വീണ്ടും റെക്കാർഡ് തിരുത്തി നമ്മ മെട്രോ;ഒരു മണിക്കൂറിൽ യാത്ര ചെയ്തത് നാൽപത്തയ്യായിരം പേർ!

ബെംഗളൂരു ∙ ഓഫിസ് സമയത്തെ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർ‍ഡിട്ട് നമ്മ മെട്രോ പർപ്പിൾലൈൻ. ഇന്നലെ രാവിലെ 9.30 മുതൽ 10.30 വരെ 44356 പേരാണു മൈസൂരു റോഡ്–ബയപ്പനഹള്ളി റൂട്ടിൽ (പർപ്പിൾലൈൻ) യാത്ര ചെയ്തത്. ഈ സമയത്തു മൂന്നര മിനിറ്റ് ഇടവേളയിൽ മൈസൂരു റോഡ്–ബയപ്പനഹള്ളി റൂട്ടിൽ 16 ട്രെയിനുകളും മജസ്റ്റിക്–ബയപ്പനഹള്ളി റൂട്ടിൽ അഞ്ചു ട്രെയിനുകളുമാണു സർവീസ് നടത്തിയത്.

  പെരുന്നാൾ ഉമ്മയോടൊപ്പം; 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി

രാവിലെ തിരക്കേറിയ ഒരുമണിക്കൂറിൽ നാൽപതിനായിരം പേർ യാത്ര ചെയ്തതായിരുന്നു ഈ റൂട്ടിലെ ഇതിനു മുൻപത്തെ റെക്കോർഡ്. മെട്രോയിൽ യാത്രക്കാർ കൂടിയതോടെ ഈ മാസം മൂന്നുമുതലാണ് ഓഫിസ് സമയങ്ങളിൽ മൂന്നര മിനിറ്റ് ഇടവേളയിൽ സർവീസ് തുടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; പ്രവാസികൾ ദുരിതത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts