മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടുന്നതിനെതിരെ ബിബിഎംപി ഹർജിയിൽ സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

ബെംഗളൂരു : മഹാലക്ഷ്മിപുരത്ത് മാലിന്യം തള്ളുന്ന സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ബിബിഎംപി സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് പ്രതികരണം തേടി. 2020 ഫെബ്രുവരി 19, 2021 മാർച്ച് 17 തീയതികളിൽ പുറപ്പെടുവിച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസുമാരായ വിനീത് ശരൺ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സർക്കാരിനും മറ്റുള്ളവർക്കും നോട്ടീസ് അയച്ചു. സുപ്രീം കോടതി പ്രതികരണം തേടുകയും ചെയ്തു. . സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് സമ്മതപത്രം വാങ്ങുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഷെഡ്യൂൾ…

Read More

ഗൗരി ലങ്കേഷ് വധക്കേസ്: സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ (കെ.സി.ഒ.സി.എ) വകുപ്പുകൾ ശെരിവെച്ച് സുപ്രിം കോടതി

ബെംഗളൂരു: കർണാടക സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ (കെ.സി.ഒ.സി.എ) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ പ്രതിക്കെതിരായി സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിയ കർണാടക ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി വ്യാഴാഴ്ച റദ്ദാക്കി. ഈ വർഷം ഏപ്രിൽ 22 ന് ഹൈക്കോടതി വിധിക്കെതിരായി കർണാടകയും  ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷും സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് എ എം ഖാൻ വിൽക്കർ അധ്യക്ഷനായ ബെഞ്ച് അനുവദിക്കുകയായിരുന്നു. കേസിലെ പ്രതിയായ മോഹൻ നായക്കിനെതിരായി  കർണാടക സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ (കെ.സി.ഒ.സി.എ) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയ 2018…

Read More

കൊലപാതക കേസിൽ മുൻ മന്ത്രി വിനയ് കുൽക്കർണിക്ക് ജാമ്യം

ബെംഗളൂരു: ധാർവാഡ് ജില്ലയിലെ ബി.ജെ.പി. നേതാവ് യോഗേഷ് ഗൗഡയുടെ കൊലപാതകത്തിൽ പോലീസ് അറസ്റ്റ് ചെയ്ത മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വിനയ് കുൽക്കർണിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ധാർവാഡ് ജില്ലയിൽ പ്രവേശിക്കാനുള്ള അനുമതിയില്ല. അതോടൊപ്പം, വിചാരണയിലോ അന്വേഷണത്തിലോ യാതൊരുവിധ ഇടപെടലും പാടില്ല, കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, അതോടൊപ്പം രണ്ടാഴ്ച കൂടുമ്പോൾ സി.ബി.ഐ.ക്ക്‌ മുമ്പാകെ ഹാജരാകണം എന്നീ വ്യവസ്ഥകളിൽ ആണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് യു.യു. ലളിത്, അജയ് റസ്‌തോഗി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2020 നവംബർ അഞ്ചിന് ധാർവാഡിലെ…

Read More

ദേശീയപാതയോരത്തെ കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി.

ന്യൂഡല്‍ഹി: ദേശീയപാതയോരത്തെ കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. പഞ്ചായത്തുകളിൽ മദ്യശാലാ നിരോധനത്തിന് ഇളവ് നൽകാമെന്ന വിധിയിൽ കള്ളുഷാപ്പുകളും ഉൾപ്പെടുമെന്നും കോടതി വ്യക്തമാക്കി. ദേശീയ സംസ്ഥാന പാതയോരത്ത് മദ്യശാലകൾക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിൽ നേരത്തെ സുപ്രീംകോടതി ഇളവ് നൽകിയിരുന്നു. ഇതിൽ കള്ളുഷാപ്പുകളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. മുനിസിപ്പാലിറ്റികൾക്കൊപ്പം പഞ്ചായത്തുകളിലെ നഗരമേഖലകളിൽ മദ്യശാലകൾക്ക് നൽകിയ ഇളവ് കള്ളുഷാപ്പുകൾക്കും ബാധകമാണെന്ന് കോടതി വ്യക്തമാക്കി. നിലവിൽ പൂട്ടികിടക്കുന്ന 620 കള്ളുഷാപ്പുകളില്‍ ഏതൊക്കെ തുറക്കാമെന്നു സര്‍ക്കാരിന് തീരുമാനിക്കാം. നേരത്തെപുറപ്പെടുവിച്ച  ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് കോടതിയുടെ പുതിയ…

Read More
Click Here to Follow Us