ബെംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2022 സീസണിന്റെ ക്യാപ്റ്റനായി ശ്രേയസ് അയ്യരെ നിയമിച്ചതായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ബുധനാഴ്ച സ്ഥിരീകരിച്ചു. കെകെആറിന്റെ ക്യാപ്റ്റൻസി സ്വീകരിച്ചുകൊണ്ട് ശ്രേയസ് അയ്യർ “കെകെആർ പോലെയുള്ള ഒരു ടീമിനെ നയിക്കാൻ അവസരം ലഭിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. ഐപിഎൽ ഒരു ടൂർണമെന്റ് എന്ന നിലയിൽ വിവിധ രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള മികച്ച കളിക്കാരെ ഒരുമിച്ച് കൊണ്ടുവരുന്നു, ഈ മഹത്തായ ടീമിനെ നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. “ഈ ടീമിനെ നയിക്കാൻ എനിക്ക് അവസരം തന്നതിന് കെകെആർ-ന്റെ ഉടമകൾക്കും…
Read MoreCategory: SPORTS
ബെംഗളൂരുവിൽ പുതിയ ദേശീയ ക്രിക്കറ്റ് അക്കാദമി പണികൾ ആരംഭിച്ചു
ബെംഗളൂരു : പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരുൾപ്പെടെയുള്ള ബിസിസിഐ അംഗങ്ങൾക്കൊപ്പം രാജ്യത്തിന്റെ പുതിയ ദേശീയ ക്രിക്കറ്റ് അക്കാദമി സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടത്തി. 99 വർഷത്തെ പാട്ടത്തിനാണ് ബിസിസിഐ ഭൂമി ഏറ്റെടുത്തിരിക്കുന്നത്. “പുതിയ ദേശീയ ക്രിക്കറ്റ് അക്കാദമി ഇന്ന് മുതൽ ആരംഭിക്കുന്നു .. ഇന്ന് ബെംഗളൂരുവിൽ പുതിയ സ്ഥലത്തിന് തറക്കല്ലിട്ടു,” ഗാംഗുലി ട്വീറ്റ് ചെയ്യുകയും ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു. The new National cricket Academy starts from today ..laid the foundation stone of the new…
Read Moreഈസ്റ്റ് ബംഗാളിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് ഒരു ഗോൾ ജയം.
ബംബോലിം: ഐഎസ്എല്ലിലെ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിൻ്റെ ജയം. കൊൽക്കത്തക്കാരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇവാൻ വുകോമാനോവിചിന്റെ ടീം മറികടന്നത്. ഇതോടെ ആറാമതായിരുന്ന ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്ക് കയറി. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ കോര്‍ണറില്‍ നിന്ന് എനെസ് സിപോവിച്ചാണ്ബ്ലാ സ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചത്. 15 കളികളിൽ 26 പോയന്റുള്ള ബ്ലാസ്റ്റേഴ്സും 14 മത്സരങ്ങളിൽ 26 പോയന്റുള്ള എ.ടി.കെ മോഹൻ ബഗാനും തുല്യപോയന്റാണെങ്കിലും ഗോൾശരാശരിയുടെ മുൻതൂക്കം കൊൽക്കത്ത ടീമിനാണ്. ഹൈദരാബാദ് എഫ്.സിയാണ് (16 കളികളിൽ 29 പോയന്റ്)…
Read Moreഐപിഎല്‍ മെഗാതാര ലേലം അവസാനിച്ചു; ശ്രീശാന്തിന് നിരാശ.
ബെംഗളൂരു: തിരിച്ചുവരവ് കാത്തിരുന്ന എസ്. ശ്രീശാന്തിന് നിരാശ. രണ്ട് ദിവസം നീണ്ടുനിന്ന ഐപിഎല്‍ മെഗാതാരലേലം ബെംഗളൂരുവില്‍ സമാപിച്ചെങ്കിലും ലേലത്തിൽ മലയാളിതാരം എസ് ശ്രീശാന്തിന് ഒരു ടീമിലും ഇടം നേടാനായില്ല. ഐപിഎൽ താര ലേലത്തിൽ ഒരു ടീമുകളും സ്വന്തമാക്കാതിരുന്ന അതേ ദിവസം തന്നെ തനിക്കു നൽകിയ പിന്തുണയ്ക്കു അദ്ദേഹം ട്വിറ്റ് ചെയ്തു. 50 ലക്ഷം അടിസ്ഥാന വിലയില്‍ മെഗാ ലേലത്തിലേക്കെത്തിയ ശ്രീശാന്തിനെ വാങ്ങാന്‍ ആരും തയ്യാറാകാതിരുന്നതോടെ താരം അണ്‍സോള്‍ഡായിരിക്കുകയാണ്. ലേലത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ശ്രീശാന്തിന്റെ പേര് രണ്ടു ദിവസത്തെയും ലേലത്തിനുള്ള പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചില്ല. കൂടാതെ വെറ്ററന്‍ താരത്തിന്റെ…
Read Moreഐപിഎൽ മെഗാലേലം; ടീമുകൾ ഇതുവരെ സ്വന്തമാക്കിയ താരങ്ങളെ അറിയാം.
ബെംഗളൂരു: ഐപിഎൽ മെഗാ താരലേലത്തിന്റെ ആദ്യ ദിവസം കഴിയുമ്പോൾ ആരെല്ലാം എതെല്ലാം ടീമുകളിലാണെന്ന് നോക്കാം. 1 – മുംബൈ ഇന്ത്യൻസ് രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, കെയ്റൻ പൊള്ളാർഡ് (നിലനിർത്തിയവർ). വാങ്ങിയവർ– ഇഷൻ കിഷൻ, ഡെവാൾഡ് ബ്രെവിസ്, ബേസിൽ തമ്പി, മുരുഗൻ അശ്വിൻ. ആകെ താരങ്ങൾ–8 , ബാക്കി തുക– 27.85 കോടി 2 – ചെന്നൈ സൂപ്പർ കിങ്സ് രവീന്ദ്ര ജഡേജ, മഹേന്ദ്രസിങ് ധോണി (ക്യാപ്റ്റൻ), മോയിൻ അലി, ഋതുരാജ് ഗെയ്‌ക്വാദ് (നിലനിർത്തിയവർ). വാങ്ങിയവർ– ഡ്വെയ്ൻ ബ്രാവോ, അമ്പാട്ടി…
Read Moreഐ.പി.എൽ.മെഗാ താരലേലം നിർത്തിവച്ചു.
ബെംഗളൂരു: ഐപിഎല്‍ മെഗാതാരലേലം താൽക്കാലികമായി നിർത്തിവച്ചു. ലേലം നിയന്ത്രിക്കുന്ന അവതാരകന്‍ ഹ്യൂ എഡ്‌മിഡ്‌സ് ബോധംകെട്ടുവീണതിനാലാണ് ഇത്. ലേലം പുരോഗമിക്കുന്നതിനിടെ വേദിയില്‍ ഇദ്ദേഹം ബോധംകെടുകയായിരുന്നു. ഉച്ചഭക്ഷണത്തിന് നിർത്തിയതാണ് എന്നാണ് വിശദീകരണം. നഗരത്തിലെ ഐ.ടി.സി ഗാർഡേനിയ എന്ന പഞ്ച നക്ഷത്ര ഹോട്ടലിൽ വച്ച് നടക്കുന്ന ലേലം ഉച്ചക്ക് ശേഷം മൂന്നരക്ക് വീണ്ടും പുനരാരംഭിക്കും. അതേ സമയം മലയാളി താരം ദേവ്ദത്ത് പടിക്കലിനെ ലേലത്തിൽ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. പടിക്കലിനായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് ആദ്യ റൗണ്ടില്‍ വാശിയോടെ ലേലം വിളിച്ചത്. എന്നാൽ പടിക്കലിന്‍റെ മൂല്യം…
Read Moreഐപിഎൽ മെഗാ ലേലം ഇന്നും നാളെയും ബെംഗളൂരുവിൽ
ബെംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിലേക്കുള്ള മെഗാ താര ലേലം ഫെബ്രുവരി 12,13 തിയ്യതികളിലായി നടക്കും. ബെംഗളൂരുവിലെ ഐടിസി ഗാർഡേനിയയിൽ വെച്ച് ഉച്ചക്ക് 12 മണി മുതലാണ് താരലേലം. പുതിയ ടീമുകളായ ലക്‌നൗവും അഹമ്മദാബാദും ഉൾപ്പടെ ആകയുള്ള 10 ടീമുകളുടെ പ്രതിനിധികളാണ് ലേലത്തിൽ പങ്കെടുക്കുക. രജിസ്റ്റർ ചെയ്ത 1,214 താരങ്ങളിൽ 590 പേരെയാണ് ബിസിസിഐ ചുരുക്ക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 590 താരങ്ങളിൽ 228 പേർ ദേശീയ ടീം അംഗങ്ങളും 355 പേർ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത താരങ്ങളുമാണ്. അസോസിയേറ്റ്…
Read Moreഅണ്ടർ 19 ലോകകപ്പ് ഫൈനൽ; ഇന്ത്യൻ ടീമിന് ‘ആശംസകൾ’ നേർന്ന് വിരാട് കോലി
ന്യൂഡൽഹി: സീനിയർ ടീം ബാറ്റർ വിരാട് കോലി ശനിയാഴ്ച അണ്ടർ 19 ലോകകപ്പ് ഫൈനലിൽ എത്തിയ ഇന്ത്യൻ ടീമിന് ‘ആശംസകൾ’ നേർന്നു. ശനിയാഴ്ച ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന ഐസിസി അണ്ടർ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ടൂർണമെന്റിൽ തോൽവി അറിയാതെയാണ് ഇരു ടീമുകളും നിലയുറപ്പിച്ചത്. തന്റെ ട്വിറ്ററിൽ, “ലോകകപ്പ് ഫൈനലിന് ഞങ്ങളുടെ U-19 ആൺകുട്ടികൾക്ക് ആശംസകൾ” എന്ന് വിരാട് കുറിച്ചു. Best wishes to our U-19 boys for the World Cup…
Read Moreസാനിയ മിർസ വിരമിക്കുന്നു
ന്യൂ ഡൽഹി: ഇന്ത്യൻ ടെന്നീസ് തരാം സാനിയ മിർസ വിരമിക്കുന്നു. ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിൽ ആദ്യ റൗണ്ടിൽ തോറ്റതിന് പിന്നാലേയാണ് താരം വിരമിക്കുന്നതായി അറിയിച്ചത്. 35 കാരിയായ സാനിയ ലോകത്തിലെ ഒന്നാം നമ്പർ ഡബിൾസ് താരമാണ്. ‘ചില കാര്യങ്ങൾ ഈ തീരുമാനത്തിനു പിന്നിലുണ്ട്. ഏറെ യാത്ര ചെയ്യുന്നതിനാൽ മൂന്ന് വയസ്സുകാരനായ എൻ്റെ മകനെ ശ്രദ്ധിക്കാൻ എനിക്ക് സാധിക്കുന്നില്ല. ശരീരം തളരുകയാണ്. കാൽമുട്ടിന് നല്ല വേദനയുണ്ട്. പ്രായം ഏറി വരുന്നു. മാത്രമല്ല, പഴയ ഊർജം ഇപ്പോൾ ഇല്ല. പഴയതുപോലെ ആസ്വദിക്കാനാവുന്നില്ല.’- സാനിയ പറഞ്ഞു.
Read Moreബാംഗ്ലൂർ മലയാളീ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരം ജനുവരി 30 ആം തിയതി; ടീം രെജിസ്ട്രേഷൻ ആരംഭിച്ചു.
ബെംഗളൂരു: കഴിഞ്ഞ രണ്ടു വർഷത്തോളമായി ബെംഗളൂരു നഗരത്തിലെ മലയാളികൾക്കിടയിൽ പ്രവർത്തിച്ചു വരുന്ന ബാംഗ്ലൂർ മലയാളി സ്പോർട്സ് ക്ലബ്ബിന്റെ (ബി.എം.എസ്.സി) രണ്ടാമത് ക്രിക്കറ്റ് മത്സരം ഈ മാസം (ജനുവരി) 30 ആം തിയതി ബെംഗളൂരുവിലെ കുഡ്‌ലു ഗേറ്റിലുള്ള ഇഖ്‌റ ഗെയിംസ് വില്ലജ് എന്ന ഗ്രൗണ്ടിൽ വെച്ച് നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. ഒന്നാം സമ്മാനമായി ട്രോഫിയും അതോടൊപ്പം 15000/- രൂപ ക്യാഷ് പ്രൈസും, രണ്ടാം സമ്മാനമായി ട്രോഫിയും 7000/- രൂപ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ബെസ്റ് ബാറ്റ്സ്മാൻ, ബെസ്റ് ബൗളർ, ബെസ്റ് വിക്കറ്റ് കീപ്പർ,…
Read More