ബെംഗളൂരു : വിഷു അവധിക്കു കർണാടക ആർടിസി സ്പെഷൽ ബസുകളിൽ ടിക്കറ്റ് നിരക്ക് 1700 രൂപ വരെ. നാട്ടിലേക്കു വലിയ തിരക്കുള്ള ഏപ്രിൽ 13ലെ ടിക്കറ്റ് വിൽപന ഇന്നലെ തുടങ്ങിയ കർണാടക, നാല് സ്പെഷൽ സർവീസുകളാണ് ആദ്യദിവസം തന്നെ പ്രഖ്യാപിച്ചത്. കോട്ടയം (1667 രൂപ), എറണാകുളം (1667 രൂപ), തൃശൂർ (1520 രൂപ), പാലക്കാട് (1359 രൂപ) എന്നിങ്ങനെയാണ് സ്പെഷൽ ബസുകളിലെ ടിക്കറ്റ് ചാർജ്. കഴിഞ്ഞ ക്രിസ്മസ് അവധിക്കു രണ്ടായിരം രൂപവരെ സ്പെഷൽ സർവീസുകൾക്കു കർണാടക ഈടാക്കിയിരുന്നു. എന്നാൽ അമിതനിരക്കിലുള്ള ഈ സർവീസുകളെ യാത്രക്കാർ…
Read MoreMonth: March 2018
മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള ഉയര്‍ന്ന വേഗപരിധിയ്ക്ക് അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍.
ന്യൂഡല്‍ഹി: മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള ഉയര്‍ന്ന വേഗപരിധിയ്ക്ക് അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. നഗരങ്ങളിലും, ദേശീയപാതയിലുമാണ് ഈ പുതുക്കിയ വേഗതാ പരിധി ബാധകമാവുന്നത്. ഇതനുസരിച്ച്, നഗരങ്ങളില്‍ കാറുകള്‍ക്ക് 70 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവും. അതേസമയം,മോട്ടോര്‍സൈക്കിളുകളുടെ വേഗ പരിധി 60 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. കാറുകള്‍ക്ക് എക്സ്പ്രസ് വേയിൽ 120 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാം. എന്നിരുന്നാലും, സംസ്ഥാന സർക്കാരുകൾ തങ്ങളുടെ അധികാരപരിധിയിലെ വേഗ പരിധി നിശ്ചയിക്കുന്നതിനുള്ള അധികാരം നിലനിർത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു. വേഗ പരിധി ഉയര്‍ത്താനുള്ള ശുപാര്‍ശയ്ക്ക് കേന്ദ്ര റോഡ് ഗതാഗത-ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് അംഗീകാരം നല്‍കിയത്. വേഗ…
Read Moreയൂണിയൻ നേതാക്കളുമായി ചർച്ചയില്ല ജീവനക്കാരുമായി നേരിട്ട് ചർച്ച, എസ്മ പ്രയോഗിക്കും,മറ്റ് മെട്രോകളിൽ നിന്ന് ജീവനക്കാരെ ഇറക്കുമതി ചെയ്യും;സമരത്തെ നേരിടാൻ ബഹുമുഖ തന്ത്രങ്ങളുമായി ബി.എം.ആർ.സി.എൽ.
ബെംഗളൂരു : ശമ്പളവർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നമ്മ മെട്രോ ജീവനക്കാർ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്കു നേരിടാൻ സർക്കാർ മെട്രോ ട്രെയിൻ സർവീസിനെ അവശ്യസേവനം ഉറപ്പാക്കൽ നിയമത്തിൽ (എസ്മ) ഉൾപ്പെടുത്തി വിജ്ഞാപനമിറക്കി. 22 മുതലുള്ള അനിശ്ചിതകാല പണിമുടക്കു പിൻവലിക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) ജീവനക്കാരുമായി ചർച്ചയും നടത്തുന്നു. യൂണിയൻ പ്രതിനിധികളെ ഒഴിവാക്കി ജീവനക്കാരെ അനുനയിപ്പിക്കാനാണ് ശ്രമം. ദിവസേന മൂന്നരലക്ഷത്തിലേറെ പേർ യാത്ര ചെയ്യുന്ന മെട്രോ സർവീസുകൾ സമരത്തിൽ സ്തംഭിക്കാതിരിക്കാൻ രാജ്യത്തെ മറ്റു മെട്രോകളിലെ ജീവനക്കാരുടെ സഹായം തേടുന്ന കാര്യവും…
Read Moreസമൂഹ മാധ്യമങ്ങള്‍ രാജ്യത്തെ ക്രമസമാധാന പാലനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു: രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: രാജ്യത്ത് ക്രമസമാധാന പാലനത്തിന് സമൂഹ മാധ്യമങ്ങള്‍ ഗുരുതര വെല്ലുവിളിയാണ് ഉയര്‍ത്തുന്നുന്നത് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പോലീസ് മേധാവികളുടെ രാജ്യാന്തര സംഘടനയുടെ ഏഷ്യ പെസിഫിക് റീജണല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേ ആണ് രാജ്നാഥ് സിംഗ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. ഭീകരവാദം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് ഉപയോഗം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തുടങ്ങിയവയെ നേരിടാനാണ് സമൂഹ മാധ്യമങ്ങള്‍ തടസ്സം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2012 ല്‍ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ തെറ്റായ പ്രചാരണത്തിന്‍റെ ഭാഗമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ വ്യാപകമായി…
Read Moreചൈനയോട് “പോ മോനെ ദിനേശാ”പറഞ്ഞ് ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമായ സി-17 ഗ്ലോബ്മാസ്റ്റർ അരുണാചൽപ്രദേശില്‍ ഇറങ്ങി;അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടി ചൈന.
ന്യൂഡല്‍ഹി: ചൈനയെ ഞെട്ടിച്ച് ഇന്ത്യയുടെ വമ്പൻ രാഷ്ട്ര തന്ത്രം. ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമായ സി-17 ഗ്ലോബ്മാസ്റ്റർ ചൊവ്വാഴ്ച അരുണാചൽപ്രദേശിലെ റ്റുറ്റിങ്ങിൽ ലാൻഡ് ചെയ്തു. ഇന്ത്യയുടെ അതിർത്തിപ്രദേശത്തേക്കു ചൈന റോഡ് നിർമ്മിച്ചതിനെ തുടർന്ന് ഇരുരാജ്യത്തെയും സൈനികർ ഡിസംബർ ജനുവരി മാസങ്ങളിൽ വൻ സംഘർഷാവസ്ഥ സൃഷ്ടിച്ച ബിഷിങ് ഗ്രാമത്തിനു സമീപമാണു റ്റുറ്റിങ് എന്ന സ്ഥലമുള്ളത് ചൈന അതിർത്തിയിൽ അനായാസമായി ഇന്ത്യയ്ക്കു സൈനിക നീക്കം നടത്താമെന്ന സന്ദേശമാണ് വിമാനത്തിന്റെ ലാന്റിങ്ങോടെ സംഭവിച്ചത്. വലിയ പർവതങ്ങൾക്കും ചെങ്കുത്തായ താഴ്‌വാരങ്ങൾക്കും ഇടയിലുള്ള റ്റുറ്റിങ് അഡ്വാൻസ്ഡ് ലാൻഡിങ് ഗ്രൗണ്ടിൽ (എഎൽഡി)…
Read More‘വാട്ട്‌സ്ആപ്പ്’ പുതിയ ഫീച്ചർ: അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഇനി 7 മിനിറ്റ്.
ബ്ലോക്ക് റിവോക്ക് റിക്വസ്റ്റ് എന്ന പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. വാട്ട്‌സ്ആപ്പ് മാതൃകയില്‍ നിര്‍മ്മിച്ച വ്യാജ ആപ്പുകള്‍ക്ക് മൂന്ന് വര്‍ഷം മുമ്പ് അയച്ച സന്ദേശങ്ങള്‍ വരെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ ദുരുപയോഗം തടയുന്നതിനു വേണ്ടി ഇനി മുതല്‍ ഏഴു മിനിറ്റ് സമയപരിതിയാണ് മെസ്സേജ് ഡിലീറ്റ് ചെയ്യാന്‍ ഉണ്ടാകുക. ഇത് ഒരു മണിക്കൂറാക്കി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. ഒരാള്‍ സന്ദേശം നീക്കം ചെയ്യാനുള്ള അപേക്ഷ നല്‍കുമ്പോള്‍ സ്വീകര്‍ത്താക്കളുടെ ഫോണിലെ ഡാറ്റാബേസ് പരിശോധിച്ച…
Read Moreബിബിഎംപി യിലെ കോൺഗ്രസ് ഭരണം ഒരു വർഷം കൊണ്ട് ബെംഗളൂരുനെ എത്തിച്ചത് ഭരണനിർവഹണത്തിൽ ഏറ്റവും അവസാന സ്ഥാനത്ത്.
ബെംഗളൂരു : ഇന്ത്യയിലെ മികച്ച ഭരണ സംവിധാനമുള്ള നഗരമെന്ന ബഹുമതി പുണെയ്ക്ക്. ബെംഗളൂരു ആസ്ഥാനമായുള്ള സന്നദ്ധ സംഘടന ജനാഗ്രഹ സെന്റർ ഫോർ സിറ്റിസൺഷിപ്പ് ആൻഡ് ഡമോക്രസി സർവേയിൽ 2015ലും 2016ലും ഒന്നാമതായിരുന്ന തിരുവനന്തപുരം 2017 ൽ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കൊൽക്കത്തയാണു രണ്ടാംസ്ഥാനത്ത്. 23 നഗരങ്ങളിൽ നടത്തിയ സർവേയിൽ ബെംഗളൂരുവാണ് ഏറ്റവും പിന്നിൽ. കഴിഞ്ഞ തവണത്തെ 16–ാം റാങ്കിൽ നിന്നാണു ഐടി നഗരം പിന്നാക്കം പോയത്. ഭരണനയം, നിയമം, വിവിധ ഭരണസ്ഥാപനങ്ങളുടെ പ്രവർത്തനം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു സർവേ. ഇന്ത്യയിലെ ഭൂരിഭാഗം നഗരങ്ങളിലും വികസന പ്രവർത്തനങ്ങൾക്കു…
Read Moreരോഹിത് ശർമയുടേയും വാഷിങ്ടണ്‍ സുന്ദറിന്റെയും മികവിൽ ഇന്ത്യ ഫൈനലില്‍.
കൊളംബോ: ഹാട്രിക് വിജയത്തോടെ ഇന്ത്യന്‍ യുവനിര നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലിലേലക്കു കുതിച്ചു. തങ്ങളുടെ നാലാമത്തെയും അവസാനത്തെയും ലീഗ് മല്‍സരത്തില്‍ ബംഗ്ലാദേശിനെ 17 റണ്‍സിനാണ് ഇന്ത്യ മറികടന്നത്. ആദ്യം ബാറ്റ് വീശിയ ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കുകയായിരുന്നു. തുടര്‍ച്ചയായ മോശം പ്രകടനങ്ങളെത്തുടര്‍ന്ന് പഴികേട്ട ക്യാപ്റ്റന്‍ കൂടിയായ ഇന്ത്യന്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ (89) തകര്‍പ്പന്‍ ഇന്നിങ്സാണ് ഇന്ത്യക്കു കരുത്തേകിയത്. 61 പന്തില്‍ അഞ്ചു വീതം ബൗണ്ടറികളും സിക്സറുമടങ്ങിയതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. മറുപടിയില്‍ ബംഗ്ലാദേശ് പൊരുതി…
Read Moreസ്ത്രീ സുരക്ഷക്കായി ഒരു ചുവടു കൂടി;കേന്ദ്ര സർക്കാറിന്റെ നിർഭയ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിൽ 10000 ഇടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും
ബെംഗളൂരു : കേന്ദ്ര സർക്കാരിന്റെ നിർഭയ ഫണ്ട് ഉപയോഗിച്ച് നഗരത്തിലെ തിരക്കേറിയ ജംക്‌ഷനുകളിൽ 10000 സിസിടിവി ക്യാമറകൾ സ്ഥാപിക്കും. 667 കോടിരൂപ ചെലവഴിച്ചാണ് സുരക്ഷമിത്ര പദ്ധതിയിൽ ഉൾപ്പെടുത്തി ക്യാമറകൾ സ്ഥാപിക്കുന്നത്. പൊതുനിരത്തുകളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം സ്ത്രീകളെ ആക്രമിച്ചതിന് 2623 കേസുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തത്.
Read Moreഎസ് എസ് എൽ സി പരീക്ഷക്ക് പോകുന്ന കുട്ടികൾക്ക് സൗജന്യ യാത്ര.
ബെംഗളൂരു : എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കു കർണാടക ആർടിസി ബസുകളിൽ 23 മുതൽ ഏപ്രിൽ ആറുവരെ സൗജന്യയാത്ര അനുവദിച്ചു. താമസസ്ഥലം മുതൽ പരീക്ഷാകേന്ദ്രം വരെയുള്ള സൗജന്യയാത്രയ്ക്കു ഹാൾടിക്കറ്റ് കണ്ടക്ടറെ കാണിച്ചാൽ മതി. സിറ്റി, സബേർബൻ, ഓർഡിനറി, എക്സ്പ്രസ് ബസുകളിൽ ഈ സൗകര്യം ലഭിക്കുമെന്നു കെഎസ്ആർടിസി എംഡി ഉമാശങ്കർ അറിയിച്ചു.
Read More