ചെന്നൈ: ഐസിസി – പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 ലീഗ് മത്സരങ്ങൾ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ച് ദിവസങ്ങളിൽ ദക്ഷിണ റെയിൽവേ വേളാച്ചേരിക്കും ചിന്താദ്രിപേട്ടിനുമിടയിൽ പാസഞ്ചർ സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും. വേളാച്ചേരി – ചിന്താദ്രിപേട്ട് – വേളാച്ചേരി പാസഞ്ചർ എന്നിവയാണ് പ്രത്യേക ട്രെയിനുകൾ. ഒക്ടോബർ 8, 13, 18, 23, 27 തീയതികളിലാണ് സർവീസ് നടത്തുക.
Read MoreCategory: CHENNAI LOCAL
ഗവ. സ്കൂളിലെ കുടിവെള്ള ടാങ്കിൽ പുഴുക്കൾ: പരാതി നൽകിയ വിദ്യാർഥികളെ ശിക്ഷിച്ച പ്രഥമാധ്യാപികയെ സസ്‌പെൻഡ് ചെയ്തു
ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്തെ കോട്ടായി പ്രദേശത്തുള്ള സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹെഡ് മിസ്ട്രസിനെ സസ്‌പെൻഡ് ചെയ്തു. സ്‌കൂളിൽ കുടിക്കാൻ ഉപയോഗിക്കുന്ന വാട്ടർ ടാങ്കിൽ പുഴുവരിച്ചെന്ന പരാതിയിൽ വിദ്യാർഥികളെ ശിക്ഷിച്ചതിന് പിന്നാലെയാണ് നടപടി. കുടിവെള്ള ടാങ്ക് മാസങ്ങളായി വൃത്തിയാക്കുന്നില്ലെന്നും ശൗചാലയങ്ങൾ കൃത്യമായി പരിപാലിക്കുന്നില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു. ഇത് സംബന്ധിച്ച് സ്‌കൂൾ ഹെഡ് മിസ്ട്രസ് തമിഴ് വാണിയോട് പരാതിപ്പെട്ടപ്പോൾ പ്രശ്‌നം പരിഹരിക്കുന്നതിന് പകരം തങ്ങളെ തറയിൽ മുട്ടുകുത്തിച്ച് ശിക്ഷിക്കുകയായിരുന്നെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു. ഇതേത്തുടർന്ന് 200ലധികം വിദ്യാർഥികൾ സ്‌കൂൾ കാമ്പസിൽ എച്ച്‌എമ്മിനെതിരെ പ്രതിഷേധിച്ചു. സ്‌കൂളിലെ പ്രശ്‌നങ്ങളെക്കുറിച്ച്…
Read Moreഖുശ്ബു സുന്ദറിനെ കേരളത്തിലെ വിഷ്ണുമായ ക്ഷേത്രത്തിൽ ആരാധിച്ചു; നാരി പൂജ’യുടെ പ്രാധാന്യം വിശദീകരിച്ചു
ചെന്നൈ : കേരളത്തിലെ തൃശൂർ ജില്ലയിലെ വിഷ്ണുമായ ക്ഷേത്രത്തിലെ നാരീപൂജയ്ക്കിടെ നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനെ ആരാധിച്ചു. ചടങ്ങിൽ ക്ഷേത്ര പൂജാരിമാർ സ്ത്രീകളുടെ പാദങ്ങൾ കഴുകി ആദരിക്കുന്നതാണ് പതിവ്. തനിക്കുണ്ടായ അതുല്യമായ അനുഭവത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ഖുശ്ബു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പറഞ്ഞു, “ദൈവത്തിൽ നിന്നുള്ള ദിവ്യാനുഗ്രഹം! തൃശ്ശൂരിലെ #വിഷ്ണുമായ ക്ഷേത്രത്തിൽ നിന്ന് #നാരീപൂജ ചെയ്യാൻ ക്ഷണിച്ചത് ഭാഗ്യമായി തോന്നുന്നു . തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമേ ക്ഷണിക്കൂ. ദേവി തന്നെയാണ് വ്യക്തിയെ തിരഞ്ഞെടുക്കുന്നതെന്ന് അവർ വിശ്വസിക്കുന്നു. ഇത്തരമൊരു ബഹുമതി നൽകി എന്നെ അനുഗ്രഹിച്ചതിന്…
Read Moreവർഷങ്ങൾക്ക് ശേഷം ചെന്നൈ വണ്ടല്ലൂരിലെ ലയണ്‍ സഫാരി പുനരാംരംഭിക്കുന്നു
ചെന്നൈ: മൂന്ന് വര്‍ഷമായി പ്രവര്‍ത്തനം നിര്‍ത്തിയ ‘ലയണ്‍ സഫാരി’ തമിഴ്‌നാട്ടിലെ വണ്ടല്ലൂര്‍ മൃഗശാലയില്‍ ഉടന്‍ പുനരാരംഭിക്കും. കോവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് വണ്ടല്ലൂരിലെ ലയണ്‍ സഫാരി അടച്ചിട്ടത്. സന്ദര്‍ശകരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ലയൺ സഫാരി തുറക്കാനുള്ള നടപടി. എയര്‍കണ്ടീഷന്‍ ബസില്‍ കയറിയാണ് മൃഗങ്ങളുടെ അടുത്ത് പോവുക. 2021-ല്‍ ഇവിടെയുള്ള നീല, പദ്മനാഥന്‍ എന്നീ സിംഹങ്ങള്‍ കോവിഡ് ബാധിച്ചുചത്തിരുന്നു. ഇതോടെ രോഗം പടര്‍ന്നതോടെ വീണ്ടും മൂന്നുസിംഹങ്ങള്‍കൂടി ചത്തു. ഇതേത്തുടര്‍ന്ന് മൃഗശാലയിലെ ചിത്രശലഭ ഉദ്യാനം, മത്സ്യ മ്യൂസിയം,കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയവയും അടച്ചു. ഇവയില്‍ ചിലത് പിന്നീട് തുറന്നെങ്കിലും ലയണ്‍…
Read Moreഅവയവദാതാക്കളുടെ സംസ്‌കാരം സംസ്ഥാന ബഹുമതികളോടെ നടത്തും; തമിഴ്‌നാട് സർക്കാർ
ചെന്നൈ : ആദര സൂചകമായി അവയവങ്ങൾ ദാനം ചെയ്യുന്നവർക്ക് സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം നടത്തുമെന്ന് തമിഴ്‌നാട് സർക്കാർ. അവയവങ്ങൾ ദാനം ചെയ്യുകയും അനേകം ജീവൻ രക്ഷിക്കുകയും ചെയ്തവരുടെ ത്യാഗത്തെ മാനിച്ച്, മരണത്തിന് മുമ്പുള്ള അവയവദാതാക്കളുടെ ശവസംസ്‌കാരം സംസ്ഥാന ബഹുമതിയോടെ നടത്തുമെന്ന് സംസ്ഥാന മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. உடல் உறுப்பு தானத்தின் மூலம் நூற்றுக்கணக்கான நோயாளிகளுக்கு வாழ்வளிக்கும் அரும்பணியில் நாட்டின் முன்னணி மாநிலமாகத் தமிழ்நாடு தொடர்ந்து விளங்கி வருகின்றது. குடும்ப உறுப்பினர்கள் மூளைச்சாவு நிலையை அடைந்த துயரச் சூழலிலும், அவர்களின் உடல் உறுப்புகளைத் தானமாக…
Read Moreതമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ തൂങ്ങിമരിച്ച നിലയിൽ
ചെന്നൈ: തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മീരയെ (16) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെ സ്വകാര്യ സ്‌കൂളിൽ പ്ളസ് ടു വിദ്യാർത്ഥിനിയായിരുന്ന കുട്ടിയെ ചൊവ്വാഴ്ച പുലർച്ചെ സ്വന്തം വസതിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചെന്നൈ ടിടികെ റോഡിലെ വീട്ടിൽ ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ ആശപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു. വിജയ് ആന്റണിക്കും ഭാര്യ ഫാത്തിമയ്ക്കും മീര, ലാറ എന്നിങ്ങനെ രണ്ട് പെൺമക്കളാണുള്ളത്
Read Moreതെരുവിൽ കിടന്ന വൃദ്ധയായ അദ്ധ്യാപികയെ കാണാൻ എത്തി വിദ്യാർഥികൾ; മുത്തശ്ശിക്ക് ഈ സർപ്രൈസ് നേടിക്കൊടുത്തത് ഒരു കുട്ടി വ്ലോഗെർ
തെരുവിൽ അലഞ്ഞു നടക്കുന്ന നിരവധി പേരുണ്ട് നമുക്ക് ചുറ്റും അവരിൽ പലർക്കും പറയുവാൻ പല കഥകളും ഉണ്ടാകും. എന്നാൽ ജീവിത തിരക്കിൽപെട്ട് പായുന്ന നമ്മളിൽ പലരും അത് ഗൗനിക്കാതെ നടന്നു നീങ്ങാനാണ് പതിവ്. പക്ഷെ പച്ചവെള്ളം പോലെ ഇംഗ്ലീഷ് പറയുന്നൊരു ഭിക്ഷക്കാരിക്ക് സാരിക്കൊപ്പം അപ്രതീക്ഷിതമായൊരു സമ്മാനം കൂടി നൽകി സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് മുഹമ്മദ് ആഷിഖ് എന്ന ചെന്നൈയിലെ ഒരു 25കാരൻ വ്ളോഗർ പയ്യൻ. മുഹമ്മദ് ആഷിഖ് എന്ന കണ്ടന്റ് ക്രെയ്റ്ററുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സെപ്തംബര് 9 ന് വന്ന വിഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ…
Read Moreചെന്നൈ എംടിസി ബസ് പാസിന് ഓൺലൈൻ ഇനി ഓൺലൈൻ ആയും അപേക്ഷിക്കാം
ചെന്നൈ: എടിസി ബസ് ടിക്കറ്റുകളിൽ ഇളവു ലഭിക്കുന്നതിനുള്ള പാസുകൾക്ക് ഇനി ഓൺലൈനായി അപേക്ഷിക്കാം. സമീപത്തുള്ള ഇ-സേവ കേന്ദ്രം സമീപിച്ചോ www.tnesevai.tn.gov.in എന്ന വെബ്സൈറ്റ് വഴിയോ പാസ് എടുക്കാം. ബസ് ഡിപ്പോയിൽ നേരിട്ടെത്തി പാസ് എടുക്കുന്ന രീതിയായിരുന്നു ഇതുവരെ. പരി ക്ഷണാടിസ്ഥാനത്തിൽ ഭിന്നശേഷിക്കാർ, സ്വാതന്ത്ര്യസമര സേനാനികൾ, തമിഴ്ഭാഷാ സമരത്തിൽ പങ്കെടുത്തവർ, തമിഴ് പണ്ഡിതർ തുടങ്ങിയവർക്കാണ് ഓൺലൈൻ സൗകര്യം ആദ്യം ലഭിക്കുക. പാസ് ഡൗൺലോഡ് ചെയ്ത ശേഷം പ്രിന്റ് എടുത്ത സൂക്ഷിച്ചുവയ്ക്കാമെന്നും കണ്ടക്ടർ ആവശ്യപ്പെടുമ്പോൾ കാണിക്കണമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.
Read Moreഅപകടത്തിൽ വാഹനത്തിൽ കുടുങ്ങുന്നവരെ രക്ഷിക്കാൻ ചെന്നൈയുടെ നിരത്തുകളിൽ ഇനി “വിര”
ചെന്നൈ : അപകടത്തിൽപെട്ട വാഹനങ്ങളിൽ കൂടുങ്ങിപ്പോയവരെ എത്രയും വേഗം പുറത്തെത്തിച്ചു രക്ഷപ്പെടുത്തുന്നതിനായി അത്യാധുനിക വാഹന സംവിധാനവുമായി ചെന്നൈ ട്രാഫിക് പൊലീസ്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തിക്കുന്നതിനാവശ്യമായ ഉപകരണങ്ങളും സാമഗ്രികകളും അടങ്ങിയ ‘വീര’ (വെഹിക്കിൾ ഫോർ എക്സിഷൻ ഇൻ എമർജൻസി റസ്ക്യൂസ് ആൻഡ് ആക്സിഡന്റ്സ്) എന്ന വാഹനമാണ് പോലീസ് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തമൊരു സംവിധാനമെന്നു പൊലിസ് അവകാശപ്പെട്ടു. സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ “വീര” ഫ്ലാഗ് ഓഫ് ചെയ്തു. അപകടത്തിൽപെട്ടവരെ വാഹനത്തിനുള്ളിൽ നിന്നു പുറത്തെത്തിക്കുന്നതിന് ആവശ്യമായ കയർ, വാഹനഭാഗങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള ഉപകരണം തുടങ്ങിയവ…
Read Moreതമിഴ്‌നാട് മന്ത്രിക്ക് കുരുക്ക്; 2 അഴിമതിക്കേസ് വിധി കൂടി പുനഃപരിശോധിക്കും
ചെന്നൈ: അഴിമതി നിരോധന നിയമപ്രകാരമുള്ള കേസിൽ ഡിഎംകെ മന്ത്രിയെയും അണ്ണാ ഡിഎംകെയിലെ മുൻ മന്ത്രിയെയും വിട്ടയച്ച കീഴ്‌ക്കോടതി വിധി പുനപരിശോധിക്കാൻ മദ്രാസ് ഹൈക്കോടതി സ്വമേധയാ തീരുമാനിച്ചു. ഡിഎംകെ സർക്കാരിലെ ഗ്രാമവികസന മന്ത്രി ഐ. പെരിയസാമിക്കെതിരെയും അണ്ണാ ഡി.എംകെ സർക്കാരിലെ സാമൂഹിക ക്ഷേമ മന്ത്രിയായിരുന്ന വി.വളർക്കെതിരെയുമുള്ള കേസുകളിലെ വിധിയാണ് ജസ്റ്റിസ് എൻ ആനന്ദ് വെങ്കിഷ് പുനഃപരിശോധിക്കുക. ഇതോടെ ഹൈക്കോടതി സ്വമേധയാ പുനപരിശോധിക്കുന്ന വിധികളുടെ എണ്ണം ആറായി. നേരത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊന്മുടി, റവൻയു മന്ത്രി കെ.എസ്.എസ്.ആർ രാമചന്ദ്രൻ ധനമന്ത്രി തങ്കം തെങ്കാശ് മുൻമുഖ്യമന്ത്രി ഒ.പനീർശെൽവം…
Read More