മദ്യപാനികളുടെ മനസ്സിൽ “ഓൾഡ് മങ്ക് ” എന്ന റമ്മിനുള്ള സ്ഥാനം അനിർവജനീയമാണ്, പലരും മദ്യപാനം പഠിച്ചു തുടങ്ങിയത് ഈ ബ്രാന്റിൽ നിന്നാണ് പിന്നീട് അവർ വലിയ വലിയ കുടിയൻമാരായി മാറി, അവർക്കിടയിലെ ദു:ഖകരമായ വാർത്തയാണ് ഇനി പറയാൻ പോകുന്നത്.
ഓൾഡ് മങ്ക് റമ്മിന്റെ ഉപജ്ഞാതാവ് ശ്രീ കപിൽ മോഹൻ 88 വയസിൽ ഗാസിയാബാദിലുള്ള സ്വവസതിയിൽ നിര്യാതനായി, ഹൃദയാഘാതമായിരുന്നു മരണ കാരണം.
1954 ഡിസംബർ 19 നാണ് കരസേനയിൽ മുൻ ബ്രഗേഡിയറായിരുന്ന കപിൽ മോഹൻ ഓൾഡ് മങ്ക് പുറത്തിറക്കുന്നത്, കുറഞ്ഞ കാലം കൊണ്ടു തന്നെ ” പഴയ മുനി “മദ്യപൻമാർക്കിടയിൽ താരമായി, കുറഞ്ഞ വില തന്നെ പ്രധാന കാരണം.
ഏഷ്യയിലെ തന്നെ പ്രധാന മദ്യ നിർമാണ കമ്പനിയായ മോഹൻ മീക്കിൻസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു. ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് കാരണമായി കുപ്രസിദ്ധനായ ജനറൽ ഡയറിന്റെ പിതാവായിരുന്ന എഡ്വേർഡ് ഡയർ സ്ഥാപിച്ച മദ്യകമ്പനി 1976 ൽ കപിൽ മോഹൻ ഏറ്റെടുക്കുകയായിരുന്നു. ഇന്ന് 400 കോടി വറ്റു വരവുള്ള കമ്പനിയാണ്.
ആർതോസ് ബ്രൂവെറി ലിമിറ്റെഡ്, മോഹൻ റോക്ക്സ് സ്പ്രിംഗ് വാട്ടർ ബ്രൂവെറീസ് ലിമിറ്റഡ് എന്നീ മദ്യ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു.2010 ൽ രാജ്യം പദ്മ ശ്രീ നൽകി ആദരിച്ചു.പുഷ്പയാണ് ഭാര്യ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.