ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു

ബെംഗളൂരു: ദക്ഷിണാഫ്രിക്കയിൽ നിന്ന് ബെന്നാർഘട്ട ജൈവ പാർക്കിൽ എത്തിച്ച നാല് ചീറ്റകളെ ജൂൺ നാല് മുതൽ പൊതുജനങ്ങൾക്ക് കാണാനായി പ്രദർശിപ്പിക്കും. മൃഗങ്ങളുടെ ക്വാറന്റൈൻ കാലാവധി വിജയകരമായി പൂർത്തിയായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഇതുസംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡനുമായി പ്രത്യേക യോഗം ചേർന്നതായും, ചീറ്റകളെ പുതുതായി സജ്ജീകരിച്ച പ്രദർശന മേഖലയിലേക്ക് മാറ്റാൻ തീരുമാനിച്ചതായും വനംവകുപ്പ് മന്ത്രി ഈശ്വർ ഖണ്ഡ്രെ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ക്വാറന്റൈൻ കാലയളവിൽ പൂർണ്ണ ആരോഗ്യവതികളായിരുന്ന ചീറ്റകളെ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ അനുവദിച്ച ശേഷമായിരിക്കും സന്ദർശകർക്കായി തുറന്നുകൊടുക്കുക.

Read More

പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു

കാസര്‍കോട്: സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി എം ആര്‍ഷോയും എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ചയാണ് വിവാഹം. എറണാകുളം മഹാരാജാസ് കോളേജിലെ ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു ആര്‍ഷോ. കാസര്‍കേട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയാണ്.

Read More

റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം, മാതാപിതാക്കൾക്ക് ഗുരുതരം

കണ്ണൂർ: മയ്യിൽ പാവന്നൂർ കടവിൽ റോഡരികിൽ സ്കൂട്ടർ നിർത്തി നിൽക്കുകയായിരുന്ന കുടുംബത്തിലേക്ക് മിനി ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. അപകടത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. പാവന്നൂർ കടവ് എടത്തിലേക്കണ്ടി ഹൗസിൽ പി. കെ. സാജിദിന്റെയും എ.കെ. മൈമൂനത്തിന്റെയും മകൾ തഷ്രീഫ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സാജിദും മൈമൂനത്തും കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി 8.20 ഓടെ പാവന്നൂർ കടവിലായിരുന്നു നാടിനെ നടുക്കിയ ദാരുണ അപകടം സംഭവിച്ചത്. കുടുംബം സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ…

Read More

നടൻ അജിത്കുമാറിന്റെ അമ്മ മരിച്ചു

തമിഴ് സൂപ്പർതാരം അജിത്കുമാറിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അവർ കുറച്ചുനാളായി ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ് സിനിമാ ലോകവും ആരാധകരും അതീവ ദുഃഖത്തോടെയാണ് ഈ വാർത്തയെ സ്വീകരിച്ചത്. തമിഴിലെ വിവിധ മാധ്യമങ്ങൾ ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ദുബായിൽ കാർ റേസിംഗുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്ന അജിത് കുമാർ അമ്മയുടെ അവസാന ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ഉടൻ തന്നെ ചെന്നൈയിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈ പാലവാക്കത്തുള്ള താരത്തിന്റെ വസതിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുകയെന്നും വിവരങ്ങളുണ്ട്.…

Read More

കാരുണ്യത്തിന് പിന്നിലെ ക്രൂരത; വർഷങ്ങളായി ഒപ്പം താമസിപ്പിച്ച സുഹൃത്തിന്റെ 35 ലക്ഷത്തിന്റെ സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ പിടിയിൽ

ബെംഗളൂരു: രാജരാജേശ്വരി നഗറിലെ ബി.ഇ.എം.എൽ ലേഔട്ടിൽ വർഷങ്ങളായി ഒപ്പം താമസിച്ചിരുന്ന സുഹൃത്തിന്റെ ലക്ഷക്കണക്കിന് രൂപ വിലവരുന്ന സ്വർണാഭരണങ്ങളും പണവും കവർന്ന ദമ്പതികൾ പോലീസിന്റെ പിടിയിലായി. ഗണേഷ് (52), ശർമ്മിള (50) എന്നിവരെയാണ് രാജരാജേശ്വരി നഗർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 35 ലക്ഷം രൂപ വിലമതിക്കുന്ന 232 ഗ്രാം സ്വർണാഭരണങ്ങൾ പോലീസ് കണ്ടെടുത്തു. കാഴ്ചശക്തിക്ക് തകരാറുള്ള പത്മജ റാവു എന്ന സ്ത്രീയുടെ പരാതിയിലാണ് അറസ്റ്റ്. വർഷങ്ങൾക്ക് മുൻപ് ഭർത്താവ് ഉപേക്ഷിച്ച പത്മജ, ആദ്യം മകളോടൊപ്പമാണ് താമസിച്ചിരുന്നത്. ശേഷമാണ് 2019-ൽ ഇവർ സുഹൃത്തായ ശർമ്മിളയുടെ…

Read More

സംസ്ഥാനത്തെ ഗവ. കോളേജുകളിൽ ഈ കോഴ്സുകൾക്ക് പ്രിയമേറുന്നു; കൂടുതൽ സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കാൻ തീരുമാനം

ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ കോളേജുകളിലെ പ്രവേശന രീതികൾ വിലയിരുത്തുമ്പോൾ ഈ വർഷം വിദ്യാർത്ഥികൾക്കിടയിൽ ബി.സി.എ, ബി.ബി.എ കോഴ്സുകൾക്ക് വൻ ഡിമാൻഡ്. വിദ്യാർത്ഥികളുടെ വർദ്ധിച്ചുവരുന്ന താല്പര്യം കണക്കിലെടുത്ത് 26 സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജുകളിൽ പുതുതായി ബി.ബി.എ, ബി.സി.എ പ്രോഗ്രാമുകൾ ആരംഭിക്കാൻ കോളേജ് വിദ്യാഭ്യാസ കമ്മീഷണറേറ്റ് തീരുമാനിച്ചു. പുതിയ കോഴ്സുകൾ തുടങ്ങാൻ അനുമതി തേടിയ കോളേജുകളിൽ ഭൂരിഭാഗവും ധാർവാഡ്, കലബുറഗി മേഖലകളിൽ നിന്നുള്ളവയാണ്. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (എ.ഐ.സി.ടി.ഇ) അംഗീകാരം ലഭിച്ച ശേഷമേ ഈ കോഴ്സുകൾ ഔദ്യോഗികമായി ആരംഭിക്കൂ എന്ന് വകുപ്പ്…

Read More

ബെംഗളൂരുവിലെ സ്കൂളിൽ വൻ തീപിടുത്തം; കുട്ടികളെയും മാതാപിതാക്കളെയും ഒഴുപ്പിക്കുന്നു

ബെംഗളൂരു: ബെംഗളൂരു നാഗദേവനഹള്ളിയിലെ കൗസല്യ സ്കൂളിൽ വൻ തീപിടുത്തം. സ്കൂളിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്ത പി.ടി.എ യോഗം നടന്നുകൊണ്ടിരിക്കെയാണ് സംഭവം. ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തമാണ് ഒഴിവായത്. സ്കൂൾ കെട്ടിടത്തിൽ നിന്നും പെട്ടെന്ന് പുക ഉയരുന്നത് കണ്ടയുടൻ തന്നെ യോഗത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന രക്ഷിതാക്കളെയും കുട്ടികളെയും സുരക്ഷിതമായി പുറത്തേക്ക് മാറ്റി. അപകടത്തിൽ ആർക്കും പരിക്കേൽക്കുകയോ ആളപായം സംഭവിക്കുകയോ ചെയ്തിട്ടില്ല. വൈദ്യുത ലൈനിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്ന് യൂണിറ്റ് അഗ്നിശമന സേന…

Read More

തിയതി തീരുമാനിച്ചു: ഈ ദിവസം സത്യപ്രതിജ്ഞ ചെയ്ത് കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേൽക്കും

ബെംഗളൂരു: കർണാടക സർക്കാരിൽ നേതൃമാറ്റത്തിൽ ഒടുവിൽ തീരുമാനമായി. രാജിവെച്ച സിദ്ദരാമയ്യക്ക് പകരക്കാരനായി നിലവിലെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ മുഖ്യമന്ത്രിയായി അധികാരമേൽക്കും. കോൺഗ്രസ് ഹൈക്കമാൻ്റുമായി ഇരുനേതാക്കളും നടത്തിയ ചർച്ചയിലാണ് തീരുമാനം. ജൂൺ മൂന്നിന് ഡികെ ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാളെ വൈകുന്നേരം 4 മണിക്ക് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും. ഈ യോഗത്തിൽ ഡികെ ശിവകുമാറിനെ ഔദ്യോഗികമായി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കും. തുടർന്ന് അദ്ദേഹം ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ഭരണമാറ്റത്തിന്റെ ഭാഗമായി സിദ്ധരാമയ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക്…

Read More

ഈ ഞായറാഴ്ച ബെംഗളൂരു നമ്മ മെട്രോയിൽ സൗജന്യ യാത്ര

ബെംഗളൂരു: ഐ.പി.എൽ കലാശപ്പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർ.സി.ബി) മത്സരിക്കുന്ന ഈ ഞായറാഴ്ച നഗരവാസികൾക്കായി നമ്മ മെട്രോയിൽ സൗജന്യ യാത്രാ സൗകര്യം പ്രഖ്യാപിച്ചു. ഐ.പി.എൽ ഫൈനലിനോടനുബന്ധിച്ച് ക്രിക്കറ്റ് ആരാധകർക്ക് പ്രോത്സാഹനമേകുന്നതിനായാണ് മെട്രോയുടെ എല്ലാ ലൈനുകളിലും ഈ പ്രത്യേക ഓഫർ ഏർപ്പെടുത്തിയിരിക്കുന്നത്. മെട്രോ യാത്രക്കാർക്ക് ‘കൺഫേം ടിക്കറ്റ്’ (ConfirmTkt) ആപ്പ് വഴി നേരിട്ട് ഈ സൗജന്യ യാത്ര ബുക്ക് ചെയ്യാവുന്നതാണ്. പരമാവധി 100 രൂപ വരെയുള്ള രണ്ട് യാത്രകളാണ് ഒരു വ്യക്തിക്ക് ഇത്തരത്തിൽ സൗജന്യമായി ലഭിക്കുക. ഫൈനൽ മത്സരത്തിന്റെ ആവേശം നഗരത്തിൽ നിറഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിൽ, ആരാധകർക്ക്…

Read More

കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം

ബെംഗളൂരു: നഗരത്തിലെ കച്ചരകനഹള്ളിയിൽ വാഹനാപകടത്തെത്തുടർന്നുണ്ടായ തർക്കത്തിൽ 18 വയസ്സുകാരനായ ഡെലിവറി ഏജന്റിന് നേരെ ക്രൂരമായ അക്രമം. ആക്രമണത്തിൽ യുവാവിന്റെ ഇടത് തോളെല്ല് തകരുകയും വയറിന് ഗുരുതരമായി കുത്തേൽക്കുകയും ചെയ്തു. പില്ലണ്ണ ഗാർഡൻ സ്വദേശിയായ പ്രദീഷ് കെ എന്ന യുവാവാണ് അതിക്രമത്തിന് ഇരയായത്. മേയ് 24-ന് രാവിലെ 7.20ഓടെ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച ശേഷം സ്കൂട്ടറിൽ ജോലിക്ക് പോവുകയായിരുന്ന പ്രദീഷിന്റെ വാഹനത്തിന് പുറകിൽ അമിതവേഗതയിലെത്തിയ മാരുതി സുസുക്കി കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തമായ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ പ്രദീഷ് ഭാഗികമായി…

Read More