ആട്ടിറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ബീഫ് വിളമ്പി: ബെംഗളൂരുവിൽ രണ്ട് മലയാളി ഹോട്ടൽ ഉടമകൾ അറസ്റ്റിൽ

ബെംഗളൂരു: ഉപഭോക്താക്കൾക്ക് ആട്ടിറച്ചിയാണെന്ന് (മട്ടൺ) തെറ്റിദ്ധരിപ്പിച്ച് ബീഫ് വിളമ്പിയ സംഭവത്തിൽ ബെംഗളൂരുവിൽ രണ്ട് ഹോട്ടൽ ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു. കേരള സ്വദേശികളായ ജിജു അലക്‌സാണ്ടർ, ഷിബു കെ.ബി. എന്നിവരാണ് പിടിയിലായത്. ബെംഗളൂരു ബ്യാരതി ഗ്രാമത്തിലെ വാടകവീട്ടിൽ താമസിക്കുന്ന ഇവർ ബൊമ്മനഹള്ളിയിലെ ‘ഐസി ഹബ് കായലോരം’ റസ്റ്റോറന്റിന്റെ ഉടമകളാണ്. കേസിലെ മറ്റൊരു പങ്കാളിയായ അഭിലാഷ് നിലവിൽ ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. കായലോരം റസ്റ്റോറന്റിൽ മട്ടൺ വിഭവങ്ങൾക്ക് പകരം ബീഫ് വിളമ്പുന്നുണ്ടെന്ന് കാണിച്ച് ഉപഭോക്താക്കളിൽ നിന്ന് പോലീസിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. റസ്റ്റോറന്റിന്റെ…

Read More

സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

ബെംഗളൂരു: ജൈവവൈവിധ്യ സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി കർണാടകയ്ക്ക് ഇനി പുതിയ സംസ്ഥാന പ്രാണിയും സംസ്ഥാന തവളയും. ‘തുഡവെ ജേൻ’ (Apis cerana) എന്ന തേനീച്ച വർഗ്ഗത്തെ സംസ്ഥാന പ്രാണിയായും, ‘മലബാർ മരത്തവളയെ’ (Pedostibes tuberculosus) സംസ്ഥാന തവളയായും ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു. വിദഗ്ദ്ധ സമിതിയുടെ ശുപാർശ ലഭിച്ച് ആറ് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ നിർണായക തീരുമാനം വരുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഏതാനും ദിവസങ്ങൾക്കകം പുറത്തിറങ്ങുമെന്ന് വനം-പരിസ്ഥിതി മന്ത്രി ഈശ്വർ ഖണ്ഡ്രെ വ്യക്തമാക്കി. വിധാൻ സൗധയിൽ നടന്ന…

Read More

അമിത വാടക, ഗതാഗതക്കുരുക്ക് ഓർക്കുമ്പോൾ ശപിക്കുമെങ്കിലും പ്രിയം; ബെംഗളൂരുവിനെ വിട്ടുപോകാൻ മടിക്കുന്ന രഹസ്യമെന്ത്? സിലിക്കൺ സിറ്റിയുടെ ‘മാജിക്’ വിവരിച്ച് യുവാവ്

building

ബെംഗളൂരു: ഗതാഗതക്കുരുക്കും അമിതമായ വീട്ടുവാടകയും ഏകാന്തതയും കൊണ്ട് വീർപ്പുമുട്ടുമ്പോഴും, ഐടി നഗരമായ ബെംഗളൂരുവിനെ ഉപേക്ഷിക്കാൻ ആളുകൾ തയ്യാറാകാത്തത് എന്തുകൊണ്ടെന്ന ചോദ്യവുമായി ബീഹാർ സ്വദേശിയായ യുവാവ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. നഗരജീവിതത്തിലെ പ്രതിസന്ധികൾക്കിടയിലും ആളുകളെ ബെംഗളൂരുവിലേക്ക് അടുപ്പിച്ചു നിർത്തുന്ന ഘടകങ്ങളെക്കുറിച്ചുള്ള യുവാവിന്റെ തുറന്നുപറച്ചിൽ ഇന്റർനെറ്റിൽ പുതിയൊരു ചർച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ അങ്കിത് എന്ന ചെറുപ്പക്കാരനാണ് തന്റെ ബെംഗളൂരു ജീവിതാനുഭവങ്ങൾ പങ്കുവെച്ചത്. “ഇതാണ് ബെംഗളൂരു.. ആളുകൾ ജോലി തേടി ഇവിടേക്ക് വരും, എന്നാൽ ഒരിക്കൽ എത്തിക്കഴിഞ്ഞാൽ പിന്നെ ഇവിടം വിട്ടുപോകാൻ അവർക്ക് കഴിയില്ല. കടുത്ത…

Read More

ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2

ബെംഗളൂരു: വിമാനത്താവളങ്ങളിലെ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്‌പ്ലേ സ്ക്രീനുകളിൽ സാധാരണയായി കാണാറുള്ള ‘ഓൺ ടൈം’, ‘ഡിലെയ്ഡ്’, ‘ബോർഡിംഗ്’ തുടങ്ങിയ പതിവ് അറിയിപ്പുകൾക്ക് പകരം യാത്രക്കാരെ ആകർഷിക്കുന്ന വേറിട്ട സന്ദേശങ്ങളുമായി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2. യാത്ര പുറപ്പെടുന്നവർക്കായുള്ള ഡിപ്പാർച്ചർ ലോഞ്ചിലെ സ്ക്രീനുകളിലാണ് “യാത്രയ്ക്ക് മുൻപ് ലഘുഭക്ഷണം കഴിക്കൂ”, “ആർട്ട് ഗാലറി സന്ദർശിക്കൂ”, “ഷോപ്പ് ചെയ്യൂ, നടക്കൂ, പുഞ്ചിരിക്കൂ” തുടങ്ങിയ കൗതുകമുണർത്തുന്ന സന്ദേശങ്ങൾ പ്രത്യക്ഷപ്പെടുന്നത്. നഗരത്തിന്റെ തനതായ നവീകരണ ശൈലിയും സർഗ്ഗാത്മകതയും ഒത്തുചേരുന്ന ഈ പുതിയ മാറ്റം യാത്രക്കാരിൽ ഒരേസമയം അത്ഭുതവും സന്തോഷവും ഉളവാക്കുന്നുണ്ട്.…

Read More

പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനെതിരെ കോറമംഗലയിൽ ജനകീയ പ്രതിരോധം; മാതൃകയായി പ്രദേശവാസികൾ

ബെംഗളൂരു: തെരുവുകളിലെ മാലിന്യ നിക്ഷേപത്തിനും പൊതു ഡസ്റ്റ്ബിന്നുകളുടെ അഭാവത്തിനുമെതിരെ ജനകീയ കൂട്ടായ്മയുമായി കൊരമംഗലയിലെ പ്രദേശവാസികൾ. അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളിൽ മനംമടുത്ത്, സ്വന്തം ചെലവിൽ പ്രദേശത്തെ തെരുവുകൾ വൃത്തിയാക്കാനും ഡസ്റ്റ്ബിന്നുകൾ സ്ഥാപിക്കാനും മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഇവിടുത്തെ ഒരുപറ്റം ആളുകൾ. സിദ്ധാർത്ഥ് ഡയാലാനി ഉൾപ്പെടെയുള്ള പ്രദേശവാസികളുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ കൊരമംഗലയുടെ പല ഭാഗങ്ങളുടെയും മുഖച്ഛായ മാറ്റിമറിച്ചു കഴിഞ്ഞു. പ്രദേശത്തെ നാല് പ്രധാന തെരുവുകളിലായി നിരവധി ഡസ്റ്റ്ബിന്നുകൾ സ്ഥാപിക്കുകയും, കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ രീതിയിൽ ഫുട്പാത്തുകളിൽ കുന്നുകൂടിക്കിടന്ന നിർമ്മാണാവശിഷ്ടങ്ങൾ നീക്കം ചെയ്യുകയുമാണ് ഈ ജനകീയ കൂട്ടായ്മ…

Read More

സുവർണ്ണ രഥം ഇനി കൂടുതൽ ആകർഷകം: ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവുമായി ഐആർസിടിസി

ബെംഗളൂരു: വരാനിരിക്കുന്ന 2026-27 വിനോദസഞ്ചാര സീസണിന് മുന്നോടിയായി ദക്ഷിണേന്ത്യയിലെ പ്രമുഖ ആഡംബര ട്രെയിനായ ‘ഗോൾഡൻ ചാരിയറ്റിന്റെ’ (സുവർണ്ണ രഥം) യാത്രാനിരക്കുകൾ കുറയ്ക്കാൻ തീരുമാനം. ട്രെയിൻ സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) നിലവിലുള്ള ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവ് പ്രഖ്യാപിച്ചു. വരും സീസണുകളിലേക്ക് പ്രഖ്യാപിച്ചിട്ടുള്ള 12 യാത്രകളിൽ 10 എണ്ണത്തിലും ഈ ആനുകൂല്യം ലഭ്യമാകും. ഇതോടൊപ്പം ജൂൺ 30-നകമോ അതിന് മുൻപോ അഡ്വാൻസ് ബുക്കിംഗ് പൂർത്തിയാക്കുന്ന യാത്രക്കാർക്ക് 5 ശതമാനം അധിക ‘ഏർലി ബേർഡ്’ ഡിസ്‌കൗണ്ടും ലഭിക്കും.…

Read More

ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!” വിശദാംശങ്ങൽ

ബെംഗളൂരു: മെട്രോ പാതയിലെ അറ്റകുറ്റപ്പണികളെ തുടർന്ന് നമ്മ മെട്രോ പർപ്പിൾ ലൈനിലെ ചില സ്റ്റേഷനുകൾക്കിടയിൽ ഞായറാഴ്ച (മേയ് 31) രാവിലെ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) അറിയിച്ചു. ദീപാഞ്ജലി നഗർ മുതൽ ക്രാന്തിവീര സങ്കൊള്ളി രായണ്ണ (KSR) സ്റ്റേഷൻ വരെയുള്ള ഭാഗത്താണ് രാവിലെ രണ്ട് മണിക്കൂർ നേരം ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുന്നത്. ഞായറാഴ്ച രാവിലെ 7 മണി മുതൽ 9 മണി വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അട്ടിഗുപ്പെയ്ക്കും വിജയനഗറിനും ഇടയിലുള്ള പാതയിലെ അത്യാവശ്യ അറ്റകുറ്റപ്പണികൾ…

Read More

‘ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും’; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്

ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സ്റ്റിയറിങ് വീലിനോട് വിടപറഞ്ഞ കർണാടക കെ.എസ്.ആർ.ടി.സി ഡ്രൈവർ ജോസഫ് മച്ചാഡോയ്ക്ക് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വികാരനിർഭരമായ യാത്രാമൊഴി. മംഗളൂരു-മുംബൈ റൂട്ടിലെ സ്ഥിരം യാത്രക്കാരുടെ പ്രിയങ്കരനായ ജോസഫ് 34 വർഷത്തെ സർവീസിന് ശേഷമാണ് കഴിഞ്ഞ ദിവസം വിരമിച്ചത്. യാത്രക്കാരും സഹപ്രവർത്തകരും ബസ് പ്രേമികളും ചേർന്ന് അദ്ദേഹത്തിന് നൽകിയ ഹൃദ്യമായ യാത്രയയപ്പിന്റെ ദൃശ്യങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാവുകയാണ്. മേയ് 29-ന് നടന്ന വിരമിക്കൽ ചടങ്ങിൽ സഹപ്രവർത്തകരും വകുപ്പിലെ ജീവനക്കാരും സ്ഥിരം യാത്രക്കാരും ഒത്തുചേർന്നു. ചടങ്ങിൽ ഔദ്യോഗിക യൂണിഫോമിൽ പുഞ്ചിരിയോടെ കൈവീശുന്ന ജോസഫിന്റെ…

Read More

ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം

ബെംഗളൂരു: ഐ.പി.എൽ ഫൈനൽ മത്സരത്തോടനുബന്ധിച്ച് ബെംഗളൂരു നഗരത്തിൽ പൊതുസ്ഥലങ്ങളിലെ കൂട്ടംകൂടലുകൾക്കും ആഘോഷങ്ങൾക്കും പോലീസ് കർശന നിരോധനമേർപ്പെടുത്തി. കഴിഞ്ഞ വർഷം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർ.സി.ബി) ഐ.പി.എൽ വിജയത്തിന് പിന്നാലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ അപകടത്തിൽ 11 പേർ മരണപ്പെട്ട പശ്ചാത്തലത്തിലാണ് ഈ മുൻകരുതൽ നടപടി. അഹമ്മദാബാദിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ആർ.സി.ബി ഇതിനകം തന്നെ യോഗ്യത നേടിയിട്ടുണ്ട്. മത്സരത്തിന് ശേഷം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള യാതൊരുവിധ ആഘോഷങ്ങളും അനുവദിക്കില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പൊതുസ്ഥലങ്ങളിലെ എൽ.ഇ.ഡി…

Read More

രാഗിയും പവിഴമല്ലിയും ബിയർ മഗ്ഗിലേക്ക്; പ്രാദേശിക രുചിക്കൂട്ടുകളുമായി ഐടി നഗരത്തിൽ പുതിയ ‘ലഹരി’

ബെംഗളൂരു: ആഗോള ബിയർ വിപണി പ്രാദേശിക രുചികളിലേക്ക് വഴിമാറുന്നതിനിടെ, വേരുകളിലേക്ക് മടങ്ങിപ്പോകാൻ ഒരുങ്ങി ഐടി നഗരത്തിലെ ക്രാഫ്റ്റ് ബ്രൂവറികൾ. പ്രാദേശിക സംസ്കാരത്തിലും കൃഷിയിലും അധിഷ്ഠിതമായ രുചികൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായി റാഗി, ജോവർ (ചോളം), മഹുവാ, ചുവന്ന അരി തുടങ്ങിയ പരമ്പരാഗത ഇന്ത്യൻ ചേരുവകൾ ബെംഗളൂരുവിലെ ബിയർ മഗുകളിൽ ഇടംപിടിക്കാൻ തുടങ്ങിയിരിക്കുന്നു. ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് കോൺക്ലേവിൽ പങ്കെടുത്ത പ്രമുഖ ബ്രൂവറി പ്രതിനിധികളാണ് ഈ പുതിയ മാറ്റങ്ങൾ വ്യക്തമാക്കിയത്. ഇറക്കുമതി ചെയ്യുന്ന ഹോപ്സിന് (Hops) പകരം തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ധാന്യങ്ങൾ, കാപ്പിപ്പൊടി, പവിഴമല്ലി പോലുള്ള…

Read More