌ലൈൻ നമ്പർ: 080–22211157, 18004250138
Read MoreMonth: April 2018
”ഒരു വശത്ത് ബീഫ് കയറ്റുമതിയില്‍ ലാഭം ഉണ്ടാക്കുന്നു , മറുവശത്ത് ഗോവധ നിരോധനം മുഴക്കുന്നു ” ഇത്തരം ഇരട്ടത്താപ്പ് ജനങ്ങള്‍ മനസ്സിലാക്കിയെന്ന് അഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി..
ബെംഗലൂരു :നരേന്ദ്ര മോഡി അധികാരത്തിലെത്തിയ ശേഷം മാംസ കയറ്റുമതിയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുവെന്നു കര്‍ണ്ണാടക അഭ്യന്തര മന്ത്രി രാമ ലിംഗ റെഡ്ഡി അഭിപ്രായപ്പെട്ടു ..കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഇതിനെ കണക്കു പരിശോധിച്ചാല്‍ 26,682 കോടി വരുമാനം സര്‍ക്കാരിനുണ്ടായി ..എന്നിട്ട് ബി ജെ പി അധികാരത്തില്‍ വന്നാല്‍ കര്‍ണ്ണാടകയില്‍ പശുവിനെ കശാപ്പ് ചെയ്യുന്നത് നിരോധിക്കുമെന്ന് പറയുന്നു ..ഗോവധ നിരോധനം മുഴക്കി വോട്ടു ലക്‌ഷ്യം വെയ്ക്കുന്ന ഇരട്ടത്താപ്പ് മാത്രമാണ് എന്നും ,ഈ നിയമ പ്രാബല്യത്തില്‍ വരുമെന്ന് പറയുന്ന ബി ജെ പി സര്‍ക്കാര്‍, എങ്കില്‍ ആദ്യം…
Read More