ബെംഗളൂരു: ഓഹരി വിപണിയിൽ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് പൊതുജനങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തിൽ ആരോപണവിധേയയായ സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ പരസ്യമായി ക്ഷമാപണം നടത്തി. തട്ടിപ്പിനിരയായ നിക്ഷേപകരെ അസഭ്യം പറയുകയും കന്നഡ ഭാഷയെ അധിക്ഷേപിക്കുകയും ചെയ്ത പ്രിയങ്ക എന്ന സ്ത്രീയാണ് പ്രതിഷേധം ശക്തമായതിനെ തുടർന്ന് മാപ്പ് പറഞ്ഞത്. ബെംഗളൂരു പീനിയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓഹരി വിപണിയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പോലീസ് നേരത്തെ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. പണം നഷ്ടപ്പെട്ട നിരവധിയാളുകൾ കമ്പനി…
Read MoreCategory: BENGALURU LOCAL
ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്
ബെംഗളൂരു: ബെംഗളൂരു പോലുള്ള വൻനഗരങ്ങളിൽ ജീവിക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കുറഞ്ഞ ശമ്പളമല്ല, മറിച്ച് ദിനംപ്രതി നാം അറിയാതെ ചെയ്തുപോകുന്ന ചെലവഴിക്കൽ ശീലങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ശ്രദ്ധ നേടുകയാണ് ഒരു കണ്ടന്റ് ക്രിയേറ്റർ. ‘ബെംഗളൂരു വൈറൽ’ എന്ന ഇൻസ്റ്റാഗ്രാം പേജ് നടത്തുന്ന അക്ഷയ് സി.എൻ എന്ന യുവാവാണ് മാസാന്ത്യത്തിൽ പോക്കറ്റ് കാലിയാക്കുന്ന അഞ്ച് പ്രധാന കാര്യങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയത്. ഓൺലൈൻ ഭക്ഷണ വിതരണം, തുടർച്ചയായ ടാക്സി യാത്രകൾ, ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടൽ, ഉപയോഗിക്കാത്ത ആപ്പ് സബ്‌സ്‌ക്രിപ്‌ഷനുകൾ, കൃത്യമായ ബജറ്റില്ലാത്ത വാരാന്ത്യ ആഘോഷങ്ങൾ എന്നിവയാണ് സാമ്പത്തിക…
Read Moreബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്
ബെംഗളൂരു: കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർ ടി സി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 6.45 ഓടെ ബെംഗളൂരുവിന് സമീപം ബിഡദി എക്സ്പ്രസ് വെയിൽ വെച്ചാണ് അപകടം. രണ്ടുപേർ മരിച്ചു. ഇരുപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. കോഴിക്കോട് ഡിപ്പൊയില KL-15-A 1963 നമ്പര്‍ സൂപ്പർ ഡീലക്സ് എയർ ബസാണ് ബസാണ് അപകടത്തില്‍പെട്ടത്. ഡ്രൈവർ മിഥിലേഷ്, കണ്ടക്ടർ എൻ എം അരുൺ എന്നിവരാണ് മരിച്ചത്. റോഡില്‍ സ്ഥാപിച്ചിരുന്ന ട്രാക്ക് ലൈന്‍ ബോര്‍ഡില്‍ ഇടിച്ച് ബസ് മറിയുകയായിരുന്നു. കണ്ടക്ടര്‍ എൻ എം…
Read Moreഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
കാസര്‍കോട്: മദ്യപിച്ച് വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ എസ് ആര്‍ ധന്യയുടെ ( ഹെലന്‍ ഓഫ് സ്പാര്‍ട്ട) ഡ്രൈവിങ് ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി. മദ്യപിച്ച് അപകടം ഉണ്ടാക്കുന്നവിധം വാഹനമോടിച്ചതിനാണ് നടപടി. മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. മോട്ടോര്‍ വാഹന വകുപ്പിന്റെ മൂന്നുദിവസത്തെ പരിശീലന ക്ലാസിലും ധന്യ പങ്കെടുക്കണം. കഴിഞ്ഞ മാസം ദേശീയപാതയില്‍ കാസര്‍കോട് അണങ്കൂരിലായിരുന്നു സംഭവം. മദ്യപിച്ച് വാഹനമോടിച്ചതിനു ധന്യയ്‌ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. അപകടകരമായ രീതിയില്‍ ധന്യയുടെ കാര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടത് കണ്ടാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്. എന്നാല്‍, പൊലീസ് എത്തിയതോടെ കാര്‍ അമിതവേഗത്തില്‍ ഓടിച്ചുപോയി…
Read Moreസ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും
ബെംഗളൂരു: കുടുംബാംഗങ്ങൾ പ്രണയബന്ധം അംഗീകരിക്കാത്തതിലും വിവാഹത്തിന് നിർബന്ധിച്ചതിലും മനംനൊന്ത് ബെംഗളൂരുവിൽ രണ്ട് യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു. നേപ്പാൾ സ്വദേശികളായ സിർജന (22), റീത്ത (23) എന്നിവരാണ് യെലഹങ്കയിലെ ശിവനഹള്ളിക്ക് സമീപമുള്ള വിജനമായ പ്രദേശത്ത് ജീവനൊടുക്കിയത്. ബെംഗളൂരുവിലെ വിവിധ അപ്പാർട്ടുമെന്റുകളിൽ വീട്ടുജോലി ചെയ്തുവരികയായിരുന്നു ഇരുവരും. ബന്ധുക്കൾ കൂടിയായ ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാർ ഇരുവരെയും വിവാഹം കഴിക്കാൻ നിരന്തരം നിർബന്ധിച്ചിരുന്നു. സ്വവർഗാനുരാഗികളായ തങ്ങളുടെ ബന്ധം വീട്ടുകാർ അംഗീകരിക്കാത്തതും വ്യത്യസ്ത സ്ഥലങ്ങളിൽ താമസിച്ചിരുന്നതിനാൽ ഒരുമിച്ച് ജീവിക്കാൻ സാധിക്കാത്തതും ഇവരെ കടുത്ത മാനസിക വിഷമത്തിലാക്കിയിരുന്നുവെന്ന് പോലീസ്…
Read Moreപിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം
ബെംഗളൂരു: സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയ യുവാക്കൾ സഞ്ചരിച്ചിരുന്ന മഹീന്ദ്ര ഥാർ വാഹനം മറിഞ്ഞ് രണ്ടുപേർ തൽക്ഷണം മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. നേലമംഗലയ്ക്ക് സമീപം ചൊവ്വാഴ്ച രാത്രി വൈകിയാണ് ദാരുണമായ അപകടം സംഭവിച്ചത്. ഇരുപതുകളിലെ മധ്യത്തിലുള്ള ദിലീപ്, നിതേഷ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനം കംബാലു ഗ്രാമത്തിന് സമീപമെത്തിയപ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreമദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ
ബെംഗളൂരു: അനേക്കൽ താലൂക്കിലെ ബന്ദപൂരിന് സമീപമുള്ള സിപാനി അപ്പാർട്ട്‌മെന്റിൽ മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് സുരക്ഷാ ജീവനക്കാർക്കും വാഹനങ്ങൾക്കും നേരെ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്ത ഐടി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ലഖ്‌നൗ സ്വദേശിയായ അനുരാഗ് തിവാരി (40) ആണ് സൂര്യനഗർ പോലീസിന്റെ പിടിയിലായത്. വൈറ്റ്ഫീൽഡിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ അനുരാഗ് തിവാരി കഴിഞ്ഞ എട്ട് മാസമായി സിപാനി അപ്പാർട്ട്‌മെന്റിലെ ബ്ലിസ്-1 സെക്ഷനിലെ B304 ഫ്ലാറ്റിലാണ് താമസിച്ച് വരുന്നത്. ബുധനാഴ്ച രാത്രി അമിതമായി മദ്യപിച്ച ഇയാൾ ഫ്ലാറ്റിനുള്ളിൽ ഫോണിൽ സംസാരിക്കുകയും ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്തിരുന്നു.…
Read Moreബെംഗളൂരുവിൽ ലീവെടുത്ത് വെറുതെ സീലിംഗിലേക്ക് നോക്കിക്കിടക്കണം!’; അങ്ങനെയും ലീവെടുക്കാം!; വൈറലായി കുറിപ്പ്; ജോലി ചെയ്യുന്നവരെ ചിന്തിപ്പിച്ച് പുതിയ ചർച്ച
ബെംഗളൂരു: ജോലിയിൽ നിന്ന് അവധിയെടുക്കുന്ന ദിവസം വീട്ടുജോലികൾ തീർക്കാനോ, യാത്രകൾ പോകാനോ, സുഹൃത്തുക്കളെ കാണാനോ വിനിയോഗിച്ചില്ലെങ്കിൽ ആ അവധി പാഴായിപ്പോയി എന്ന് കരുത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ, മനസ്സും ശരീരവും തളർന്നിരിക്കുമ്പോൾ ഒന്നുമേ ചെയ്യാതെ മുറിക്കുള്ളിൽ വിശ്രമിക്കുന്നത് ഒട്ടും തെറ്റല്ലെന്ന് വാദിച്ച് ശ്രദ്ധ നേടുകയാണ് ബെംഗളൂരു സ്വദേശിയായ ഒരു യുവതി. തന്യ അറോറ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് മാനസികാരോഗ്യത്തിന് വിശ്രമം എത്രത്തോളം ആവശ്യമാണെന്ന് വ്യക്തമാക്കുന്നത്. ലീവെടുത്ത് ദിവസം മുഴുവൻ കട്ടിലിൽ കിടന്ന് മേൽക്കൂരയിലേക്ക് നോക്കി സമയം കളയുന്നത് ഒരു നഷ്ടമല്ലെന്നും, മാനസികമായി…
Read Moreപീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!
ബെംഗളൂരു: പീന്യ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കരിഹോബനഹള്ളിയിൽ ലഹരി സംഘങ്ങളുടെ ശല്യം രൂക്ഷമാകുന്നു. പ്രദേശത്ത് ഭീതി വിതയ്ക്കുന്ന കഞ്ചാവ് ഗുണ്ടകളുടെ അക്രമങ്ങളിൽ ഭയന്നാണ് പ്രദേശവാസികൾ കഴിയുന്നത്. ഗനി, നഞ്ചുണ്ട എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവും മറ്റ് മയക്കുമരുന്നുകളും ഉപയോഗിച്ച ശേഷം പ്രദേശത്ത് വാഹനങ്ങളിൽ അമിത വേഗതയിൽ പാഞ്ഞെത്തി പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുന്നതും ശല്യം ചെയ്യുന്നതും. കഴിഞ്ഞ മൂന്നാം തീയതി രാത്രിയിൽ ഈ സംഘത്തിന്റെ ഗുണ്ടായിസത്തെ ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ ക്രൂരമായ ആക്രമണമാണ് ഉണ്ടായത്. പ്രകോപിതരായ പ്രതികൾ പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന കാറിന് നേരെ കല്ലെറിയുകയും…
Read Moreസ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ ‘ഫ്രീഡം ഹബ്ബ’: പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം
ബെംഗളൂരു: ഓഗസ്റ്റ് 15-ലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കർണാടക സർക്കാരിന്റെ നേതൃത്വത്തിൽ ബെംഗളൂരു വിധാൻ സൗധയിൽ വൻ ജനകീയ ആഘോഷം സംഘടിപ്പിക്കുന്നു. ‘ഫ്രീഡം ഹബ്ബ’ എന്ന് പേരിട്ടിരിക്കുന്ന ഈ ആഘോഷപരിപാടി അന്നേദിവസം മുഴുവൻ നീണ്ടുനിൽക്കും. പൊതുജനങ്ങൾക്ക് പൂർണ്ണമായും സൗജന്യമായാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ വിധാൻ സൗധയുടെ മുൻഭാഗത്ത് വച്ചാണ് ഈ വിപുലമായ പരിപാടി അരങ്ങേറുന്നത്. ദേശഭക്തിയും സാംസ്കാരിക കൂട്ടായ്മയും ഒന്നിക്കുന്ന ഒരു ജനകീയോത്സവമായിട്ടാണ് സർക്കാർ ഈ ആഘോഷത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളെ ആകർഷിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങൾ…
Read More